തന്നോട് ചെയ്തത് വെളിച്ചത്ത് വരിക തന്നെ ചെയ്യും – ആളുകളുടെ യഥാർത്ഥ നിറം കാണിച്ചു തരാൻ സമയത്തിന് അതിന്റേതായ മാർഗങ്ങളുണ്ട്”

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നടൻ ബാലയെ കുറിച്ചുള്ള വാർത്തകളാണ്. അമൃത സുരേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം ആണ് ബാല ഡോക്ടർ എലിസബത്തിനെ വിവാഹം കഴിച്ചത്. എന്നാൽ ബാലയുടെ രണ്ടാം വിവാഹവും പരാജയമാണെന്ന രീതിയിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു. കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിന്നും മാറി നിന്ന എലിസബത്ത് വീണ്ടും തിരിച്ചെത്തിയത് ശ്രദ്ധേയമായിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവമാവുകയാണ് എന്ന് എലിസബത്ത് പങ്കുവെച്ച കുറിപ്പിന് താഴെ ബാലയുമായുള്ള പ്രശ്നത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് വരുന്നത്. തന്റെ ഫേസ്ബുക്ക് പഴയതു പോലെ ആക്റ്റീവ് അല്ലായിരുന്നു എന്നാൽ ഇനി പണ്ടത്തെ പോലെയുള്ള വെറുപീരുകൾ തുടങ്ങുന്നതായിരിക്കും എന്നാണ് എലിസബത്ത് കുറിപ്പിൽ പങ്കു വെച്ചത്. എന്തെങ്കിലും വിഷയത്തെക്കുറിച്ച് ക്ലാസ്സ് എടുക്കണമെന്നുണ്ടെങ്കിൽ കമന്റ് ബോക്സിൽ പറയുക, യൂട്യൂബിൽ ഇടുന്നതായിരിക്കും എന്നും എലിസബത്ത് കുറിച്ചു.

നിരവധി പേരാണ് എലിസബത്തിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള കമന്റുകൾ പങ്കുവെച്ചത്. എപ്പോഴും ആക്ടീവ് ആയിരിക്കണം എന്നും ചിലർ പറയുന്നു. എന്നാൽ ട്രോൾ കിട്ടുവാൻ ആണോ വന്നിരിക്കുന്നത് എന്ന ചോദ്യങ്ങളും ഉയർന്നതോടെ അതിനായിട്ടല്ല വന്നിരിക്കുന്നത് എന്നായി എലിസത്തിന്റെ മറുപടി. ബാലയുമായി എലിസബത്ത് വേർപിരിഞ്ഞോ, നിങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾ ആണ് കുറിപ്പിന് താഴെ വരുന്നത്.

ഇവരുടെ വിവാഹ ജീവിതം പരാജയമായോ എന്ന ചോദ്യങ്ങളോടൊന്നും ഇതുവരെ എലിസബത്ത് പ്രതികരിച്ചിട്ടില്ല. എലിസബത്തിന്റെ മറ്റൊരു കുറിപ്പും ശ്രദ്ധ നേടിയിരിക്കുകയാണ്. കാർല ഗ്രിംസിന്റെ വാക്കുകളാണ് താരം പങ്കുവെച്ചത്. ഏതുവിധേനയും തങ്ങളെ നിഷ്കളങ്കരും ഇരയുമായി ചിത്രീകരിക്കുന്നതാണ് നാർസിസ്റ്റുകളുടെ ശീലം, അവർക്ക് സത്യത്തെ നേരിടാൻ ആകില്ല, പക്ഷേ ഇരുട്ടത്ത് ചെയ്തത് വെളിച്ചത്തു വരിക തന്നെ ചെയ്യും.

ആളുകളുടെ യഥാർത്ഥ നിറം കാണിച്ചു തരാൻ സമയത്തിന് അതിന്റേതായ മാർഗങ്ങളുണ്ട് എന്ന വാക്കുകൾ എലിസബത്ത് കുറിച്ചത് വലിയ ചർച്ച ആയിരിക്കുകയാണ് ഇപ്പോൾ. നിരവധി പേരാണ് എലിസബത്തിനെ പിന്തുണച്ച് രംഗത്തെത്തിയത്. അടുത്തിടെ എലിസബത്തും ബാലയും തമ്മിൽ ഉള്ള ഒരു ഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഒരു അഭിമുഖത്തിനിടയിൽ രണ്ടാം വിവാഹവും പരാജയമായോ എന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉയർന്നപ്പോൾ ആണ് ബാല എലിസബത്തിനെ ഫോൺ വിളിച്ച്, നമ്മൾ പിണങ്ങിയിരിക്കുകയാണോ എന്ന് ചോദിക്കുന്നത്.

വീഡിയോ വൈറൽ ആയതോടെ എലിസബത്തിന്റെ ശബ്ദം എന്താണ് മാറിയിരിക്കുന്നത് എന്നും, ദേഷ്യം പോലെ ഇരിക്കുന്നത് എന്താണ് എന്ന ചോദ്യങ്ങളും വ്യാപകമായി ഉയരുന്നുണ്ട്. അടുത്ത വർഷമോ അടുത്തമാസമോ ചിലപ്പോൾ ഞങ്ങൾ വേർപിരിഞ്ഞു എന്ന് വരും, ചിലപ്പോൾ വർഷങ്ങളോളം സ്നേഹത്തോടെ കഴിഞ്ഞെന്നും വരും, എന്നാൽ ഇതെല്ലാം ഞങ്ങളുടെ മാത്രം കാര്യമാണ്. മറ്റുള്ളവർ ഇതിൽ അധികം താല്പര്യമെടുക്കേണ്ടതില്ല എന്നും ബാല അഭിമുഖത്തിൽ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply