ഒടുവിൽ സുബിയുടെ അവസാന ആഗ്രഹം നിറവേറ്റാൻ അനിയൻ നേരിട്ട് ഇറങ്ങി ! എല്ലാവരുടെയും പിന്തുണ തേടി സുബിയുടെ ആഗ്രഹം വെളിപ്പെടുത്തി അനിയൻ

മലയാളികളെ ഏറെ സങ്കടക്കടലിൽ ആഴ്ത്തിയ ഒരു വാർത്തയായിരുന്നു നടിയും മിമിക്രി അവതാരികയുമായ സുബി സുരേഷിന്റെ പെട്ടെന്നുള്ള വിയോഗം. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സുബിയുടെ മരണ വാർത്ത എത്തിയത്. കരൾ രോഗത്തെ സംബന്ധിച്ച് ചികിത്സയിൽ കഴിയുന്നതിനിടയായിരുന്നു സുബി അന്തരിച്ചത്. സുബിയുടെ വിയോഗത്തെ തുടർന്ന് ഇപ്പോൾ സഹോദരൻ എബി സുരേഷിന്റെ ചില തുറന്നു പറച്ചിലുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്.

മരിക്കുന്നതിനുമുമ്പ് തന്റെ സഹോദരി തന്നോട് പറഞ്ഞ ഒരു ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് എബി സുരേഷ് ഇപ്പോൾ. തന്റെ സഹോദരി സുബി ഒരുപാട് ആഗ്രഹിച്ചിട്ടായിരുന്നു ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് എന്നും ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ പോലും പുതിയ വീഡിയോകൾ ഇടുന്ന കാര്യം തന്നോട് പലപ്പോഴും പറയാറുണ്ടായിരുന്നു എന്നും എബി വ്യക്തമാക്കി. അതുകൊണ്ടുതന്നെ തന്റെ ചേച്ചി എടുത്തുവച്ചിരുന്ന ചില വീഡിയോകൾ തങ്ങൾ ഇപ്പോൾ അപ്‌ലോഡ് ചെയ്യാൻ പോവുകയാണ് എന്നും എബി കൂട്ടിച്ചേർത്തു.

ചേച്ചിയുടെ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും തങ്ങൾ കളയുന്നില്ല എന്ന് തീരുമാനിക്കുകയാണ് എന്നും എബി പറഞ്ഞു. നല്ല കാര്യങ്ങൾക്ക് വേണ്ടി തീർച്ചയായും ഈ അക്കൗണ്ടുകൾ ഉപയോഗിക്കുമെന്നും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും തങ്ങൾക്ക് വേണമെന്നും എബി കൂട്ടിച്ചേർത്തു. ഇതുവരെ എല്ലാ കാര്യങ്ങൾക്കും ഒപ്പം നിന്നതിന് നന്ദിയുണ്ടെന്നും സിബിയുടെ സഹോദരനായ എബി പറയുന്നുണ്ട്. സുബി സുരേഷിന്റെ ചികിത്സ ഉൾപ്പെടെയുള്ള പല കാര്യങ്ങൾക്കും തങ്ങളെ സഹായിച്ചവർക്കും പിന്തുണച്ചവർക്കും എബി സുരേഷ് വീഡിയോയിലൂടെ നന്ദി അറിയിച്ചു.

ചേച്ചിയെ ചികിത്സിച്ച ഡോക്ടർമാരോടും ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരോടും എബി നന്ദി പറഞ്ഞു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി തങ്ങൾ കഷ്ടപ്പെട്ടപ്പോൾ അതിന്റെ പേപ്പർ വർക്കുകളും കാര്യങ്ങളും ഒക്കെ വളരെയധികം എളുപ്പമാക്കാൻ തങ്ങളെ സഹായിച്ച സർക്കാർ അധികൃതർക്കും സുരേഷ് ഗോപി സാറിനും ഹൈബി ഈഡൻ സാറിനും എൽദോസ് പുന്നപ്പള്ളി സാറിനും ടിനി ചേട്ടനോടും ധർമ്മജൻ ചേട്ടനോടും പിഷാരടി ചേട്ടനോടും അതുപോലെ രാഹുൽ ഏട്ടനോടും എല്ലാം തങ്ങൾ ഒരായിരം നന്ദി പറയുകയാണ് എന്നായിരുന്നു എബിയുടെ വാക്കുകൾ.

ചേച്ചി വളരെയധികം ആഗ്രഹിച്ചായിരുന്നു എഫ്ബി പേജും യൂട്യൂബ് ചാനലുമൊക്കെ തുടങ്ങിയത് എന്നും ആശുപത്രിയിൽ ആയിരുന്നപ്പോഴും ആളുടെ മനസ്സ് ഇവിടെയായിരുന്നു എന്നും അതുകൊണ്ടു തന്നെ ആശുപത്രിയിൽ നിന്ന് വരുമ്പോഴേക്കും ആ വീഡിയോകൾ അപ്‌ലോഡ് ചെയ്യണമെന്ന് തന്റെ അടുത്ത് പറയുമായിരുന്നു എന്നും എബി പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply