ഇവൻ സന്തോഷ് പണ്ഡിറ്റിനെ തോൽപ്പിക്കാൻ ഇറങ്ങിയേക്കുവാനോ പ്രേക്ഷകർ ? സംവിധായകനും നായകനും എല്ലാം റോബിൻ തന്നെ – എത്തുന്നു രാവണയുദ്ധം

ബിഗ് ബോസ് മലയാളം സീസൺ ഫോർലൂടെ വിജയിയേക്കാൾ ഒരുപാട് ആരാധകരെ നേടിയെടുത്ത മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ചരിത്രത്തിൽ ആർക്കും ലഭിക്കാത്ത അത്ര സ്വീകാര്യത ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണന് ലഭിച്ചിരുന്നത്. എന്നാൽ സഹമത്സരാർത്ഥിയെ ആക്രമിച്ചതിന്റെ പേരിൽ താരത്തിനെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. പുറത്തിറങ്ങിയിട്ടും താരത്തിന് ആരാധകർ കൂടുക മാത്രമാണ് ഉണ്ടായത്.

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ടും റോബിന്റെ വിശേഷങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റി. ഡോക്ടർ മച്ചാന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. “രാവണയുദ്ധം” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനും റോബിൻ തന്നെയാണ്.

റോബിന്റെ സിനിമ പ്രവേശനത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മലയാള സിനിമയുടെ അടുത്ത സൂപ്പർസ്റ്റാർ എത്തുന്നു എന്ന രീതിയിലാണ് ചിത്രത്തിന്റെ പോസ്റ്ററിനെ താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനു മുമ്പ് തന്നെ സിനിമ ഒരുക്കുന്നു എന്ന സൂചനകൾ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പങ്കുവെച്ചിരുന്നു. പ്രശസ്ത സംവിധായകൻ ലോഗേഷ് കനകരാജ് റോബിന്റെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്നെല്ലാം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

കയ്യിലും തലയിലും ചോര വാർന്ന് നിൽക്കുന്ന റോബിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കിൽ. വേണു ശശിധരൻ ലേഖയാണ് ചിത്രത്തിന്റെ ഡിഓപി ഒരുക്കിയത്. ശങ്കർ ശർമ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ശംഭു വിജയകുമാറാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡി ആർ ആർ ഫിലിം പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മോഡലും നടിയുമായ റോബിന്റെ ഭാവി വധു ആരതി പൊടി ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നു എന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നവംബറിൽ ആരംഭിക്കും എന്നാണ് പുറത്ത് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 4ൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഹൗസിലെ സഹ മത്സരാർത്ഥിയായ ദിൽഷയും റോബിനും തമ്മിലുള്ള പ്രണയ ട്രാക്ക് സജീവമായിരിക്കവേയായിരുന്നു ചില പ്രത്യേക കാരണങ്ങൾ കൊണ്ട് റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കിയത്.

ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോബിനും ദിൽഷയും ഒന്നിക്കും എന്ന് ആരാധകർ ഒന്നടങ്കം കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അഭിമുഖം ചെയ്യാൻ എത്തിയ ആരതി എന്ന യുവതിയുമായി റോബിൻ പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിലേറെ ആഘോഷിച്ചിരുന്നു. ഇവരുടെ വിവാഹം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഇവരുടെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply