ബോളിവുഡ് നായിക ദീപികയുമായി ഫ്രഞ്ച് കിസ് ചെയ്യുന്ന സീൻ അത് റോബിനുമായി ! ആരതി പൊടി പറഞ്ഞത് കേട്ടോ

എല്ലാ ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മലയാളം 4 ഫെയിം റോബിൻ രാധാകൃഷ്ണൻ വ്യവസായിയും മോഡലുമായ ആരതി പൊടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഒടുവിൽ തുറന്നുപറഞ്ഞിരുന്നു. ആരതിയുമായി താൻ പ്രതിജ്ഞാബദ്ധമായ ബന്ധത്തിലാണെന്നും ഫെബ്രുവരിയിൽ അവർ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്നും ഉള്ള വിവരം ഒരു പൊതു പരിപാടിയിൽ വേച്ഛ് താരം പങ്കുവച്ചിരുന്നു. തന്റെ ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് റോബിൻ പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു. “പലരും എന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് പറയുന്നു, അത് ശരിയല്ല, എന്റെ വിവാഹനിശ്ചയം ഇതുവരെ നടന്നിട്ടില്ല, പക്ഷേ, ഞാൻ പ്രതിജ്ഞാബദ്ധനാണ്, ഫെബ്രുവരിയിൽ എന്റെ വിവാഹം നടക്കും, നിങ്ങൾക്കറിയേണ്ടേ? ആളെ? ആരതി പൊടി”.

അതേ പരിപാടിക്കിടെ, സോഷ്യൽ മീഡിയയിലെ അപകീർത്തികരമായ അഭിപ്രായങ്ങളെക്കുറിച്ച് താൻ വിഷമിക്കുന്നില്ലെന്നും റോബിൻ പങ്കുവെച്ചു. ബിഗ് ബോസ് മലയാളം 4-ൽ നിന്ന് പുറത്തായതിന് ശേഷം ഒരു അഭിമുഖത്തിനിടെയാണ് റോബിൻ ആരതിയെ കണ്ടുമുട്ടിയത്.ഷോയിലെ അഭിമുഖക്കാരിയായിരുന്ന ആരതി, റോബിനെ നേരിൽ കണ്ടത് അവർക് ആശ്ചര്യമായിരുന്നു. ഈ കൂടിക്കാഴ്ചയെ ആരാധകർ അവരുടെ ‘ആദ്യ കാഴ്ചയിലെ പ്രണയ’ നിമിഷമായി വാഴ്ത്തുകയായിരുന്നു. പിന്നീട്, ആരതിയുമൊത്തുള്ള റൊമാന്റിക് വീഡിയോകളാൽ റോബിന്റെ പ്രൊഫൈൽ നിറഞ്ഞു, ഇത് ആരാധകരിൽ അവരുടെ ബന്ധത്തെക്കുറിച്ച് ആകാംക്ഷയുണ്ടാക്കി. ബിഗ് ബോസ് മലയാളം 4 ലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ.

ബിഗ് ബോസ് വീട്ടിൽ വെച്ച് റോബിൻ സഹ മത്സരത്തിയായ ദിൽഷയോടുള്ള തന്റെ പ്രണയം ഏറ്റുപറഞ്ഞു. ഇരുവരുടെയും കോംബോ ആരാധകർ വളരെയധികം ആഘോഷിച്ചിരുന്നു. എന്നിരുന്നാലും, ഷോയ്ക്ക് ശേഷം, റോബിനോട് തനിക്ക് അത്തരം വികാരങ്ങളൊന്നും ഇല്ലെന്ന് ദിൽഷ തുറന്നു പറഞ്ഞു.

തങ്ങൾക്ക് നേരെ വന്നുകൊണ്ടിരിക്കുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച റോബിൻറെയും ആരതിയുടെയും വീഡിയോ ഇതിനിടെ വൈറലായിരുന്നു. ആരാണ് തങ്ങൾക്കെതിരെ ഇത്തരത്തിൽ ഉള്ള കഥകൾ പറഞ്ഞുണ്ടാക്കുന്നത് എന്ന് അറിയാം എന്നും തീർച്ചയായും അതൊക്കെ ലൈഫിനെ ബാധിക്കുന്നുണ്ടെന്നും എന്നാൽ ഇപ്പോൾ അതിനൊന്നും വല്യ സ്ഥാനം കൊടുക്കുന്നില്ല എന്നും മാധ്യമങ്ങളോട് താരങ്ങൾ പറഞ്ഞു. ഇപ്പോഴിതാ ഡോക്ടർ റോബിന്റെ പുതിയ ഇൻ്റർവ്യൂ വീഡിയോകളാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

മൈൽ സ്റ്റോൺ മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിനിടെ ആരതിയെ പ്രാങ്ക് കോൾ വിളിച്ച് സംസാരിക്കുന്ന വീഡിയോ ആയിരുന്നു അത്. കോളിൽ റോബിന് ബോളിവുഡിൽ നിന്നും അഭിനയിക്കാനുള്ള അവസരം ലഭിച്ചു എന്നും ദീപിക പദുകോൺ ആണ് കോ- ആക്ടർ എന്നും പറയുന്നു. ചിത്രത്തിൽ ഇന്റിമേറ്റ് സീനുകളും കിസ്സിങ് സീനുകളും ഒക്കെ ഉണ്ട് എന്നും അത് ചിത്രത്തിന്റെ അനിവാര്യ ഘടകമാണെന്നും ആരതിയോട് സംവിധായകൻ എന്ന വ്യാജേനെ അവതാരകൻ പറയുന്നു.

ശേഷം ആരതി സമ്മതിക്കുകയാണെങ്കിൽ ഡോക്ടർ ഈ ക്യാരക്ടർ ഏറ്റെടുക്കാൻ തയ്യാറാണ് എന്നും ആരതിക് സമ്മതമാണോ എന്നും അവതാരകൻ ചോദിക്കുന്നു. എന്നാൽ ചേട്ടൻ നല്ല കഥാപാത്രങ്ങൾ അഭിനയിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണ് എങ്കിലും ഇന്റിമേറ്റ് സീനുകളും കിസ്സിങ് സീനുകളും ചെയ്യുന്നത്തിൽ തനിക്ക് താല്പര്യം കുറവുണ്ട് എന്നതുമായിരുന്നു ആരതിയുടെ മറുപടി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply