പുറത്ത് വന്നത് അലറി കൂവി വിളിച്ചു ആരതിക്ക് മോതിരം ഇടുന്ന റോബിന്റെ വീഡിയോ – ഇവൻ ആദ്യരാത്രിയിലും ഇതുപോലെ കിടന്ന് അലറുമായിരിക്കും എന്ന് വിമർശന കമന്റുകൾ

arathi podi and robin radhakrishnan engagment

ബിഗ് ബോസ് മലയാളം സീസൺ 4ൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഹൗസിലെ സഹ മത്സരാർത്ഥിയായ ദിൽഷയും റോബിനും തമ്മിലുള്ള പ്രണയ ട്രാക്ക് സജീവമായിരിക്കവേയായിരുന്നു ചില പ്രത്യേക കാരണങ്ങൾ കൊണ്ട് റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കിയത്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോബിനും ദിൽഷയും ഒന്നിക്കും എന്ന് ആരാധകർ ഒന്നടങ്കം കരുതി.

എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അഭിമുഖം ചെയ്യാൻ എത്തിയ ആരതി എന്ന യുവതിയുമായി റോബിൻ പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിലേറെ ആഘോഷിച്ചിരുന്നു. ഇവരുടെ വിവാഹം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഇന്ന് റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കൊച്ചിയിൽ നടന്നു.

മാസങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹനിശ്ചയം നടക്കുന്നത്. പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ആണ് ഇവർ വിവാഹ നിശ്ചയത്തിൽ തിളങ്ങിയത്. “ഫൈനലി” എന്ന കുറിപ്പോടെയാണ് ആരതി പൊടി വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. “ഇനിയും കാത്തിരിക്കാൻ വയ്യ” എന്ന കുറിപ്പോടെ വിവാഹ നിശ്ചയത്തിന്റെ മോതിരങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുകയായിരുന്നു റോബിൻ.

റോബിൻ എന്നും പൊടി എന്നും എഴുതിയ മോതിരങ്ങൾ ആണ് ഇരുവരും പരസ്പരം ചടങ്ങിൽ അണിഞ്ഞത്. സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിക്കുവാൻ എത്തിയത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും ആണ്. വേദിയിൽ സജീവസാന്നിധ്യമായി റോബിൻ രാധാകൃഷ്ണൻ സ്വന്തം ചേച്ചിയെ പോലെ സ്നേഹിക്കുന്ന ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥി കൂടിയായ ലക്ഷ്മി പ്രിയയും ഉണ്ടായിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത റോബിൻ ഒരു അഭിമുഖത്തിൽ വച്ചാണ് ആരതിയെ കണ്ടു മുട്ടുന്നത്. ആ പരിചയം ഉടൻ തന്നെ പ്രണയമായി മാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ ഇവർക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇഷ്ടത്തിലായ അന്നു മുതലുള്ള എല്ലാ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട്. എന്തായാലും ഇവരുടെ ആരാധകർ ഒരുപാട് കാത്തിരുന്ന ഒരു നിമിഷം ആണിത്.

ബിഗ് ബോസ് മലയാളം സീസൺ 4ലെ വിജയിയെക്കാൾ കൂടുതൽ ആരാധകരെ നേടിയെടുത്ത മത്സരാർത്ഥി ആണ് റോബിൻ രാധാകൃഷ്ണൻ. വിജയ സാധ്യത ഏറ്റവും കൂടുതലുള്ള മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. അത്രയേറെ ആരാധകരായിരുന്നു അദ്ദേഹത്തിന് ഉള്ളത്. ബിഗ് ബോസിൽ നിന്നും പുറത്ത് വന്നതോടെ നിരവധി പരിപാടികളിലും ഉദ്ഘാടനങ്ങളിലും സജീവമായിരുന്നു റോബിൻ. മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് താരം ഇപ്പോൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply