വീടിന്റെ ഡോർ ബെൽ മുഴങ്ങുക – വാതിൽ തുറന്നാൽ ആരും ഇല്ല ! ഉടുതുണി പോലും ഇല്ലാതെ ഇവർ ചെയ്തു കൂട്ടുന്നത് ഇതാണ്

നല്ല ഉറക്കമുള്ള അർദ്ധരാത്രി സമയത്ത് ഒരാൾ നമ്മുടെ വീട്ടിലെത്തുന്നു നമ്മുടെ കോളിംഗ് ബെൽ അടിക്കുകയും തുടർന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അങ്ങനെയുണ്ടായാലുള്ള ഒരു അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കിയാൽ നമ്മൾ ഞെട്ടും. നമ്മൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ഡോർബൽ അടിക്കുന്ന ഒരു രൂപത്തെ കാണുന്നത് എന്നുകൂടി അറിയുവാണെങ്കിലോ അങ്ങനെയാണെങ്കിൽ ആ നിമിഷം തന്നെ തലകറങ്ങി പോകുമെന്നുള്ളത് ഉറപ്പാണ്. അതീന്ദ്രമായ ശക്തികളെ പേടിച്ച് ജീവിക്കാൻ സാധിക്കില്ലന്ന് നമ്മൾ ഒരുപക്ഷേ അപ്പോൾ മനസ്സിലാകും.

അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഓടിനടന്ന് ഡോർബൽ അടിക്കുന്ന ഒരു രൂപം എന്നാൽ ഇത് പ്രേതം അല്ല. അതൊരു മനുഷ്യനാണെന്ന് പോലീസ് കണ്ടെത്തി. നഗ്നമായ സ്ത്രീയാണ് രാത്രികളിൽ ഇത്തരത്തിൽ പുറത്തിറങ്ങി മറ്റു വീടുകളിൽ ഒക്കെ ഭീതി സൃഷ്ടിച്ചത്. എപ്പോൾ എന്താണ് സംഭവിച്ചത് എന്നത് ആർക്കും മനസ്സിലാവാൻ ആവാത്ത ഒരു അവസ്ഥ. ഉത്തരപ്രദേശിലെ റാമ്പൂരിലാണ് നാട്ടുകാരെ മുഴുവൻ ഭയത്തിലാഴ്ത്തിയ പ്രേതം ആരാന്ന് പൊലീസ് കണ്ടെത്തുന്നത് റാംപൂരിലെ മില ഗ്രാമത്തിലെ താമസക്കാരാണ് അജ്ഞാത പ്രേതത്തെ പേടിച്ച് പുറത്തുപോലും ഇറങ്ങാതെ വീടുകളിൽ മാത്രം തങ്ങളുടെ ജീവിതം മാറ്റിയത്.

ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മാധ്യമങ്ങളിൽ വൈറൽ ആയത്. അതോടെയാണ് പോലീസ് ഇതിന് മുൻകൈയെടുത്ത് ഇറങ്ങിയതും. മാനസിക പ്രശ്നങ്ങളുള്ള ഒരു യുവതിയാണ് ഇതിന് പിന്നിൽ എന്ന് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു. ഇവരാണ് ഇത്രത്തോളം ജനങ്ങളെ ഭയത്തിലാഴ്ത്തിയത്. ഒരു സ്ഥലവാസി പോലീസിൽ പരാതി നൽകിയതോടെയാണ് യുവതിയെ കണ്ടുപിടിക്കാനായി പോലീസ് ഇറങ്ങുന്നത്.

ജില്ലയിൽ ഏറെക്കാലമായി മാനസിക പ്രശ്നത്തിന് ചികിത്സയിൽ കഴിഞ്ഞ ഒരു യുവതിയാണ് ഇതിന്റെ പിന്നിൽ. അഞ്ച് വർഷമായി ഇവർ ചികിത്സയിലാണ്. യുവതിക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാൻ വീട്ടുകാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഇപ്പോൾ പോലീസ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുടരുത് എന്നും ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് ഒക്കെ റാമ്പൂർ പോലീസ് പ്രസ്താവനയിൽ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

സ്ത്രീയെ ആരെങ്കിലും കണ്ടാൽ ആദ്യം സ്ത്രീയെ വസ്ത്രം ധരിപ്പിക്കാൻ ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു എന്നാണ് പറഞ്ഞത്. തുടർനടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക എന്നും പോലീസ് പറയുന്നുണ്ട്. ഇത് വളരെയധികം പ്രശ്നമായ ഒരു വിഷയമായി മാറി കഴിഞ്ഞിരിക്കുകയാണ്. മാനസിക വൈകല്യമുള്ള സ്ത്രീ ആയതുകൊണ്ട് തന്നെ കഠിനമായ ശിക്ഷകൾ ഒന്നും തന്നെ ഇവർക്ക് നൽകാനും സാധിക്കില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply