അമൃതയുടെ വിവാഹ ശേഷമുള്ള മദ്യപാനമാണോ ബാലയുടെ കരളിനെ ദുർബലമാക്കിയത് ? നിലവിലെ ആരോഗ്യസ്ഥിതി വ്യക്തമാക്കി ഡോക്ടർ പറയുന്നത് ഇതാണ്

കൂടുതൽ കാര്യങ്ങൾ ബാലയെ കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ല എന്ന ആമുഖത്തോടുകൂടിയായിരുന്നു ഡോക്ടർ സംസാരിച്ചു തുടങ്ങിയത്. എന്നാൽ ബാല ഇപ്പോൾ സ്ടേബിൾ കണ്ടീഷനിൽ ആണ് എന്നും മരുന്നുകളോടൊക്കെ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നും ഡോക്ടർ അറിയിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടു വരുന്ന സമയത്ത് ബോധമുണ്ടായിരുന്നു എങ്കിലും നോർമൽ ആയിരുന്നില്ല എന്നും കരൾ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ഡോക്ടർ പറഞ്ഞു. ഇപ്പോഴുള്ള സ്റ്റേജിൽ കരൾ മാറ്റിവെക്കൽ വേണ്ടി വരുമെന്ന് തന്നെയാണ് ഡോക്ടർ പറയുന്നത്.

ലിവർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യേണ്ടി വരുമ്പോഴുള്ള ഫോർമാലിറ്റികൾ എന്തൊക്കെയായിരിക്കും എന്നായിരുന്നു അവതാരകയുടെ പിന്നീടുള്ള ചോദ്യം. മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉള്ളത് എന്നും ലിവർ ട്രാൻസ്പ്ലാന്റേഷൻ എന്നു പറയുന്നത് വളരെ മേജർ ആയ ഒരു ഓപ്പറേഷൻ ആണ് എന്നും ലിവർ മൊത്തമായി എടുത്ത് പുതിയൊരു ലിവർ മാറ്റിവയ്ക്കുകയാണ് ചെയ്യണ്ടത് എന്നും അതിനു വേണ്ടി തന്നെ പുതിയൊരു ലിവർ കിട്ടുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ഡോക്ടർ പറയുന്നു. വിദേശരാജ്യങ്ങളിൽ കൂടുതലായും മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികളിൽ നിന്നുമാണ് ഇത്തരത്തിൽ ലിവർ എടുക്കുന്നത് എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

എന്നാൽ ഇന്ത്യയിൽ അത്തരത്തിലുള്ളവ കുറവാണ് എന്നും കേരളത്തിൽ തീരെ കുറവാണ് എന്നും ഡോക്ടർ പറഞ്ഞു. അതുകൊണ്ടു തന്നെ കേരളത്തിൽ ഇപ്പോൾ നടക്കുന്നതിൽ 95 ശതമാനവും കരൾ മാറ്റൽ ശാസ്ത്രക്രിയ നടക്കുന്നത് ജീവനുള്ള വ്യക്തിയുടെ പകുതി കരൾ മുറിച്ചെടുത്തിട്ട് മറ്റൊരാൾക്ക് നൽകി കൊണ്ടാണ് എന്നാണ് ഡോക്ടർ പറയുന്നത്. അത്തരത്തിൽ ആണെങ്കിൽ അത് ബന്ധുക്കൾ തന്നെ ആയിരിക്കണം എന്ന് നിർബന്ധമുണ്ട് എന്നും അങ്ങനെയുള്ളവരുടെ ബ്ലഡ് ഗ്രൂപ്പ് മാച്ച് ആകണമെന്നുംഇനി ബന്ധമില്ലാത്ത ആളുകളാണെങ്കിൽ ലീഗലി ചില ഫോർമാലിറ്റീസുകൾ ഉണ്ട് എന്നും ഡോക്ടർ അഭിപ്രായപെട്ടു.

കൂടുതൽ ആൾക്കാരും ചിന്തിച്ചിരിക്കുന്നത് മദ്യം കൊണ്ട് മാത്രമാണ് കരൾ രോഗം വരുക എന്നതാണ് എന്നും എന്നാൽ അക്കാര്യം തെറ്റാണ് എന്നും ഡോക്ടർ പറയുന്നു. എന്നാൽ മദ്യം തീർച്ചയായും ഇതിനൊരു ഘടകമാണ് എന്നും ഡോക്ടർ കൂട്ടിച്ചേർത്തു. നമ്മൾ കഴിക്കുന്ന ആഹാര രീതി കൊണ്ടും ലൈഫ് സ്റ്റൈൽ കൊണ്ടും ഇത്തരത്തിലുള്ള കരൾ രോഗങ്ങൾ വരാമെന്നും ഡോക്ടർ പറയുന്നുണ്ട്. ഡയബറ്റിസും എക്സസൈസ് ഒട്ടും ഇല്ലായ്മയും ഇതിനുള്ള മറ്റു കാരണങ്ങളാണ് എന്നും ഡോക്ടർ പറയുന്നു. ഇത്തരത്തിൽ വരുന്ന കരൾ രോഗങ്ങൾ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന കാറ്റഗറിയിൽ പെടുന്നവയാണ് എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

സാധാരണ ബ്ലഡ് ടെസ്റ്റ് കൊണ്ട് ലിവറിന്റെ ശരിയായ കണ്ടീഷൻ നമുക്ക് മനസ്സിലാക്കാൻ കഴിയില്ല എന്നും ചെറിയൊരു വേരിയേഷൻ ഉണ്ടെങ്കിൽ പോലും തന്റെ ലിവർ നല്ല കണ്ടീഷനിൽ ആണ് എന്ന് ചിന്തിക്കുന്നത് തെറ്റാണ് എന്നും ഡോക്ടർ പറയുന്നു. എല്ലാം നോർമൽ ആണെങ്കിൽ പോലും നല്ല രീതിയിലുള്ള ലൈഫ് സ്റ്റൈലും ഡയറ്റും നമ്മൾ പാലിക്കേണ്ടത് അത്യാവശ്യമാണ് എന്നും ഡോക്ടർ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply