രെജിസ്റ്റർ മാര്യേജ് ചെയ്യാൻ വീട്ടുകാരുടെ സമ്മതം വേണോ ? പലരുടെയും സംശയത്തിന് ഇതാണ് കൃത്യമായ ഉത്തരം !

register marriage procedures malayalam

ഇൻസ്റ്റഗ്രാമിലൂടെ നിയമപരമായുള്ള സംശയങ്ങൾക്കും ചോദ്യങ്ങളും ഒക്കെ വീഡിയോയിലൂടെ മറുപടി നൽകി ശ്രദ്ധ നേടിയ ഒരു വ്യക്തിയാണ് ഗായത്രി കൃഷ്ണ. ‘ബെറ്റർ കോൾ വക്കീൽ’ എന്ന ഗായത്രിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നിരവധി നിയമപരമായുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഗായത്രി വീഡിയോയിലൂടെ മറുപടി നൽകാറ്. നിരവധി പേരാണ് ഗായത്രിയെ ഫോളോ ചെയ്യുന്നതും. ഇപ്പോഴിതാ
രജിസ്റ്റർ മാനേജിനെ കുറിച്ചുള്ള ചില സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായത്രി.

“രജിസ്റ്റർ മാരേജ് ചെയ്യുന്നതിന് വീട്ടുകാരുടെ സമ്മതം വേണോ” എന്നതായിരുന്നു ചോദ്യം. നിരവധി പേരാണ് ഈ ചോദ്യങ്ങൾ അയച്ചിട്ടുള്ളത് എന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ ഗായത്രി പറയുന്നുണ്ട്. രജിസ്റ്റർ മേരേജ് ചെയ്യുവാൻ വീട്ടുകാരുടെ സമ്മതത്തിന്റെ ആവശ്യമില്ല എന്നാണ് മറുപടിയായി ഗായത്രി പറഞ്ഞത്. വിവാഹം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ഫണ്ടമെന്റൽ റൈറ്റിൽ പെടുന്ന ഒന്നാണ് എന്നും ആർട്ടിക്കിൾ 19, ആർട്ടിക്കിൾ 21 എന്നിവയിൽ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നും ഗായത്രി വ്യക്തമാക്കുന്നു.

വീട്ടുകാർ അറിയാതെ 18, 19 വയസ്സിൽ കല്യാണം കഴിച്ച പലരും തനിക്ക് മെസ്സേജിലൂടെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ അയക്കാറുണ്ട് എന്നും ഇത്തരത്തിലുള്ളവർ തുടർന്ന് ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ പെട്ടുപോയ അവസ്ഥയിലാണ് എന്നും ഗായത്രി പറയുന്നു. എന്നാൽ മേരേജ് റദ്ദാക്കുക അല്ലെങ്കിൽ ഡിവോസിനു പോകുക അതുമല്ലെങ്കിൽ ജുഡീഷ്യൽ സെപ്പറേഷന് പോവുക എന്നതൊക്കെയാണ് ഇതിനുള്ള വഴി എന്നതായിരുന്നു ഗായത്രിയുടെ മറുപടി.

എന്നാൽ ഇത്തരത്തിൽ ഉള്ളവർക്ക് നമ്മൾ മുൻപ് ഒരു കല്യാണം കഴിച്ചതാണ് എന്നുള്ള റെഡ് കാർഡ് ലഭിക്കും എന്നും അതുകൊണ്ടു തന്നെ വീട്ടുകാരെ അറിയാതെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നവർ ഒന്ന് ചിന്തിച്ചിട്ടൊക്കെ കല്യാണം കഴിക്കുന്നതായിരിക്കും നല്ലത് എന്നും ഗായത്രി കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള നിരവധി നിയമ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും വളരെ ലളിതമായി ഗായത്രി തന്റെ വീഡിയോയിലൂടെ മറുപടി നൽകിയിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply