പണം കൊടുത്താണ് ഇവൻ ഡോക്ടർ തന്നെ ആയത് ! ബിഗ്ഗ് ബോസ്സിൽ പോകുന്നതിനു മുൻപ് വേറൊരു പെണ്ണിനെ തളർത്തിയിട്ടുണ്ട് -റോബിനെ കുറിച്ച് പൊട്ടി തെറിച്ച് ദിയ സന

ബിഗ് ബോസ് മലയാളം 4 ലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. എന്നിരുന്നാലും, പ്രതിവാര ടാസ്‌ക്കിനിടെ മറ്റൊരു മത്സരാർത്തിയയായ റിയാസിനെ മർദ്ദിച്ചുവെന്നാരോപിച്ച് അദ്ദേഹത്തെ ഷോയിൽ നിന്ന് പുറത്താക്കി. തുടക്കത്തിൽ, മത്സരാർത്ഥിയെ രഹസ്യ മുറിയിലേക്ക് അയച്ചെങ്കിലും പിന്നീട്, കളിയിൽ തുടരാൻ യോഗ്യനല്ലെന്ന് അവതാരകൻ മോഹൻലാൽ പ്രഖ്യാപിച്ചു. എന്നിരുന്നാലും, പുറത്തായതുമുതൽ, റോബിൻ ആരാധകർക്കിടയിൽ വലിയ ജനപ്രീതി ആസ്വദിക്കുകയാണ്.

എന്നാൽ ബിഗ് ബോസിന് അകത്തും പുറത്തും കടുത്ത വിമർശനങ്ങളും വിവാദങ്ങളും ആയിരുന്നു റോബിൻ നേരിട്ട് കൊണ്ടിരുന്നത്. അഭിമുഖങ്ങളിലും മറ്റ് പരിപാടികളിലും ഒക്കെയായുള്ള റോബിന്റെ പ്രതികരണങ്ങളും തന്റെ ടോക്സിക് ആരാധകരെ നിയന്ത്രിക്കാത്തതും ഒക്കെ ഏറെ വിമർശിക്കപ്പെടുന്ന കാര്യങ്ങൾ ആയിരുന്നു. പൊതു വേദികളിൽ വെച്ച് ഒച്ചയിട്ട് അലറി സംസാരിക്കുന്ന റോബിന്റെ പ്രവണതയും ചർച്ചചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരം കൂടിയായിരുന്ന ദിയ സന റോബിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു ദിയയുടെ വിമർശനം. പൈസ കൊടുത്ത് ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങി ദുരുപയോഗം ചെയ്യുന്ന വ്യക്തി എന്നായിരുന്നു റോബിനെ കുറിച്ചുള്ള വാക്കുകൾ. പലതരത്തിലുള്ള സൈക്കോകൾ ഉണ്ട് എന്നും എന്നാൽ പ്രോബ്ലം മൾട്ടിപ്പിൾ ഡിസോഡർ പുതിയ വേർഷൻ ആണ് റോബിൻ എന്നും പബ്ലിസിറ്റി മാനിയയുടെ ഒരു തരം തൂറിയ അവസ്ഥ എന്നും ദിയ പറയുന്നു. റബ്ബർ രാധാകൃഷ്ണൻ എന്ന പേരിലെ പൈസ കൊടുത്ത് സർട്ടിഫിക്കറ്റ് ചെയ്ത ഡോക്ടർ എന്ന സ്പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തി ഒരു ബിഗ്ബോസ് ഷോ കൊണ്ട് ഉണ്ടായിരുന്ന അസുഖത്തിന്റെ പീക് ലെവലിൽ എത്തിയിരിക്കുന്നു എന്നാണ് ദിയ കുറിച്ചത്.

ഇയാളുടെ ട്രീറ്റ്മെന്റ് എടുത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഈ പോസ്റ്റിനടിയിൽ റിപ്പോർട്ട് ചെയ്യണമെന്നും കുറച്ചു നാളുകളായി ഇയാളുടെ ഫ്റോഡ് പരിപാടികൾ സമൂഹ മാധ്യമങ്ങൾ കാണുന്നുണ്ട് എന്നും ടോക്സിക് നിറഞ്ഞ ഒരു സൈക്കോ ആണ് ഇയാൾ എന്നും കൂടെ ഉണ്ടായിരുന്ന മറ്റു മത്സരാർത്ഥികളെ കാശുകൊടുത്ത് ഇപ്പോഴും സൈബർ ബുള്ളിയിങ്ങ് നടത്തി വരുന്നുണ്ട് എന്നും ദിയ കുറുപ്പിലൂടെ പറയുന്നു. ബിഗ് ബോസിൽ വരുന്നതിനു മുൻപ് വേറൊരു പെണ്ണിനെ ഇവൻ ടോക്സിസിറ്റി വച് മാനസികമായി തളർത്തിയിട്ടുണ്ട് എന്നും ദിയ പറയുന്നു.

ഇയാൾക്കെതിരെ പ്രതികരിക്കുന്ന ഓരോരുത്തരെയും തിരഞ്ഞുപിടിച്ച് ആളിനെ വെച്ച് ബുള്ളിയിങ്ങ് ചെയ്യുകയാണ് എന്നും എത്രയും പെട്ടെന്ന് സമൂഹത്തിന് ദ്രോഹമായ ഈ സാമൂഹിക വിപത്തിന് വേണ്ടിയുള്ള തക്കതായ നിയമസംവിധാനം ഉണ്ടാക്കണമെന്നും ദിയ കുറിച്ചിട്ടുണ്ട്. തന്നെ ബുള്ളിയിങ് ചെയ്യാൻ വന്നാൽ തനിക്ക് ലതാണ് അത്ര തന്നെ എന്നും പറഞ്ഞു കൊണ്ടായിരുന്നു ദിയ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. നിരവധി പേരാണ് ഈ കുറിപ്പിന് കമന്റുകളുമായി രംഗത്തെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply