പ്രണയം പോയാൽ എന്താ – സങ്കടകരമായ ദിവസങ്ങളിൽ നിന്നും വീണ്ടുംതിരിച്ചെത്തി ഹോട്ട് ലുക്കിൽ ദിയ

മലയാളത്തിലെ താരകുടുംബങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. തങ്ങളുടെ എല്ലാ വിശേഷങ്ങളും രസകരമായ വീഡിയോകളും താരങ്ങൾ യൂട്യൂബ് ചാനലിലൂടെ എപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെക്കാറുണ്ട്. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ഹൻസിക, ഇഷാനി, ദിയ എന്നിവരും എപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി തിളങ്ങുന്ന താരങ്ങളാണ്.

സിനിമയിലെ സീരിയലിലെയും താര കുടുംബങ്ങളിലെ വിശേഷങ്ങളെല്ലാം അറിയാൻ മലയാളികൾ എന്നും ഉത്സാഹം കാണിക്കാറുണ്ട്. സ്വന്തമായി പലർക്കും ഇക്കാലത്ത് യൂട്യൂബ് ചാനലുകൾ ഉള്ളതുകൊണ്ടുതന്നെ മിക്കവരുടെയും വീട്ടിലെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് മനപ്പാഠമാണ് ഇപ്പോൾ. അത്തരത്തിലുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. 30 വർഷങ്ങൾക്ക് അടുത്തായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ സിനിമയിൽ വന്നിട്ട്.

പലതരത്തിലുള്ള വേഷങ്ങൾ സിനിമയിലൂടെ കൃഷ്ണകുമാർ പ്രേക്ഷകർക്കും മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും സിനിമയിൽ തന്നെ നിലനിൽക്കുന്നു. മൂത്ത മകൾ അഹാന സിനിമയിൽ സജീവമായി തുടർന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ മൂന്നാമത്തെ മക്കൾ ഇഷാനിയും ഇതിനോടകം സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ മകളായ ദിയ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.

ദിയയുടെ മിക്ക വീഡിയോകളും കണ്ടാൽത്തന്നെ മനസ്സിലാക്കാം നല്ലൊരു നർത്തകി കൂടിയാണ് താരം എന്ന്.
ദിയയുടെ ബോയ്ഫ്രണ്ട് ആയ വൈഷ്ണവും ചേർന്ന് ഉള്ള വീഡിയോ രംഗങ്ങളാണ് കൂടുതലും പോസ്റ്റുകളിൽ കാണാൻ സാധിക്കുക. അടുത്തകാലത്ത് ദിയയും വൈഷ്ണവും തമ്മിൽ പിരിഞ്ഞു എന്ന വാർത്തകളും രംഗത്തെത്തിയിരുന്നു. വീട്ടുകാരെ അല്ലാതെ മറ്റാരെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന ദിയയുടെ മറുപടിയാണ് ഇത്തരത്തിലുള്ള വാർത്തകൾക്ക് കാരണമായത്.

ദിയ കൃഷ്ണ പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നീല നിറത്തിലുള്ള ഔട്ഫിട് ധരിച്ച് ഹോട്ട് ലുക്കിലാണ് ഇത്തവണ ദിയ എത്തിയിരിക്കുന്നത്. ചിത്രത്തിന് താഴെ വിമർശിക്കുന്ന രീതിയിൽ നിരവധി കമന്റുകളും എത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply