കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ വീണ്ടും പുതിയ പ്രണയത്തിൽ ? ആരാധകരുടെ സംശയങ്ങൾക്ക് ഉത്തരവുമായി താരം

നടൻ കൃഷ്ണകുമാറിൻ്റെ മകളായ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിൻ്റെത്. കൃഷ്ണകുമാറിന് നാല് പെൺമക്കൾ ആണുള്ളത് അതിൽ മൂന്നാമത്തെ മകളാണ് ദിയ കൃഷ്ണ. ദിയ ഒരു സംരംഭക കൂടിയാണ്. സോഷ്യൽ മീഡിയയിൽ ഡാൻസും ഡബ്സ്മാഷുമൊക്കെ ചെയ്തുകൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് ദിയക്ക്.ദിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ മുന്നിലേക്ക് തൻ്റെ ഡാൻസ് വീഡിയോകളും വീട്ടിലെ വിശേഷങ്ങളും യാത്ര വിശേഷങ്ങളും ഒക്കെ പങ്കുവെക്കാറുണ്ട്. ദിയ സുഹൃത്തായ അശ്വിന് ഒപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുവാൻ വേണ്ടി പോയിരുന്നു. മാലിദ്വീപിൽ പോയ ദിയ അവിടെയുള്ള വിശേഷങ്ങളെല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വന്ന ഇവരുടെ ഫോട്ടോസും വീഡിയോസും ഒക്കെ കണ്ട് ആരാധകർ നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്നുള്ള ചോദ്യവുമായി എത്തിയിരിക്കുകയാണ്. ദിയയുടെ പുതിയ കാമുകൻ ആണോ അശ്വിൻ എന്നാണ് ആരാധകർക്കൊക്കെ അറിയേണ്ടിയിരുന്നത്. വീഡിയോയ്ക്കും ഫോട്ടോസിനും താഴെ നിരവധി ആളുകൾ ചോദിച്ചിരിക്കുന്നത് അശ്വിനുമായി ദിയ ഡേറ്റിങ്ങിൽ ആണോ എന്നാണ്. ദിയ ഇൻസ്റ്റാഗ്രാമിൽ ക്യു ആൻഡ് എ സെക്ഷൻ നടത്തിയിരുന്നു.

ആ സമയത്ത് ഒരാൾ ചോദിച്ചത് ഇപ്പോൾ ആരെങ്കിലും ആയും ഡേറ്റ് ചെയ്യുന്നുണ്ടോ എന്നായിരുന്നു. എന്നാൽ അയാൾക്കുള്ള ദിയയുടെ മറുപടി ഇല്ല എന്നായിരുന്നു. ഒരാൾ പറഞ്ഞത് ദിയയെയും അശ്വിനെയും കാണുവാൻ വളരെ ക്യൂട്ട് ആണെന്നാണ്. അതിന് മറുപടിയായികൊണ്ട് ദിയ ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്തു. വീഡിയോയിൽ അശ്വിനും ഉണ്ടായിരുന്നു. മറ്റൊരാൾ അശ്വിൻ ആണോ പുതിയ ബോയ് ഫ്രണ്ട് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ തമ്മിൽ നല്ല സുഹൃത്തുക്കളാണ് എന്നും ഡേറ്റിംഗ് ഒന്നുമില്ല എന്നും പറഞ്ഞു.

മാലിദ്വീപിലേക്ക് പോകുമ്പോൾ അശ്വിനെ തൻ്റെ കൂടെ യാത്രയിൽ കൂട്ടിയത് മാലിദ്വീപ് അശ്വിനു വളരെ ഇഷ്ടപ്പെട്ട സ്ഥലം ആയതുകൊണ്ടാണ് എന്നും പറഞ്ഞു. ദിയക്ക് മുൻപ് ഒരു കാമുകൻ ഉണ്ടായിരുന്നു. എന്നാൽ അവർ തമ്മിൽ പിരിയുകയായിരുന്നു. റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയതിനുശേഷം ദിയ പറഞ്ഞത് കുടുംബത്തെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത് എന്നാണ്. ഒരു ബന്ധത്തിൽ റെഡ് സിഗ്നൽ കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ അവിടെ നിന്നും രക്ഷപ്പെട്ടു പോവുക എന്നാണ്.എന്നാൽ റിലേഷൻഷിപ്പിൽ റെഡ് സിഗ്നൽ കണ്ടപ്പോൾ അത് ഗ്രീൻ സിഗ്നൽ ആകും എന്ന് കരുതിക്കൊണ്ട് വെയിറ്റ് ചെയ്തു നിന്നതാണ് തനിക്ക് അന്ന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം എന്നും ദിയ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply