ഞാൻ എന്റെ മാറിടത്തിൽ അഭിമാനം കൊള്ളുന്നു – നിന്നെപോലുള്ളവർ കാണാതിരിക്കാൻ അല്ല മാറിടങ്ങൾ മറയ്ക്കുന്നതെന്ന് താരം

divyanka tripathi about body

മലയാളത്തിൽ നിന്നു പോലും നിരവധി ആരാധകരുള്ള ഒരു ടെലിവിഷൻ മേഖലയാണ് ഹിന്ദി എന്നത്. അത്തരത്തിൽ ഹിന്ദി ടെലിവിഷനുകളിലൂടെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി താരമാണ് ദിവ്യങ്ക ത്രിപാതി. സീരിയലുകൾക്ക് പുറമേ ചില ടെലിവിഷൻ പരിപാടികളിലും സജീവ സാന്നിധ്യം തന്നെയാണ് താരം. സി ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലൂടെയാണ് താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്.

ഏകദേശം 1M അടുത്ത് ഫോളോവേർസ് താരത്തിന് ഉണ്ട് ഇൻസ്റ്റാഗ്രാമിൽ മാത്രം. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കാൻ യാതൊരു മടിയും കാണിക്കാറില്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ വലിയ തോതിൽ തന്നെ ബോഡി ഷേമിങ്ങിന് ഇര ആകാറുണ്ട് എന്നതാണ് സത്യം. കഴിഞ്ഞ ദിവസം ഭർത്താവുമായി ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തിച്ചിരുന്നത്. ഈ ഫോട്ടോയിൽ താരത്തിന്റെ മാറിടത്തെ കുറിച്ച് വളരെ മോശമായ രീതിയിലാണ് ഒരാൾ കമന്റ് ചെയ്തത്.

ഇത്തരം കമന്റ് ചെയ്തിരിക്കുന്ന വ്യക്തിക്ക് ഒരു മറുപടി തന്നെയാണ് താരം ഇപ്പോൾ നൽകിയിരിക്കുന്നത്. ദിവ്യങ്ക എപ്പോഴും മാറിടങ്ങൾ ഇറുകി പിടിച്ച് തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. അത് മോശമാണ് എന്ന് ആയിരുന്നു ഒരാൾ കമന്റ് ചെയ്തിരുന്നത്. എന്നാൽ തന്റെ മാറിടത്തിൽ താൻ അഭിമാനം കൊള്ളുന്നു എന്നും ഒരു സ്ത്രീയും അവരുടെ മാറിടത്തേ കുറിച്ച് ദുഃഖിക്കേണ്ടതില്ല എന്നും ആയിരുന്നു താരം പറഞ്ഞത്. ഞാൻ എന്റെ മാറിടത്തിൽ അഭിമാനം കൊള്ളുന്നു.

ഒരു സ്ത്രീയും അവരുടെ മാറിടങ്ങളെ ചൊല്ലി ലജ്ജിക്കേണ്ടവളല്ല. ദൈവം ഇങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നതിന് കാരണങ്ങളുണ്ട്. ചൂടിൽ നിന്നും തണുപ്പിൽ നിന്നും സ്വയം രക്ഷിക്കാനും സംരക്ഷിക്കാനാണ് മനുഷ്യൻ അവനെ വസ്ത്രങ്ങൾ കൊണ്ട് മൂടാൻ തുടങ്ങിയത്. അല്ലാതെ കാമഭ്രാന്തന്മാരുടെ കണ്ണിൽ നിന്നും മറക്കാൻ അല്ല. അത്തരം കണ്ണുകൾ അന്ന് നിലനിന്നിരുന്നില്ല. ഇപ്പോൾ അവർ നിങ്ങളിൽ പ്രവർത്തിക്കുന്നു. പോയി അജന്ത ഗുഹ സന്ദർശിക്കു. ഇപ്പോൾ ഇന്ത്യൻ ദേവത ദേവന്മാർ അവരുടെ സുന്ദരമായ പ്രകൃതിരൂപങ്ങൾ കാണാൻ സാധിക്കും. ഓരോ സ്ത്രീയും ഒരു ദേവതയാണ്. ദേവതമാരെ ഒരിക്കലും അവരുടെ തുണിത്തരങ്ങളുടെ ദൗർബല്യമോ ആദിത്യമോ വെച്ചല്ല നിർവചിക്കേണ്ടത്.

മറിച്ച് അവരുടെ കർമ്മവും ശക്തിയും വച്ചാണ്. അതിനാൽ ബഹുമാനിക്കു എന്നാണ് താരം മറുപടി നൽകിയിരിക്കുന്നത്. താരം നൽകിയിരിക്കുന്ന ഈ മറുപടിയും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയായിരുന്നു ചെയ്തത്. ഇത്തരത്തിൽ കമന്റ് ചെയ്യുന്നവർക്ക് ഇങ്ങനെയുള്ള മറുപടികൾ തന്നെയാണ് നൽകേണ്ടത് എന്നും ചിലർ കമന്റുകളിലൂടെ അറിയിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply