ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ രേണു രാജിനെ എറണാകുളം ജില്ല കലക്ടർ സ്ഥാനത്ത് നിന്നു നീക്കി !

ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഒട്ടുമിക്ക ഐഎഎസ് ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം ആയിരിക്കുകയാണ്. എറണാകുളം ജില്ലാ കലക്ടർ ആയ രേണു രാജിനെ വയനാട് കലക്ടറായി നിയമിച്ചിരിക്കുകയാണ്. എറണാകുളം കലക്ടറായി പുതുതായി ചാർജ് എടുക്കാൻ പോകുന്നത് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ എസ് കെ ഉമേഷ് ആണ്. എറണാകുളത്തെ ബ്രഹ്മപുരത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായി നിൽക്കുന്ന സാഹചര്യത്തിലായിരുന്നു കലക്ടർ രേണു രാജിന്റെ സ്ഥലം മാറ്റം നടന്നത്.

തീ പിടിത്ത വിഷയം വിചാരണയ്ക്ക് എടുത്തപ്പോൾ കലക്ടർ രേണു രാജ് ഹാജരാകാതിരുന്നതിനെ തുടർന്ന് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തൃശ്ശൂർ കലക്ടറായി സേവനമനുഷ്ഠിച്ചു വന്ന ഹരിത വി കുമാറിനെ നിലവിൽ ആലപ്പുഴ കലക്ടറായി നിയമിച്ചിരിക്കുകയാണ്. വയനാട് കലക്ടറായി സേവനമനുഷ്ഠിച്ചു വന്ന എ ഗീതയെ കോഴിക്കോട് കലക്ടർ ആക്കി മാറ്റി. പുതുതായി തൃശ്ശൂർ കലക്ടറായി ചാർജെടുക്കാൻ പോകുന്നത് ആലപ്പുഴ കലക്ടർ ആയിരുന്ന ബി ആർ കെ തേജ ആണ്. എറണാകുളം ജില്ലാ കളക്ടർ ഡോ രേണു രാജ് ഉൾപ്പെടെ ഒമ്പത് ഐഎഎസ് ഉദ്യോഗസ്ഥരെ ആണ് മാർച്ച് 8 ബുധനാഴ്ച കേരള സർക്കാർ സ്ഥലം മാറ്റിയിരിക്കുന്നത്.

രേണു രാജ് കോടതി നടപടികളിൽ ഹാജരാകാത്തതിൽ കേരള ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു സ്ഥലംമാറ്റം വന്നത്. കഴിഞ്ഞ മാർച്ച് 2ന് ആയിരുന്നു ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന് തീപിടിച്ചത്. തുടർന്ന് എറണാകുളം ജില്ലയുടെ പല ഭാഗങ്ങളും പുകയിൽ മുങ്ങുകയായിരുന്നു. ധനകാര്യ വകുപ്പിന്റെ സ്പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് വൈ സഫീറുള്ള കെ, ഇ-ഹെൽത്തിന്റെ പ്രോജക്ട് ഡയറക്ടറുടെ മുഴുവൻ അധിക ചുമതലയും നിലവിലുള്ള അധിക ചാർജിന് പുറമെ വഹിക്കുവാൻ നിയോഗിക്കപ്പെട്ടു.

കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎസ്) മിഷൻ ഡയറക്ടർ അനു കുമാരിയെ കേരള സംസ്ഥാന ഐടി മിഷന്റെ മുഴുവൻ അധിക ചുമതലയും വഹിക്കുവാൻ നിയമിച്ചു. തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസിന് തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല കൂടി നൽകി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply