മലയാളി വിദ്യാർത്ഥികളോട് ബ്രിട്ടനിൽ വിവേചനം ! പ്രശ്നത്തിൽ ഇടപെട്ട് SFI

നമ്മുടെ നാട്ടിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ഇപ്പോൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ബ്രിട്ടനിലെ റസ്കിൻ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥികളോട് അവിടെയുള്ള അധ്യാപകർ വിവേചനം കാട്ടുന്നു എന്ന വാർത്തയാണ്. ശ്രീലങ്കൻ മലേഷ്യൻ അധ്യാപകരിൽ നിന്ന് പലതരത്തിലുള്ള വിവേചനവും വംശീയ അധിക്ഷേപങ്ങളും നേരിടേണ്ടിവന്നത് അവിടെ എംഎസ്സിക്ക് പഠിക്കുന്ന അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് സ്റ്റഡീസ് വിദ്യാർത്ഥികൾക്കാണ്.

അവിടെ പഠിക്കുന്ന വിദ്യാർത്ഥികളെ ഒരുകൂട്ടം അധ്യാപകർ ഒന്നിച്ച് പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നാണ് വാർത്തകളിൽ വരുന്നത്. അവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥി പറഞ്ഞത് ടാക്സേഷൻ ആൻഡ് ഓഡിറ്റിംഗ് പഠിപ്പിക്കുവാൻ വേണ്ടി വന്ന അധ്യാപകനിൽ നിന്നും തനിക്ക് ആദ്യത്തെ ദിവസം തന്നെ ഭീഷണിയുടെ സ്വരം ആയിരുന്നു ഉണ്ടായത് എന്നാണ്. അവർ പറഞ്ഞത് മലയാളി വിദ്യാർത്ഥികൾ യുകെയിലെത്തുന്നത് പണം സമ്പാദിക്കുവാൻ വേണ്ടി മാത്രമാണ് എന്നാണ്.

അതുകൊണ്ടുതന്നെ യൂണിവേഴ്സിറ്റി എക്സാമിൽ മലയാളി വിദ്യാർഥികളെ മാത്രം നോക്കി തോൽപ്പിക്കും എന്നായിരുന്നു ആ അധ്യാപകൻ്റെ ഭീഷണി. ആ അധ്യാപകൻ ഭീഷണി മുഴക്കിയതുപോലെ തന്നെ എക്സാം റിസൾട്ട് വന്നപ്പോൾ 90 ഓളം വിദ്യാർത്ഥികളെ പരാജയപ്പെടുത്തി എന്നും ആണ് റിപ്പോർട്ടുകൾ വരുന്നത്. പിന്നീട് നടന്ന എക്സാമുകളിലും മലയാളി വിദ്യാർത്ഥികളെ മനപ്പൂർവം പരാജയപ്പെടുത്തുകയും ചെയ്തു. ഇത് ഒന്നും കൂടാതെ അവർ മലയാളി വിദ്യാർത്ഥികളുടെ ഐഡൻ്റിറ്റി കാർഡുകൾ വരെ പിടിച്ചെടുക്കുകയും ചെയ്തു.

ഒരു അധ്യാപകൻ കാണിക്കേണ്ട യാതൊരു മര്യാദയും കാണിക്കാതെ മലയാളി വിദ്യാർഥികളുടെ ഉത്തര പേപ്പറുകൾ അവരുടെ മുഖത്തേക്ക് വലിച്ചെറിയുകയും വിദ്യാർത്ഥികളോട് അധ്യാപകൻ പറഞ്ഞത് നിങ്ങളുടെ പഠനം പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ എന്തെങ്കിലും ജോലിക്ക് പോവുകയോ അല്ലെങ്കിൽ വിവാഹം ചെയ്യുന്നതൊക്കെയാണ് നല്ലതെന്നും പറഞ്ഞു എന്നാണ് അവിടെ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ പറയുന്നത്.

മലയാളി വിദ്യാർത്ഥികൾക്കു നേരെയുള്ള അധ്യാപകരുടെ ഇത്തരം മോശം പ്രവർത്തികൾ കാരണം അവിടുത്തെ ഒരു സംഘം വിദ്യാർത്ഥികൾ ബ്രിട്ടനിലെ എസ്എഫ്ഐ പ്രവർത്തകരെ ബന്ധപ്പെടുകയും ചെയ്തു. അവരുടെ ഇടപെടൽ കാരണം ഒരു റ്റീരുമാനം എടുത്തു. അതോടെ വിദ്യാർഥികൾക്ക് ഒക്ടോബറിൽ ഒരു പ്രത്യേക ഓൺലൈൻ പരീക്ഷ നടത്താമെന്ന് കപ്പ ലഭിക്കുകയും ചെയ്തു. അതിലൂടെ ആ വിദ്യാർത്ഥികൾക്ക് തങ്ങളുടെ വിസ കാലാവധി നേട്ടേണ്ട സാഹചര്യം ഒഴിവാക്കി ചെയ്തു.

വിദ്യ പകർന്നു നൽകുന്ന അധ്യാപകരിൽ നിന്നാണ് ഇത്തരം സംസ്കാര ശൂന്യമായ പെരുമാറ്റം ഉണ്ടായിരിക്കുന്നത് എന്നതുതന്നെ വളരെ ലജ്ജാവഹം ആണ്. പല രാജ്യങ്ങളിലും മലയാളികളെ രണ്ടാം തരക്കാരായിട്ടാണ് ഇപ്പോഴും കണക്കാക്കപ്പെടുന്നത്. ഇതിൽ നിന്നൊക്കെ ഉള്ള ഒരു മാറ്റം അനിവാര്യമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply