ഭാര്യയും മക്കളും എല്ലാം എന്റെ കൂടെ എന്റെ വീട്ടിൽ തന്നെ ഉണ്ട് ഇപ്പോൾ – ഞങ്ങൾ പിരിയാൻ ഉണ്ടായ കാരണം തുറന്നു പറഞ്ഞു സംവിധായകൻ പ്രിയദർശൻ

priyadarshan and family

മലയാള പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താര ജോഡികളിൽ ഒരുവരാണ് നടി ലിസിയും സംവിധായകൻ പ്രിയദർശനും. നീണ്ട ആറു വർഷത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ 24 വർഷം ഒന്നിച്ച് ജീവിച്ച ശേഷം പിന്നീട് നിയമപരമായി വേർപിരിയുകയായിരുന്നു താരങ്ങൾ. മലയാളി പ്രേക്ഷകരിൽ ഒന്നടങ്കം ഈ വാർത്തസങ്കടം ഉണ്ടാക്കിയിരുന്നു.ഇരുവരുടെയും വിവാഹമോചനത്തിന്റെ കാരണം വർഷങ്ങൾ ഇത്രയായിട്ടും താരങ്ങൾ തുറന്നു പറഞ്ഞിരുന്നില്ല. കല്യാണി, സിദ്ധാർത്ഥ് എന്ന രണ്ടു മക്കളാണ് ഇരുവർക്കും ഉള്ളത്.

നിയമപരമായി വിവാഹബന്ധം വേർപെടുത്തിയെങ്കിലും മക്കളുടെ കാര്യങ്ങൾക്ക് വേണ്ടി എല്ലാം ഇരുവരും എന്നും ഒന്നിച്ച് നിൽക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയദർശന്റെ ഇളയ മകൻ സിദ്ധാർത്ഥിന്റെ വിവാഹം ചെന്നൈയിലെ ഫ്ലാറ്റിൽ വച്ച് നടന്നത്. വിവാഹ ചടങ്ങുകളിൽ ലിസിയും പ്രിയദർശനും ഒന്നിച്ച് തന്നെ ഉണ്ടായിരുന്നു. വളരെ പെട്ടെന്നാണ് പ്രിയദർശന്റെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നത്. ഇപ്പോഴിതാ മകന്റെ വിവാഹം കഴിഞ്ഞതിനുശേഷം പ്രിയദർശൻ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്.

തങ്ങൾ ഇരുവരും ഇരു വഴികളിൽ ആയെങ്കിൽ അതിനെ വിധി എന്നല്ലാതെ മറ്റൊന്നും പറയാൻ ആകില്ല എന്നാണ് പ്രിയദർശൻ പറഞ്ഞത്. തങ്ങളുടെ ജീവിതവും കുടുംബവും ഒക്കെ സ്വർഗം ആയിരുന്നു എന്നും അത് തകരരുതെന്ന് താൻ ഒത്തിരി പ്രാർത്ഥിച്ചിരുന്നുവെന്നും എന്നാൽ പ്രശ്നങ്ങൾ വന്നപ്പോൾ ഒന്നിനു പുറകെ ഓരോ പ്രശ്നങ്ങളായി വന്നുകൊണ്ടേയിരുന്നു എന്നും പ്രിയദർശൻ പറയുന്നു. തന്റെ അച്ഛന്റെ അമ്മയുടെ മരണം, വിവാഹമോചനം അങ്ങനെ ആ സമയത്ത് ഒത്തിരി പ്രശ്നങ്ങൾ ഉണ്ടായി എന്നും അടുത്ത സുഹൃത്തുക്കൾ ആണ് തന്റെ കൂടെ നിന്നത് എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

മകൾ കല്യാണിയുടെ വിവാഹമാണ് തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം എന്നും ഭാര്യയും മക്കളും ഇപ്പോഴും തന്റെ വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്നും പ്രിയദർശൻ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രിയദർശിന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹിതനായത്. യു എസ് സ്വദേശിനീയും വിഷ്വൽ എഫക്ട് പ്രൊഡ്യൂസറും ആയ മെർലിൻ ആണ് സിദ്ധാർത്ഥിന്റെ വധു. ചെന്നൈയിലെ പുതിയ ഫ്ലാറ്റിൽ വെച്ച് തികച്ചും സ്വകാര്യമായി നടത്തിയ ചടങ്ങിൽ ആയിരുന്നു വിവാഹം.

പ്രിയദർശനും ലിസിയും മകൾ കല്യാണിയും അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും അടക്കം പത്തോളം പേർ മാത്രമായിരുന്നു വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ചെന്നൈയിലെ ഫ്ലാറ്റിൽ എത്തിയത്. നിരവധി പേരാണ് സിദ്ധാർത്ഥിനും മെർലിനും വിവാഹ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തികച്ചും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് സിദ്ധാർത്ഥ് പ്രിയദർശൻ. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ അത്ര സജീവമൊന്നുമല്ല സിദ്ധാർത്ഥ്. അതുകൊണ്ടു തന്നെയാണ് വിവാഹ ചടങ്ങുകൾ വളരെ ലളിതമായി നടത്തിയതും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply