വേർപിരിഞ്ഞെങ്കിലും പിണക്കം മാറ്റി വെച്ച് മകന്റ വിവാഹം ഒരുമിച്ചു നടത്തി കൊടുത്ത് പ്രിയദർശനും ലിസിയും ! മകൻ വിവാഹം ചെയ്ത പെൺകുട്ടി ആരെന്ന് കണ്ടോ

priyadarshan and family on sons marriage

പ്രശസ്ത സംവിധായാകാൻ പ്രിയദർശിന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹിതനായി. യു എസ് സ്വദേശിനീയും വിഷ്വൽ എഫക്ട് പ്രൊഡ്യൂസറും ആയ മെർലിൻ ആണ് സിദ്ധാർത്ഥിന്റെ വധു. ചെന്നൈയിലെ പുതിയ ഫ്ലാറ്റിൽ വെച്ച് തികച്ചും സ്വകാര്യമായി നടത്തിയ ചടങ്ങിൽ ആയിരുന്നു വിവാഹം. പ്രിയദർശനും ലിസിയും മകൾ കല്യാണിയും അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും അടക്കം പത്തോളം പേർ മാത്രമായിരുന്നു വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ചെന്നൈയിലെ ഫ്ലാറ്റിൽ എത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ട ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്കുവേണ്ടി സിദ്ധാർത്ഥ് ആയിരുന്നു വിഷ്വൽ എഫക്ട് ചെയ്തിരുന്നത്. അമേരിക്കയിൽ വിഷ്വൽ എഫക്ട് പ്രൊഡ്യൂസർ ആയി ജോലി ചെയ്യുകയാണ് സിദ്ധാർത്ഥിന്റെ വധു മെർലിൻ. അമേരിക്കയിൽ നിന്നും ഗ്രാഫിക്സ് കഴിഞ്ഞ് ചന്തു എന്ന് വിളിപ്പേരുള്ള സിദ്ധാർത്ഥ് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയശേഷം മരക്കാറിൽ വിഷ്വൽ എഫക്ട് സൂപ്പർവൈസറായി ചേരുകയായിരുന്നു.

നിരവധി പേരാണ് സിദ്ധാർത്ഥിനും മെർലിനും വിവാഹ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തികച്ചും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് സിദ്ധാർത്ഥ് പ്രിയദർശൻ. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ അത്ര സജീവമൊന്നുമല്ല സിദ്ധാർത്ഥ്. അതുകൊണ്ടു തന്നെയാണ് വിവാഹ ചടങ്ങുകൾ വളരെ ലളിതമായി നടത്തിയതും. പ്രിയദർശന്റെ മകളും തെന്നിന്ത്യയിലെ മുൻനിര നടിയുമായ കല്യാണി വളരെ സിമ്പിൾ ആയിട്ട് ആയിരുന്നു ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടത്.

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു വേണ്ടി ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ പോലും സിദ്ധാർത്ഥ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സിനിമ ഇൻഡസ്ട്രിയിൽ നിന്നും ആരും തന്നെ സിദ്ധാർത്ഥിന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിട്ടില്ല. സിദ്ധാർത്ഥിന്റെയും മെർലിൻറെയും ഒരു പ്രണയ വിവാഹമാണ് എന്നാണ് കരുതപ്പെടുന്നത്. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും ഇളയ മകനാണ് സിദ്ധാർത്ഥ്.

മലയാളത്തിലും ബോളിവുഡിലും പ്രധാനമായും പ്രവർത്തിക്കുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തുമാണ് പ്രിയദർശൻ. തന്റെ ആദ്യകാല മലയാള സിനിമകളിലൂടെ സമ്പന്നമായ കളർ ഗ്രേഡിംഗും വ്യക്തമായ ശബ്ദവും ഗുണനിലവാരമുള്ള ഡബ്ബിംഗും അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംവിധായകരിൽ ഒരാളാണ് അദ്ദേഹം. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടം, വെള്ളാനകളുടെ നാട്, ചിത്രം, വന്ദനം, കിലുക്കം, അഭിമന്യു, മിഥുനം തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഹേരാ ഫേരി, ഹംഗാമ, ഹൽചുൽ, ഗരം മസാല, ഭാഗം ഭാഗ്, ചുപ് ചുപ് കേ, ദേ ദാനാ ദാൻ, ഭൂൽ ഭുലയ്യ എന്നിവ അദ്ദേഹത്തിന്റെ ബോളിവുഡ് സിനിമകളിലെ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികളാണ്. മലയാളത്തിലെ മുൻനിര നടിയായിരുന്നു ലിസി. 1982-ൽ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമാരംഗത്തേക്ക് എത്തുന്നത്. ഓടരുതമ്മാവ ആളറിയം (1984), മുത്താരംകുന്ന് പി.ഒ. (1985), ബോയിംഗ് ബോയിംഗ് (1985), താളവട്ടം (1986), വിക്രം (1986), ചിത്രം (1988) എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply