യേശുദാസ് ആരാണെന്നറിയാതെ പാട്ടുപാടുന്നതിനിടെ ഇറക്കിവിട്ട് അപമാനിച്ചതിനുശേഷം എംജി ശ്രീകുമാറിന് അവസരങ്ങൾ കൊടുത്തു – ഇവർക്കിടയിലെ യഥാർത്ഥ പ്രശ്നങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് സംവിധായകൻ പ്രിയദർശൻ

പലപ്പോഴും വിമർശനങ്ങളിൽ പെടുന്ന ഗായകനാണ് യേശുദാസ്. പരുക്കനായ സ്വഭാവമാണ് അതിന് കാരണം. ഗാനഗന്ധർവ്വൻ എന്ന് അറിയപ്പെടുന്ന യേശുദാസിൻ്റെ ഒരു പാട്ടെങ്കിലും ഒരു ദിവസം കേൾക്കാത്ത ഒരു മലയാളിയും കേരളത്തിൽ ഉണ്ടാകില്ല. സംവിധായകൻ പ്രിയദർശനും യേശുദാസും തമ്മിൽ അത്ര രസത്തിൽ അല്ല എന്ന് കഥകൾ ഉണ്ടായിരുന്നു. ആ പ്രശ്നമായി ബന്ധപ്പെട്ട കൊണ്ട് യേശുദാസിന് പ്രിയദർശൻ അദ്ദേഹത്തിൻ്റെ സിനിമയിൽ പാടാൻ അവസരങ്ങൾ ഒന്നും കൊടുക്കാറില്ലെന്നാണ് പറയുന്നത്.

ഇവർ തമ്മിലുള്ള പ്രശ്നത്തിന് കാരണമായി പറയുന്നത് ഒരിക്കൽ യേശുദാസ് റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നും പാട്ടുപാടി കൊണ്ടിരിക്കുന്ന സമയത്ത് പ്രിയദർശനെ അവിടെ നിന്നും ഇറക്കിവിട്ടതുകൊണ്ടാണ്. ആ ഒരു കാരണം കൊണ്ട് യേശുദാസവുമായി പിണങ്ങിയ പ്രദർശൻ പിന്നീട് തൻ്റെ സിനിമയിലെ പാട്ടുകളൊക്കെ എംജി ശ്രീകുമാറിനായിരുന്നു കൊടുത്തത്. അങ്ങനെ പ്രിയദർശൻ്റെ പാട്ടിലൂടെയായിരുന്നു എംജി ശ്രീകുമാർ വലിയൊരു ഗായകനായി മാറിയത്.

എന്നാൽ ഇപ്പോൾ സംവിധായകൻ പ്രിയദർശൻ ഈ കഥയിലെ സത്യം എന്താണെന്ന് വെളിപ്പെടുത്തുകയാണ്. കൈരളി ടിവിയിലെ ഒരു പരിപാടിക്കിടെ ആയിരുന്നു പ്രിയദർശൻ ഈ കാര്യങ്ങൾ പറഞ്ഞത്. പ്രിയദർശൻ പറയുന്നത് തനിക്ക് ഓർമ്മവച്ച നാൾ മുതൽ മലയാള സിനിമയിൽ എപ്പോഴും കേൾക്കുന്നത് യേശുദാസിൻ്റെ പാട്ടാണ്. എൻ്റെ സിനിമകളിലും യേശുദാസ് പാട്ടുകൾ പാടിയിട്ടുണ്ട്. എന്നാൽ ഒരു ചെറിയ സംഭവമാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം എന്ന് പറയുന്നു.

ബോയിങ് ബോയ് എന്ന സിനിമയുടെ പാട്ട് റെക്കോർഡ് ചെയ്യുന്നതിനുവേണ്ടി സ്റ്റുഡിയോയിൽ പോയപ്പോൾ ഞാനാണ് ആ സിനിമയുടെ സംവിധായകൻ എന്ന് പോലും നോക്കാതെ ആയിരുന്നു പാട്ടുപാടുന്നതിനിടെ അദ്ദേഹം എന്നെ ഇറക്കിവിട്ടതെന്ന് പ്രദർശൻ പറഞ്ഞു. ആ പ്രശ്നത്തിനുള്ള വൈരാഗ്യം കൊണ്ടൊന്നുമല്ല എം ജി ശ്രീകുമാറിന് സിനിമകളിൽ പാട്ടു കൊടുത്തത് എന്നും പറഞ്ഞു. പ്രേം നസീർ അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിനോടുള്ള വൈരാഗ്യം കൊണ്ടൊന്നുമല്ല മോഹൻലാലിന് അവസരം കൊടുത്തത്.

എം ജി തൻ്റെ കളിക്കൂട്ടുകാരൻ ആണെന്നും അതുകൊണ്ടുതന്നെ എത്രത്തോളം കഴിവുണ്ടെന്ന് തനിക്കറിയാമെന്നും പ്രിയദർശൻ പറഞ്ഞു. മോഹൻലാൽ നായകനായ ചിത്രം എന്ന സിനിമക്ക് ശേഷമാണ് യേശുദാസ് തൻ്റെ സിനിമയിൽ ഇല്ലാത്തതും. അതിനുശേഷമാണ് എംജി തിളങ്ങിയതെന്നും പറഞ്ഞു. വിജയ് യേശുദാസ് ഹിന്ദിയിൽ പാടിയ പാട്ടുകളൊക്കെ തൻ്റെതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദർശൻ്റെ മേഘം എന്ന സിനിമയിൽ പാട്ടുപാടാൻ യേശുദാസിനെ വിളിച്ചപ്പോൾ അതാണല്ലോ എൻ്റെ ജോലി എന്ന് പറയുകയും പാടുകയും ചെയ്തിരുന്നു. യേശുദാസൈനു തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ഒന്നും ആ സമയത്ത് ഓർമ്മയുണ്ടായിരുന്നില്ലെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply