എത്ര വലിയ താരം ആയാലും അയാൾക്ക് വേണ്ടി ജീവൻ പണയപ്പെടുത്തേണ്ടതില്ലെന്നാണ് താൻ വിശ്വസിക്കുന്നത് – സംവിധായകൻ ലോകേഷ് കനകരാജ്

lokesh kanakaraj

സൂപ്പർ താര ചിത്രങ്ങളുടെ റിലീസിനിടയുള്ള അതിരുവിട്ട താരാരാധനയ്ക്ക് എതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ആരാധകരോട് കുറച്ചുകൂടി ഉത്തരവാദിത്വത്തോടു കൂടി പെരുമാറണം എന്നാണ് സംവിധായകൻ പറഞ്ഞത്. “തുനിവ്” എന്ന അജിത് നായകനായി എത്തിയ സിനിമയുടെ റിലീസിനിടെ ഒരു യുവ ആരാധകൻ കഴിഞ്ഞ ദിവസം കൊല്ലപ്പെടുകയുണ്ടായിരുന്നു.

തല അജിത്തിന്റെ “തുനിവ്” എന്ന ചിത്രത്തിന്റെ റിലീസ് ആഘോഷത്തിന് ലോറിയിൽ എത്തിയ യുവാവ് ആണ് ലോറോയിൽ നിന്ന് വീണ് മരിച്ചത്. സൂപ്പർ സ്റ്റാർ ചിത്രങ്ങളുടെ റിലീസ് നടക്കുമ്പോൾ ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങൾ പതിവാകുന്നു എന്ന വിമർശനങ്ങളുമായാണ് ഇപ്പോൾ നിരവധി പേർ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിച്ചതോടു കൂടിയാണ് സംവിധായകൻ ലോകേഷ് കനകരാജ് പ്രതികരണം ആയി രംഗത്തെത്തിയത്.

ആരാധകർ അവരവരുടെ ഉത്തരവാദിത്വങ്ങൾ തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ നല്ലതാണ് എന്നാണ് സംവിധായകൻ ലോകേഷ് പറഞ്ഞത്. ഇതൊക്കെ വെറും സിനിമ മാത്രമാണെന്നും സിനിമയ്ക്കായി ആരും ജീവൻ കളയേണ്ടതില്ലെന്നും വിനോദത്തിന് മാത്രമുള്ളവയാണ് ചലച്ചിത്രങ്ങൾ എന്നും സംവിധായകൻ പറഞ്ഞു. ആരാധകർ തങ്ങൾക്ക് ഇഷ്ടമുള്ളവരുടെ സിനിമ സന്തോഷത്തോടെ തിയേറ്ററിൽ പോയി കാണുകയും അതുപോലെ ഉത്തരവാദിത്വത്തോട് കൂടി വീട്ടിലേക്ക് മടങ്ങുകയും വേണമെന്ന് ലോകേഷ് കനകരാജ് കൂട്ടിച്ചേർത്തു.

ആഘോഷങ്ങൾക്കുവേണ്ടി ഒരാൾ തന്റെ ജീവൻ പണയപ്പെടുത്തേണ്ടതില്ലെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും സംവിധായകൻ വ്യക്തമാക്കി. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്തായിരുന്നു യുവ ആരാധകന്റെ ദാരുണ സംഭവം നടന്നത്. നൃത്തം ചെയ്യുന്നതിനിടെ ലോറിയിൽ നിന്നും മറിഞ്ഞുവീണായിരുന്നു ആരാധകൻ മരണപ്പെട്ടത്. തീയറ്ററിന് മുന്നിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു ലോറിയിൽ യുവ ആരാധകൻ ചാടിക്കയറുകയും പിന്നീട് നൃത്തം ചെയ്യുന്നതിനിടെ നില തെറ്റി താഴേക്ക് വീഴുകയും ആയിരുന്നു.

യുവാവിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇതിനു മുൻപ് രോഹിണി തിയേറ്ററിന് സമീപം അജിത്തിന്റെയും വിജയുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്തരത്തിൽ തമിഴ്നാട്ടിൽ നിരവധി സ്ഥലങ്ങളിലായി അജിത്ത്- വിജയ് സിനിമകളുടെ റിലീസ് ദിനമായ പതിനൊന്നിന് അക്രമങ്ങൾ നടന്നിട്ടുണ്ടായിരുന്നു.

ഒരേ ദിവസം റിലീസിന് ഇറങ്ങിയ അജിത്തിന്റെ തുനിവും വിജയുടെ വാരിസും വളരെ വലിയ ഓളമാണ് തമിഴ്നാട്ടിൽ സൃഷ്ടിച്ചത്. തങ്ങളുടെ പ്രിയ താരങ്ങൾക്ക് വേണ്ടിയാണ് ഓരോരുത്തരും അങ്കത്തിന് ഇറങ്ങിയതെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ വലിയ അപകടത്തിലേക്കാണ് ചെന്നെത്താറുള്ളത്, തിയേറ്ററിന് മുന്നിൽ അജിത് ആരാധകർ വിജയുടെ പോസ്റ്ററുകൾ വലിച്ചു കീറിയും വിജയുടെ ആരാധകർ അജിത്തിന്റെ പോസ്റ്ററുകൾ വലിച്ചുകീറിയും പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു. ഒരേ ദിവസം രണ്ട് സൂപ്പർസ്റ്റാർ ചിത്രങ്ങൾ പുറത്തിറങ്ങിയതിനാൽ വളരെ വലിയ ആരാധക കൂട്ടമായിരുന്നു ചെന്നൈ രോഹിണി തിയേറ്ററിന് മുന്നിൽ ഉണ്ടായിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply