എനിക്ക് ലാലിനെ വെച്ച് ഏറ്റവും മികച്ച സിനിമ ചെയ്യാൻ സാധിക്കും – മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാത്തതിലുള്ള കാരണം വ്യക്തമാക്കി സംവിധായകൻ ജയരാജ് !

mohanlal and jayaraj

വാണിജ്യ വിജയം നേടിയതും കലാമൂല്യം ഉള്ളതുമായ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ജയരാജ്. ജയരാജ് സംവിധാനം ചെയ്ത ഒട്ടുമിക്ക സിനിമകളും സംസ്ഥാന ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ളവയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാവും എല്ലാം ജയരാജ് സിനിമകളിലെ സൂപ്പർതാരങ്ങൾ ആയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളെയും നായകന്മാരാക്കി സിനിമകൾ ഒരുക്കിയിട്ടുള്ള ജയരാജ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഇതുവരെയും ഒരു സിനിമ പോലും ചെയ്തിട്ടില്ല.

മോഹൻലാലിനെ നായകനാക്കിക്കൊണ്ട് എന്തുകൊണ്ടാണ് സിനിമ ചെയ്യാത്തതെന്ന് ഇതിനു മുമ്പ് ജയരാജ് തുറന്നു പറഞ്ഞിരുന്നു. തികച്ചും തന്റെ വ്യക്തിപരമായ ഒരു കാരണം കൊണ്ടായിരുന്നു മോഹൻലാലും ഒത്തുള്ള ഒരു സിനിമ മുടങ്ങി പോയത് എന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ജയരാജ് പറഞ്ഞിരുന്നു. ദേശാടനം എന്ന ചിത്രത്തിനു ശേഷം മഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെ കേന്ദ്ര കഥ മാത്രമാക്കിക്കൊണ്ട് ഒരു ചിത്രം അണിയറയിൽ ഒരുങ്ങിയിരുന്നു എന്നും ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനും അടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിനുശേഷം തന്റെ വ്യക്തിപരമായ ഒരു പ്രശ്നം കാരണം ആ ചിത്രം മുടങ്ങി പോവുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആ സമയത്ത് കുടുംബത്തോടൊപ്പം ആഫ്രിക്കയിൽ പോയിരുന്ന നടൻ മോഹൻലാൽ ചിത്രത്തിനുവേണ്ടി മാത്രം ട്രിപ്പ് ക്യാൻസൽ ചെയ്ത് വന്നിരുന്നു എന്നും ആ സമയത്താണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞതെന്നും ജയരാജ് പറയുന്നു. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്ന് അപ്പോൾ മോഹൻലാൽ ചോദിച്ചിരുന്നു എന്നും ആ ഓർമ മനസ്സിൽ ഉള്ളതുകൊണ്ടായിരിക്കാം അദ്ദേഹം പിന്നീട് ചിത്രങ്ങൾ ചെയ്യാൻ സമ്മതം തരാഞ്ഞത് എന്നും ജയരാജ് പറഞ്ഞു.

എന്നാൽ മോഹൻലാൽ ഒരു സമ്മതം അറിയിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ലൈഫിലേ മികച്ച ഒരു സിനിമ തനിക്ക് കൊടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. പിന്നീട് പല തിരക്കഥയുമായി മോഹൻലാലിനെ സമീപിച്ചുവെങ്കിലും അദ്ദേഹം ലാഘവത്തോടെ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറുകയാണ് ചെയ്തിരുന്നത് എന്നും ജയരാജ് കൂട്ടിച്ചേർത്തു. താൻ നൽകിയ കുഞ്ഞാലിമരയ്ക്കാരുടെ തിരക്കഥ അദ്ദേഹം മൂന്നു വർഷത്തോളം കയ്യിൽ വച്ചെങ്കിലും മറുപടിയൊന്നും പറഞ്ഞിരുന്നില്ല എന്നും മറ്റൊരു ചിത്രമായ വീരത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു എന്നും ജയരാജ് വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply