വിജയും തൃഷയും ഒരുമിച്ചു നിൽക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല ! അവൾ എന്റെ ഭാര്യയാണ് – തുറന്നു പറഞ്ഞു സൂര്യ

തെന്നിന്ത്യൻ സിനിമാലോകത്ത് ലക്ഷക്കണക്കിന് ആരാധകരുള്ള പ്രിയങ്കരിയായ താരം ആണ് തൃഷ. 20 വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി തിളങ്ങുന്ന താരം തെലുങ്ക്, തമിഴ്, മലയാളം, ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ മണിരത്നത്തിന്റെ “പൊന്നിയിൻ സെൽവൻ” എന്ന ചിത്രത്തിൽ കുന്തവി ആയിട്ടായിരുന്നു തൃഷ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. ചിത്രത്തിലെ രണ്ടാം ഭാഗം വൈകാതെ തീയേറ്ററുകളിൽ എത്തിക്കാനുള്ള മുന്നൊരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

പലപ്പോഴും തൃഷയുടെ പ്രണയ വാർത്തകളും വിവാഹവാർത്തകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഭാര്യയാണ് തൃഷ എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും മോട്ടിവേഷൻ സ്പീക്കറുമായ എ എൽ സൂര്യ. അടുത്തിടെ ഒരു പ്രമുഖ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് തൃഷ തന്റെ ഭാര്യയാണെന്ന് സംവിധായകൻ ആരോപിച്ചിരിക്കുന്നത്.

ഇതിനു മുമ്പും തന്റെ സോഷ്യൽ മീഡിയയിലൂടെ തൃഷയെക്കുറിച്ചും വിജയ്, വിക്രം തുടങ്ങിയ നടന്മാരെ കുറിച്ചും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സംവിധായകൻ എത്തിയിരുന്നു. അഭിമുഖത്തിൽ തൃഷ തന്റെ ഭാര്യയാണെന്നും അതല്ല എന്ന് തെളിയിക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ല എന്നുമായിരുന്നു സംവിധായകൻ പറഞ്ഞത്. തൃഷ നായികയായിരുന്ന “ഭീമ” എന്ന സിനിമയുടെ ലൊക്കേഷനിൽ നടിയെ കൊണ്ടുപോയി വിട്ടിരുന്നത് സൂര്യയായിരുന്നു.

തൃഷയുടെ ഭർത്താവാണ് താനെന്നും റോഡിലൂടെ പോകുന്ന ഏതെങ്കിലും ഒരു പെൺകുട്ടിയെ കുറിച്ച് അല്ല താൻ പറയുന്നത് എന്നും സംവിധായകൻ ഉറച്ചു പറയുന്നു. ഞാനുമായി ബന്ധം ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ കുറിച്ച് തന്നെയാണ് പറയുന്നത് എന്നും സൂര്യ വ്യക്തമാക്കി. നടൻ വിജയും ആയിട്ടുള്ള തൃഷയുടെ സൗഹൃദം ഇഷ്ടമല്ലെന്ന് വ്യക്തമാക്കിയ സൂര്യ അതിന്റെ കാരണവും വിശദീകരിച്ചു. വിജയുടെ കൂടെയുള്ള ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസം തൃഷ പങ്കുവെച്ചിരുന്നു.

അത് തനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ട് തന്നെയാണ് അവൾ അങ്ങനെ ചെയ്യുന്നത് എന്നാണ് സൂര്യയുടെ ആരോപണം. മാത്രമല്ല തൃഷ ആണ് തന്നോട് ആദ്യം ഇഷ്ടം തുറന്നു പറഞ്ഞതെന്നും സൂര്യ കൂട്ടിച്ചേർത്തു. തൃഷയെ പോലെ ഒരു നടിക്കെതിരെയുള്ള ആരോപണം വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. ഇത്തരം വാർത്തകളിലൂടെ ലഭിക്കുന്ന പ്രശസ്തിക്കു വേണ്ടിയാണ് സൂര്യ ഇങ്ങനെ ഒരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.

ഇതോടെ മറ്റൊരു വിവാഹം കഴിച്ച സൂര്യയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 40 വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും അവിവാഹിതയായി തുടരുന്ന തൃഷയുടെ വിവാഹനിശ്ചയം വരെ മുമ്പ് നടന്നിരുന്നു. എന്നാൽ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ഒത്ത ഒരു പങ്കാളിയെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്തതിനാൽ വിവാഹത്തിൽ നിന്നും മാറി നിൽക്കുകയാണ് തൃഷ.

ചെന്നൈ സ്വദേശിയായ വരുൺ മാന്യൻ എന്ന ബിസിനസുകാരനും ആയിട്ടായിരുന്നു തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നത്. എന്നാൽ വിവാഹത്തിനു ശേഷം അഭിനയിക്കരുത് എന്ന് വരുൺ നിബന്ധന വച്ചതോടെയാണ് ആ ബന്ധം അവസാനിപ്പിച്ചത് എന്ന് മുമ്പ് വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതുകൂടാതെ മറ്റു ചില നടന്മാരും ആയിട്ടുള്ള നടിയുടെ സൗഹൃദവും പ്രശ്നങ്ങൾക്ക് വഴിയൊരുക്കി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply