ആര്യൻ നിഷാദിന്റെ വാക്കുകൾ ഇങ്ങനെആയിരുന്നു.” ഒരാളെ കുറ്റവാളി ആക്കിയിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണ് ഉള്ളത്”.

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ കഴിഞ്ഞദിവസം വീട്ടു ടെറസിൽ വച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭാര്യയെ കാണാനില്ല എന്ന് ഉല്ലാസ് പന്തളം പോലീസിനെ അറിയിച്ചിരുന്നു എന്നതായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. എന്നാൽ ആശയെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് വിവരം പോലീസ് അറിഞ്ഞതെന്നും പറയുന്നു. ബന്ധുക്കളും മറ്റും നടത്തിയ പരിശോധനയിൽ ആശയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഒന്നാം നിലയിലെ ടെറസിൽ ഷീറ്റ് ഇട്ട ഭാഗത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു ആശയെ കണ്ടെത്തിയത്.

പിന്നീട് ബന്ധുക്കൾ തന്നെ ആശയെ താഴെയിറക്കുകയും ചെയ്തു. ഇപ്പോഴിതാ ഉല്ലാസ് പന്തളത്തിനെതിരെ ഈ വിഷയത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് വിമർശകർ രംഗത്ത് എത്തിയിരിക്കുകയാണ്. ഉല്ലാസിനെതിരെയുള്ള ഈ കുറ്റപ്പെടുത്തലുകൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹാസ്യ സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമായ ആര്യൻ നിഷാദ്. സംവിധായകൻ ആര്യൻ നിഷാദ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം വ്യക്തമാക്കിയത്. ആര്യൻ നിഷാദിന്റെ വാക്കുകൾ ഇങ്ങനെആയിരുന്നു.” ഒരാളെ കുറ്റവാളി ആക്കിയിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണ് ഉള്ളത്”.

അവനെ പിടിച്ചു രണ്ട് പൊട്ടിച്ചാൽ സത്യം പുറത്തുവരും.., അവൻ കുടിയനാണ്.., അവന് അവിഹിതം ഉണ്ട്.., കലാ ഫീൽഡല്ലേ ഇതല്ല ഇതിനപ്പുറവും ഉണ്ടാകും.. എന്നൊക്കെയായിരുന്നു ചില സദാചാര ജഡ്ജികളുടെ കണ്ടുപിടുത്തം. ഇതിനെതിരെയാണ് ആര്യൻ നിഷാദ് പ്രതികരണവുമായി എത്തിയത്. ഇന്നലെ ഉല്ലാസ് ചേട്ടന്റെ ഭാര്യ മരിച്ചത് മുതൽ സോഷ്യൽ മീഡിയ ഓൺലൈൻ ചാനലുകളും കുറെ സദാചാര ജഡ്ജികളും അദ്ദേഹത്തെ മനപ്പൂർവ്വം കുറ്റവാളിയാക്കാൻ വേണ്ടി ശ്രമിക്കുന്നു എന്നും നഷ്ടപ്പെട്ടതിന്റെ വേദന നഷ്ടമായവന് മാത്രം സ്വന്തം എന്നും ആയിരുന്നു ആര്യൻ റഷീദിന്റെ വാക്കുകൾ.

മരണത്തിൽ അവരുടെ കുടുംബത്തിന് ദുരൂഹതയൊന്നും തോന്നിയിട്ടില്ല എന്നും ആരും പോലീസിൽ പരാതിപ്പെട്ടതുമില്ല എന്നും പിന്നെ നിങ്ങൾക്ക് മാത്രം ഇദ്ദേഹത്തെ കുറ്റവാളിയായി കാണാൻ കഴിയുന്നത് എങ്ങനെയെന്നും ആര്യൻ റഷീദ് തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു. ഓൺലൈൻ ചാനലുകൾക്ക് റീച്ച് ഉണ്ടാക്കാൻ വേണ്ടി ഇങ്ങനെയുള്ള വാർത്തകൾ പടച്ചുവിടുന്നവരും അതുകണ്ട് സ്വയം ന്യായാധിപരാക്കുന്ന സോഷ്യൽ മീഡിയ ജഡ്ജികളും ഒന്നു മനസ്സിലാക്കുക.., ഇദ്ദേഹവും ഒരു മനുഷ്യനാണ്.., ഇദ്ദേഹം ഇപ്പോൾ അനുഭവിക്കുന്ന മാനസികാവസ്ഥ ഒരു പക്ഷേ നിങ്ങൾക്ക് ഉന്മാദലഹരി ആയിരിക്കും എന്നും ആര്യൻ റഷീദ് കൂട്ടിച്ചേർത്തു.

എല്ലാം നേരിൽ കണ്ടപോലെ പ്രതികരിക്കുന്ന നിങ്ങൾക്ക് സത്യാവസ്ഥ അറിയാതെ ആരുടെ മേലിൽ വേണേലും കുറ്റം ചാർത്താനുള്ള ഇടമാണോ സോഷ്യൽ മീഡിയ എന്നും ആര്യൻ ചോദിക്കുന്നു. ഭാര്യ മരിച്ച വിഷമത്തിൽ കഴിയുന്ന ഒരാളെ എന്തിനാണ് വീണ്ടും വിഷമിപ്പിക്കുന്നതും ക്രൂശിക്കുന്നതും എന്നും അതിൽ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നത് എന്നും നമ്മളെ ചിരിപ്പിക്കുന്ന ഈ കലാകാരനും ഒരു മനുഷ്യനല്ലേ എന്നും ഒക്കെയാണ് ആര്യൻ റഷീദ് ഫെയ്സ്ബുക്ക് പേജിലൂടെ സദാചാര ജഡ്ജികളോട് ചോദിക്കുന്നത്. വിഷമവും സങ്കടവും ഒക്കെ ഉല്ലാസ് ചേട്ടനും ഉണ്ടാകും എന്നും അദ്ദേഹവും ഇവിടെ ജീവിച്ചു പോകട്ടെ എന്നും ഉല്ലാസ് ചേട്ടൻ അനുഭവിക്കുന്ന വേദനയിൽ താനും പങ്കുചേരുന്നു എന്നുമാണ് ആര്യൻ നിഷാദ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply