ഈ ഇൻഡസ്ട്രിയിൽ നന്ദി ഉള്ളവർ ഒരുപാടുണ്ട് – സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്തു സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും പ്രതിഫലം വാങ്ങാതെ തന്റെ സിനിമയിൽ അഭിനയിച്ചു ! തുറന്നു പറച്ചിലുമായി ദിനേശ് പണിക്കർ

സിനിമ സീരിയൽ അഭിനേതാവും അതുപോലെ തന്നെ നിർമ്മാതാവുമായ ദിനേശ് പണിക്കരെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. നിരവധി സീരിയലുകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ ദിനേശ് പണിക്കർ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിലെ സൂപ്പർസ്റ്റാറുകളുമൊക്കെ ആയി നല്ല രീതിയിലുള്ള ബന്ധമാണ് അദ്ദേഹത്തിനുള്ളത്.

ദിനേശ് പണിക്കർക്ക് നടൻ സുരേഷ് ഗോപിയുമായി നല്ല രീതിയിലുള്ള ബന്ധമാണ് ഉള്ളത്. ദിനേശ് പണിക്കർ നടൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി തൻ്റെ സിനിമയിൽ ഫ്രീയായി അഭിനയിച്ചിട്ടുണ്ട് എന്നാണ് ദിനേശ് പണിക്കർ പറയുന്നത്. സുരേഷ് ഗോപി മാത്രമല്ല നടൻ കുഞ്ചാക്കോ ബോബനും പ്രതിഫലം വാങ്ങാതെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

സുരേഷ് ഗോപിയെ വെച്ചുകൊണ്ട് രണ്ടോ മൂന്നോ സിനിമകൾ ചെയ്ത ശേഷം സാമ്പത്തികമായി വളരെയേറെ തകർന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സുരേഷ് ഗോപി തില്ലാന തില്ലാന എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് പ്രതിഫലം വാങ്ങാതെ അഭിനയിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിൻ്റെ മയിൽപ്പീലിക്കാവ് എന്ന ചിത്രവും സാമ്പത്തികപരാജയം ഉണ്ടായിക്കിയത് മനസ്സിലാക്കിക്കൊണ്ട് തില്ലാന തില്ലാന എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും പ്രതിഫലം വാങ്ങാതിയായിരുന്നു അഭിനയിച്ചത് എന്ന് ദിനേശ് പണിക്കർ പറഞ്ഞു.

സിനിമയിൽ അഭിനയിക്കുമ്പോൾ പ്രതിഫലം വാങ്ങിക്കാമായിരുന്നെങ്കിലും തൻ്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും അവരുടെ നല്ല മനസ്സ് കൊണ്ടാണ് ആ ഒരു പുണ്യ കാര്യം ചെയ്തത് എന്നും ദിനേശ് പറഞ്ഞു. ദിനേശ് പണിക്കർ സുരേഷ് ഗോപിയെ കുറിച്ച് പറയുന്നത് ഇത്രയും ആദിത്യ മര്യാദയുള്ള ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല എന്നാണ്. ഒരു താരം എന്നതിലുപരി അദ്ദേഹത്തിന് നല്ലൊരു മനസ്സുണ്ടെന്നും പറഞ്ഞു.

ഞാനും സുരേഷ് ഗോപിയും തമ്മിൽ ഒരു ഐക്യമുണ്ടെന്നും ദിനേശ് പണിക്കർ പറഞ്ഞു അത് ഞങ്ങൾ സമപ്രായക്കാരാണ് എന്നതാണ്. സിനിമ ഫീൽഡിലും നന്ദിയുള്ള ആളുകൾ ഉണ്ടെന്നാണ് ദിനേശ് പണിക്കർ പറയുന്നത്. സിനിമ ഫീൽഡിൽ സൂപ്പർ സ്റ്റാർ നിലയിലുള്ളവരുമായും അതുപോലെതന്നെ സൂപ്പർസ്റ്റാർ അല്ലാത്ത അഭിനേതാക്കളോടും നന്ദിയും കടപ്പാടും സ്നേഹമൊക്കെ മനസ്സിൽ സൂക്ഷിക്കുന്നുണ്ട് എന്നും ദിനേശ് പറഞ്ഞു.

അതുപോലെത്തന്നെ നടനായ സുധീറിന് സിനിമയിൽ അഭിനയിക്കാൻ ചാൻസ് ലഭിച്ചത് താൻ മൂലം ആയതുകൊണ്ട് തന്നെ അദ്ദേഹം തൻ്റെ കാൽ തൊട്ടു തൊഴുതു എന്നും ദിനേശ് പറഞ്ഞിട്ടുണ്ട്. ദിനേശിൻ്റെ ഒരുപാട് സിനിമകൾ പരാജയപ്പെട്ട സമയത്ത് തന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ടെലിവിഷൻ പരമ്പരകൾ ആണെന്നാണ് ദിനേശ് പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply