മൂന്നാം വിവാഹം – വീണ്ടും വിവാഹത്തിന് ഒരുങ്ങിക്കൊണ്ട് ഡിംപിൾ റോസിന്റെ ബ്രദർ ഡോണും ഡിവൈനും

dimple rose brother don

മിനിസ്ക്രീൻ താരമായ ഡിംപിള്‍ റോസിന്റെ സഹോദരനാണ് ഡോൺ ടോണി. നടി ഡിംപിള്‍ റോസിനെ പോലെ തന്നെ നടിയുടെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കുടുംമ്പാങ്കങ്ങൾക്കെല്ലാം സ്വന്തമായി യൂട്യൂബ് ചാനലുകളും ഉണ്ട്. തങ്ങളുടെ ജീവിതത്തിലെ എല്ലാ അവസരങ്ങളും ആഘോഷങ്ങളും താരങ്ങൾ യൂട്യൂബ് ചാനലുകളിലൂടെ പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കാറുണ്ട്. ഡിംപിള്‍ റോസിനും സഹോദര ഭാര്യയായ ഡിവൈനും അമ്മയ്ക്കും ഒക്കെ യൂട്യൂബ് ചാനലുണ്ട്.

നിരവധി ആരാധകരും സബ്സ്ക്രൈബേഴ്സും ആണ് നിലവിൽ താരങ്ങൾക്ക് ഉള്ളത്. ഡിംപിളിന്റെ സഹോദരൻ ഡോൺ ടോണി മിനിസ്ക്രീൻ താരമായ നടി മേഘ്ന വിൻസന്റെ മുൻ ഭർത്താവായിരുന്നു. ഡോണിന്റെ രണ്ടാമത്തെ ഭാര്യയാണ് ഡിവൈൻ. വിവാഹത്തിനു ശേഷം യൂട്യൂബിലൂടെ തങ്ങളുടെ എല്ലാ വിശേഷങ്ങളും ഡിവൈൻ പങ്കുവെക്കാറുണ്ടായിരുന്നു. ഡിവൈന്റെ പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. ഇത്തവണ ഭർത്താവ് ഡോണും ഡിവൈനൊപ്പം വീഡിയോയിൽ എത്തിയിട്ടുണ്ട്. ഒരു സന്തോഷ വാർത്തയും ആയിട്ടാണ് താരങ്ങൾ വീഡിയോയുമായി എത്തിയത്.

ഡോണും ഡിവൈനും പള്ളിയിൽ വെച്ച് ഇതുവരെ കല്യാണം നടത്തിയിട്ടില്ല എന്നും അതിനാൽ തന്റെ മകന്റെ മാമോദിസയും ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല എന്നും മുൻപേ തന്നെ ഡിവൈൻ വീഡിയോയിലൂടെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പുതിയ വീഡിയോയുമായി സന്തോഷവാർത്ത പങ്കുവെക്കുകയാണ് ദമ്പതികൾ. ഡോൺ ഇപ്പോൾ ലീഗലി വിവാഹബന്ധം വേർപെടുത്തി എന്ന വാർത്തയാണ് ആരാധകരുമായി ദമ്പതികൾ സന്തോഷപൂർവ്വം പങ്കുവെച്ചത്. മുൻപ് ആദ്യ വിവാഹം നിയമപരമായി വേർപെടുത്തിയ വ്യക്തിയാണ് ഡോൺ എങ്കിലും പള്ളിയിലെ സഭ കോടതിയുടെ കാര്യങ്ങൾ പ്രകാരം അവിടെ വിവാഹ ബന്ധം വേർപിരിഞ്ഞിട്ടില്ലായിരുന്നു എന്നും ഇവർ വ്യക്തമാക്കുന്നു.

അത്ര പെട്ടെന്നൊന്നും സഭയിൽ നിന്നും ഡിവോഴ്സ് നൽകില്ല എന്നും കുറെയധികം നിയമങ്ങൾ ഉള്ള സഭയുടെ കീഴിൽ നിന്നും ഡിവോഴ്സ് കിട്ടാത്തതുകൊണ്ടാണ് ഇവർ രെജിസ്റ്റർ വിവാഹം ചെയ്തു ജീവിതം ആരംഭിച്ചതെന്നും താരങ്ങൾ തുറന്നുപറയുന്നു. എന്നാൽ സഭയുടെ ഡിവോഴ്സ് ലഭിച്ച ഉടനെ തന്നെ പുനർവിവാഹത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ ദമ്പതികൾ. പുനർ വിവാഹത്തിനൊപ്പം തങ്ങളുടെ മകന്റെ മാമോദിസ ചടങ്ങും ഇനി നടത്തും എന്നാണ് സോഷ്യൽ മീഡിയയിലൂടെ ഡിവൈൻ പ്രേക്ഷകരെ അറിയിച്ചത്. പള്ളിയിൽ വെച്ചുള്ള ഇരുവരുടെയും പുനർവിവാഹം കഴിഞ്ഞതിനുശേഷം ആയിരിക്കും മകൻ തോമുവിന്‍റെ മാമോദിസ എന്നും ഡിവൈൻ വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply