എന്റെ കൂടെ നടന്ന് വേറെ പെണ്ണിന്റെ പുറകെ പോയി – തെറ്റുകൾ എല്ലാം എന്റെ തലയിലാക്കി അവൻ കയ്യൊഴിഞ്ഞു ! കാമുകനെ കുറിച്ച് തുറന്നടിച്ചു ഡിംപിൾ

dimple bhal

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസൺ 3ലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഡിംപൽ ബാൽ. നീളൻ മുടിയും എപ്പോഴും ചിരിച്ചുകൊണ്ട് തുള്ളിച്ചാടി നടക്കുന്ന പ്രകൃതവുമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് എളുപ്പം ചേക്കേറി ഡിംപൽ. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറെ ആഘോഷിക്കപ്പെട്ട ഒരു സൗഹൃദം ആയിരുന്നു ഡിംപലിന്റെയും മണിക്കുട്ടന്റെയും.

ക്യാൻസർ അതിജീവിയായ ഡിംപൽ ഒരിക്കലും തന്റെ രോഗത്തിന്റെ പേരിൽ സഹതാപം പിടിച്ചു പറ്റാൻ ശ്രമിച്ചിരുന്നില്ല. തന്റെ മത്സരത്തിൽ ഒന്നും അത് ബാധിക്കാതിരിക്കുവാൻ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു ഡിംപൽ. എത്രയേറെ കായിക ബലം വേണ്ടിയിരുന്ന മത്സരത്തിൽ പോലും അസുഖത്തിന്റെ പേരിൽ പിന്മാറുവാൻ താരം തയ്യാറായിരുന്നില്ല. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടവൾ ആണ് ഡിംപൽ. ബിഗ് ബോസിന് സമാനമായ മലയാളി ഹൗസ് എന്ന പരിപാടിയിൽ പങ്കെടുത്തിരുന്ന തിങ്കൾ ബാൽ ഡിംപലിന്റെ സഹോദരിയാണ്.

തിങ്കളിനെ കൂടാതെ ഒരു അനിയത്തി കൂടിയുണ്ട് താരത്തിന്. മൂന്നു ബാൽ സഹോദരിമാരും പ്രേക്ഷകർക്ക് സോഷ്യൽ മീഡിയയിലൂടെ സുപരിചിതരാണ്. ഇപ്പോഴിതാ തന്റെ നഷ്ട പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഡിംപൽ. ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ടിവിയിലെ “ഒരു കോടി” എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് നഷ്ട പ്രണയത്തെക്കുറിച്ച് ഡിംബൽ മനസ്സ് തുറന്നത്. ആ വ്യക്തികൾ കാരണം തന്റെ മാതാപിതാക്കളോട് വരെ കള്ളത്തരം പറഞ്ഞിട്ടുണ്ട് എന്നും അവരെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും വിഷമത്തോടെ പറയുകയാണ് ഡിംപൽ.

ഇന്ന് അതൊക്കെ ഓർക്കുമ്പോൾ കുറ്റബോധമുണ്ട് എന്നും താരം തുറന്നു പറഞ്ഞു. ആദ്യ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത് നമുക്ക് സംസാരിക്കാം എന്നായിരുന്നു. എന്നാൽ മമ്മി പറഞ്ഞത് ചത്തുകളയും എന്നായിരുന്നു. പിന്നീട് ആലോചിച്ചപ്പോൾ മമ്മി അങ്ങനെ പറഞ്ഞത് നന്നായി എന്നും ഒരു രീതിയിലും തനിക്ക് പറ്റിയ ആളായിരുന്നില്ല എന്ന് ഡിംപൽ തുറന്നു പറയുന്നു. ഒന്നര വർഷം നീണ്ട പ്രണയം താരം തന്നെ അവസാനിപ്പിക്കുകയായിരുന്നു.

ഈ ഒന്നര വർഷത്തിനിടയിൽ 200 പ്രാവശ്യം എങ്കിലും അയാൾ ബ്രേക്ക് അപ്പ് എന്ന് പറഞ്ഞിരുന്നു. എന്നാൽ അപ്പോഴൊക്കെ കരഞ്ഞ് അയാളുടെ കാലുപിടിച്ച് തിരികെ പോകുമായിരുന്നു ഡിംപൽ. എന്നാൽ ഏറ്റവും ഒടുവിൽ, ശരി പോടോ എന്ന് പറയുകയും ബ്രേക്ക് അപ്പ് ആയി ആ ബന്ധത്തിൽ നിന്നും പുറത്തേക്ക് വരികയും ചെയ്തത് ഡിംപൽ ആയിരുന്നു. രണ്ടാമത്തെ കാമുകനോട് ഏത് ദിവസം മറ്റൊരു പെണ്ണിനെ കണ്ണുയർത്തി നോക്കുന്നുവോ അന്ന് നിന്നെ ഞാൻ പുറത്താക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നു.

പൊതുവേ വ്യക്തി ജീവിതത്തിൽ സ്വകാര്യത കാത്തു സൂക്ഷിക്കുന്ന ആളാണ് ഡിമ്പൾ. എന്നാൽ ഡിംപലിന്റെ ഭാവി വരൻ താനെന്ന രീതിയിൽ ആയിരുന്നു അയാൾ മറ്റുള്ളവർക്ക് മുന്നിൽ എത്തിയിരുന്നത്. എന്നാൽ ആ ബന്ധം ഡിംപലിനൊരു ബാധ്യത ആയിരുന്നു. ജോലി കിട്ടി കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തിൽ നിന്നും വീട്ടുകാർക്ക് കൊടുത്തതിനു ശേഷം അയാൾക്കും ഉള്ളത് വാങ്ങി കൊടുക്കേണ്ട അവസ്ഥയിൽ എത്തിയെന്ന് ഡിംബൽ പറയുന്നു.

വേറെ പെണ്ണിന്റെ പുറകെ പോയി അവരുടെ തെറ്റുകൾ ഡിംപലിന്റെ തലയിൽ ആക്കി മറ്റുള്ളവരുടെ മുന്നിൽ താരത്തിനെ യാതൊരു വ്യക്തിത്വം ഇല്ലാത്തവൻ ആയി ചിത്രീകരിച്ചു അയാൾ. അയാളുമായി ബ്രേക്ക് അപ്പ് ആയപ്പോൾ ഈ മൂന്നു വർഷത്തിനിടെ അയാൾക്ക് വേണ്ടി എത്ര രൂപ ചിലവാക്കിയിട്ടുണ്ട് എന്ന് ഡിംപൽ ചോദിച്ചു. 3 ലക്ഷം രൂപ കാണുമെന്ന് പറഞ്ഞപ്പോൾ അത് ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണെന്നും അത് ഇങ്ങ് എത്തിയിരിക്കണം എന്നും ഡിംബൽ ശക്തമായി തന്നെ പറഞ്ഞു.

അയാൾ വീട്ടിൽ പോകുമ്പോഴൊക്കെ അയാളുടെ അച്ഛനും അമ്മയ്ക്കും വസ്ത്രം വാങ്ങാനുള്ള പണം കൊടുത്തത് ഡിംപൽ ആയിരുന്നു. ഇത് ആദ്യമായിട്ടല്ല ഡിംപൽ നഷ്ട പ്രണയങ്ങളെ കുറിച്ച് തുറന്നു പറയുന്നത്. ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോഴും നഷ്ട പ്രണയങ്ങളെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. ഡിംപലിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply