തലയിലെ ട്യൂമറിനെ കുറിച്ച് പറഞ്ഞപ്പോൾ ദിൽഷയുടെ പ്രതികരണം ഇതായിരുന്നു…മനസ് തുറന്ന് റോബിൻ രാധാകൃഷ്ണൻ…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മറ്റു റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമായി മത്സരാർത്ഥികൾ എല്ലാം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഫോൺ, ടിവി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കാതെ, ബിഗ് ബോസ് ഹൗസിൽ നൂറു ദിവസം കഴിയുന്ന വ്യത്യസ്തമായ ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഓരോ ദിവസവും വ്യത്യസ്തമായ ടാസ്കുകളാണ് മത്സരാർത്ഥികളെ കാത്തിരിക്കുന്നത്.

ന്യൂ നോർമൽ എന്ന ടാഗ് ലൈനോടു കൂടി വന്ന വളരെ വ്യത്യസ്തമായ ഒരു അനുഭവം തീർത്ത ബിഗ് ബോസ് സീസൺ ആയിരുന്നു ഇത്തവണത്തേത്. ബിഗ് ബോസ് മലയാളം സീസണിന്റെ ചരിത്രത്തിൽ ആദ്യമായി മറ്റൊരു മത്സരാർത്ഥിയെ അടിക്കുകയും ഇതിനെ തുടർന്ന് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കുകയും ചെയ്ത ഒരു സീസണായിരുന്നു നാലാം സീസൺ. ഇതു കൂടാതെ ആദ്യമായി ഒരു മത്സരാർത്ഥി ഇറങ്ങിപ്പോവുകയും ആദ്യമായി ഒരു വനിത മത്സരാർത്ഥി ബിഗ് ബോസ് വിജയി ആവുകയും ചെയ്ത സീസൺ കൂടിയായി മാറി ബിഗ് ബോസ് മലയാളം സീസൺ 4.

പ്രണവ് മോഹൻലാൽ കഴിഞ്ഞാൽ തനിക്ക് കെട്ടാൻ താൽപ്പര്യം ഉള്ള നടൻ ഇയാളാണ് ! ഗായത്രി സുരേഷ്

ബിഗ് ബോസ് സീസൺ 4ൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. അടുത്തിടെയായിരുന്നു തനിക്ക് ബോൺ ട്യൂമർ പ്രശ്നമുണ്ടെന്ന കാര്യം ബിഗ് ബോസ് താരം വെളിപ്പെടുത്തിയത്. രണ്ടു വർഷം ആയി തലയുടെ പിൻഭാഗത്ത് മഴയുണ്ട് റോബിന്. അത് പുറത്തേക്ക് മാത്രമാണ് നിലവിൽ വളരുന്നത്. വളർച്ച അകത്തേക്ക് ഉണ്ടെങ്കിൽ അതിന് സർജറി ചെയ്യേണ്ടി വരും എന്നാണ് റോബിൻ പറഞ്ഞത്.

ഇപ്പോഴിതാ തന്റെ അസുഖത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് റോബിൻ. നടി അനു ജോസഫുമായുള്ള അഭിമുഖത്തിലാണ് ഷോയിൽ വെച്ച് രോഗത്തെക്കുറിച്ച് പറയാതിരുന്നതിന്റെ കാരണം താരം വെളിപ്പെടുത്തിയത്. ഷോയിൽ ട്യൂമറിനെ കുറിച്ച് പറയാതിരുന്നത്, ഒരു ഡോക്ടറായത് കൊണ്ട് തന്നെ ഈ രോഗമുള്ള പലരും അനുഭവിക്കുന്നത് അറിയാവുന്നത് കൊണ്ടാണ്. അവരുടെ വേദന വെച്ച് നോക്കുമ്പോൾ തന്റേതൊന്നും ഒന്നുമല്ല എന്ന് അറിയാവുന്നതുകൊണ്ടാണ് റോബിൻ ഒന്നും പറയാതിരുന്നത്.

അദ്ദേഹത്തിന്റെ മരണം എനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് ബാല ! താൻ മരിക്കും എന്നത് എന്നോട് മണിച്ചേട്ടൻ പറഞ്ഞിട്ടുണ്ട്

ബിഗ് ബോസിന് മുമ്പ് രണ്ട് തവണ റോബിന് കോവിഡ് വന്നിരുന്നു. ആദ്യത്തെ തവണ വന്നപ്പോൾ ശ്വാസതടസം ഒക്കെ ഉണ്ടായിരുന്നു. കോവിഡാനന്തരം 7- 8 മാസത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. തുടർന്ന് സിടി സ്കാൻ എടുത്തപ്പോൾ ബൈലാറ്ററൽ ലങ്ക്സ് കണ്ടു. ലങ്സിനുള്ളിൽ സിസ്റ്റ് ഉണ്ടായിരുന്നത് സർജറി ചെയ്ത് നീക്കം ചെയ്യുകയായിരുന്നു. തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞാൽ അതു ബിഗ് ബോസിലേക്കുള്ള അവസരം ഇല്ലാതാക്കുമോ എന്ന് ഭയന്നാണ് അതൊന്നും പങ്കുവെക്കാതിരുന്നത് എന്ന് റോബിൻ രാധാകൃഷ്ണൻ പറയുന്നു.

ചില ടാസ്ക്കുകൾ ചെയ്യുമ്പോൾ ശ്വാസതടസം അനുഭവപ്പെട്ടിരുന്നെങ്കിലും അതൊന്നും താരം പറഞ്ഞിരുന്നില്ല. കാരണം അത് തന്നെ കീഴ്പ്പെടുത്താൻ മറ്റുള്ളവരെ സഹായിക്കും. ദിൽഷയോട് മാത്രം ഇതിനെ കുറിച്ച് തുറന്നു പറഞ്ഞപ്പോൾ, “മിണ്ടരുത്, ഒറ്റ മനുഷ്യർ അറിയരുത്” എന്നായിരുന്നു ദിൽഷയും പറഞ്ഞത്. സഹതാപത്തിലൂടെ ഒരു വോട്ടും റോബിൻ ആഗ്രഹിച്ചിരുന്നില്ല. ഇഷ്ടപെട്ടാൽ മാത്രം ബിഗ് ബോസിൽ നിർത്തിയാൽ മതി എന്ന് റോബിൻ ആവർത്തിച്ചു ഷോയിൽ പ്രേക്ഷകരോട് പറഞ്ഞിരുന്നു. “കൊള്ളില്ലെന്ന് തോന്നിയാൽ പുറത്തു വിട്ടാലും ഞാൻ തളരില്ല, മുന്നേറാൻ ഞാൻ മറ്റു കാര്യങ്ങൾ ചെയ്യും” എന്നാണ് റോബിൻ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply