പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന സമയത്തുതന്നെ കാവ്യക്ക് മുട്ടൻ പണികൊടുത്തുകൊണ്ട് ദിലീപ് – ഇതുകേട്ട് ആകെ ഞെട്ടി കാവ്യ !

ദിലീപ് കാവ്യാമാധവൻ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുവാൻ വേണ്ടി ആരാധകർ കാതോർത്ത് നിൽക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വരുന്ന ഇവരുടെ വിശേഷങ്ങളൊക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ദിലീപും കാവ്യയും പറയുന്ന വാക്കുകളൊക്കെ തന്നെ അതിവേഗം വൈറലാകാറുണ്ട്. ഏതെങ്കിലും ഫംഗ്ഷന് ഇവർ ഒരുമിച്ച് എത്തുന്നുണ്ടെങ്കിൽ തന്നെ ഫോട്ടോഗ്രാഫേഴ്സും അല്ലെങ്കിൽ ആരാധകരും ഇവരുടെ ഫോട്ടോകളും വീഡിയോകളും ഒക്കെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്.

ഇവർ ഒരുമിച്ചു പോകുന്ന സ്ഥലങ്ങളിലൊക്കെ തന്നെ ക്യാമറ കണ്ണുകൾ ഇവരെ പിന്തുടരാറുണ്ട്. സ്കൂൾ ആനുവൽ ഡേയ്ക്ക് ഒരുമിച്ച് എത്തിയ കാവ്യ മാധവൻ്റെയും ദിലീപിൻ്റെയും വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഇയ്യിടെയായി പൊതുപരിപാടികളിൽ ഒക്കെ താര ദമ്പതികൾ വളരെ കുറവാണ് പങ്കെടുക്കുന്നത്. പരിപാടിയിൽ ദിലീപ് സ്റ്റേജിൽ നിന്ന് സംസാരിക്കുന്നതിനിടെ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയായത്.

സംസാരിക്കുന്ന സമയത്ത് ദിലീപ് കാവ്യയെക്കുറിച്ച് പറയുന്നത് കാവ്യ സ്റ്റേജിൽ പാട്ടുപാടാനും അതുപോലെതന്നെ ഡാൻസ് ചെയ്യാനും ഒക്കെയായി തയ്യാറായിട്ടാണ് വന്നതെന്നും അതുകൊണ്ടുതന്നെ തൻ്റെ വാക്കുകൾ അധികനേരം ദീർഘിപ്പിക്കുന്നില്ല എന്നും പാട്ടുപാടാനും ഡാൻസ് ചെയ്യുവാനും ആയി ഞാൻ കാവ്യയെ വേദിയിലേക്ക് ക്ഷണിക്കുന്നു എന്നും ഒക്കെ ആയിരുന്നു ദിലീപ് പറഞ്ഞത്. ഇത് കേട്ട കാവ്യ ആകെ തരിച്ചിരിക്കുകയായിരുന്നു.

ഭർത്താവായ ദിലീപിൽ നിന്നും മുട്ടൻ പണിയാണ് കിട്ടിയത് എന്ന അവസ്ഥയിലായിരുന്നു കാവ്യയുടെ ഇരിപ്പ്. ദിലീപ് സംസാരിക്കുന്നത് ആസ്വദിച്ചുകൊണ്ട് കേട്ടിരിക്കുകയായിരുന്നു കാവ്യ അതിനിടയിൽ ആയിരുന്നു തനിക്കിട്ടുള്ള പാരയും ദിലീപ് പണിതത്. സ്റ്റേജിൽ ഒരുപാട് പ്രോഗ്രാമുകൾ ഇനിയും നടക്കാനുണ്ടെന്നും അതുകൊണ്ടുതന്നെ എൻ്റെ സംസാരം കൊണ്ട് നിങ്ങളെ ബോറടിപ്പിക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല എന്നും ഇതൊന്നും കൂടാതെ കാവ്യ പാട്ട് പാടുവാൻ വേണ്ടി കാത്തിരിക്കുകയാണ്എന്നും പറഞ്ഞു.

അതിനുവേണ്ടിയാണ് കാവ്യ വന്നിരിക്കുന്നത് എന്ന് പറഞ്ഞാണ് ദിലീപ് സംസാരം നിർത്തിയത്. നിങ്ങളോടൊക്കെ സംസാരിക്കുവാൻ വേണ്ടി വെമ്പിനിൽക്കുന്ന കാവ്യയെ ഞാൻ ഈ വേദിയിലേക്ക് ക്ഷണിക്കുന്നു എന്നും പറഞ്ഞു. വേദിയിൽ ഒരു സാർ കുചേലവൃത്തത്തിലെ പാട്ട് പാടിയപ്പോൾ തന്നെ കാവ്യ അതു ഞാൻ പാടുവാൻ വെച്ചിരുന്ന വരികൾ ആണല്ലോ ഇനി എന്ത് ചെയ്യും എന്ന് പറഞ്ഞു എന്നും തമാശ രൂപേണയാണ് ദിലീപ് പറഞ്ഞത്. ഇത് കേട്ട് കാണികളൊക്കെ തന്നെ ചിരിക്കുകയും ചെയ്തിരുന്നു.

ഇതൊക്കെ കേട്ട് കൊണ്ട് തന്നെ കാവ്യ ആകെ ടെൻഷനായി ഇരിക്കുകയായിരുന്നു. വേദിയിൽ പോയി ഇനി എന്ത് പറയണം ഇത്തരം ഒരു പണി ദിലീപിൽ നിന്നും പ്രതീക്ഷിക്കാതെയായിരുന്നു കിട്ടിയത് എന്ന രീതിയിലായിരുന്നു കാവ്യയുടെ ഇരിപ്പ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply