ആരും കാണാതെ ഒരുപിടി അഞ്ഞൂറ് നോട്ടെടുത്ത് കാത്തിരുന്ന പാവം അമ്മയ്ക്ക് നൽകി ജനപ്രിയ താരം ദിലീപ് ! അമ്പലത്തിൽ വന്ന ആ അമ്മയുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ എന്ന് ആരാധകർ

അരുൺ ഗോപി ഒരുക്കുന്ന ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ബാന്ത്ര. രാമലീല എന്ന വമ്പൻ വിജയ ചിത്രത്തിനു ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ഒട്ടുമിക്ക വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിന്റെ വിശേഷങ്ങൾക്ക് പിന്നാലെ ദിലീപ് അഭിനയിക്കുക പുതിയ ചിത്രത്തിന്റെ പൂജാ വിശേഷങ്ങളും ദിലീപുമായി ബന്ധപ്പെട്ട മറ്റുചില വാർത്തകളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ നടൻ ഇന്നസെന്റിന്റെ മരണവുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക എല്ലാ താരങ്ങളും തങ്ങളുടെ ഓർമ്മക്കുറിപ്പുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ എല്ലാവരും തന്റേതായ തിരക്കുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് നടൻ ദിലീപിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

തന്റെ പുതിയ ചിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ട നടൻ ദിലീപ് ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ ഒരു സ്ത്രീ അപേക്ഷയുമായി എത്തുകയും അവർക്ക് പണം നൽകുകയും ചെയ്യുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ദിലീപിന്റെ ഈ നല്ല പ്രവർത്തി ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. നടൻ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകളിൽ സജീവമായി നടൻ ദിലീപ് പങ്കെടുത്തിരുന്നു.

നിറകണ്ണുകളോടെ ചടങ്ങിൽ പങ്കെടുക്കുന്ന ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർ കണ്ടതാണ്. ദിലീപിന്റെ ഈ പുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വിനീത് കുമാറാണ്. ദിലീപിന്റെ 149 ആമത്തെ ചിത്രമാണ് ഇത്. തമന്നയാണ് ദിലീപിന്റെ ബാന്ത്ര എന്ന പുതിയ ചിത്രത്തിലെ നായികയായി എത്തുന്നത്. തമന്നയോടൊപ്പം തന്നെ തെന്നിന്ത്യയിൽ നിന്നും മറ്റൊരു നടി കൂടി ചിത്രത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ഈശ്വരി റാവു, വി ടി വി ഗണേഷ്, ശരത് കുമാർ, ആര്യൻ സന്തോഷ്, ഡിനോ മോറിയ, കലാഭവൻ ഷാജോൺ ,സിദ്ദീഖ്, ലെന തുടങ്ങി വമ്പൻ താരനിര തന്നെ ബാന്ദ്ര എന്ന പുത്തൻ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനായക അജിത് ആണ് വിനായക ഫിലിംസിന്റെ ബാനറിൽ ബാന്ദ്ര എന്ന ദിലീപ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ചായ ഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷാജി കുമാർ ആണ്. ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് സാം സി എസ് ആണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply