എല്ലാം സമയദോഷം ! ജോത്സ്യൻ പ്രവചിച്ചത് അവരുടെ ഭാവി എന്റെ കയ്യിൽ – ദിലീപേട്ടൻ തുലാഭാരം നടത്തിയത് എവിടെയെന്നു കണ്ടോ

dileep temple visit

മലയാളത്തിന്റെ ജനപ്രിയ നായകനെ സോഷ്യൽ മീഡിയയിൽ അത്ര സജീവമായി ഒന്നും കാണാറില്ല. സാമൂഹ്യ മാധ്യമങ്ങളിൽ വെരിഫൈഡ് അക്കൗണ്ടുകൾ ഉണ്ടെങ്കിലും താരം അത്ര ആക്ടീവ് അല്ല എന്നുള്ളതാണ് സത്യം. തന്റെ ചിത്രങ്ങളുടെ പ്രമോഷനുകൾക്കോ അല്ലെങ്കിൽ ചില ആഘോഷങ്ങൾക്കിടെ എടുത്ത കുടുംബചിത്രങ്ങൾ പങ്കുവയ്ക്കാനോ വേണ്ടി മാത്രമാണ് ദിലീപ് സോഷ്യൽ മീഡിയ ഉപയോഗിക്കാറുള്ളത്. എന്നാൽ നിരവധി ഫാൻ പേജുകൾ ദിലീപിന് വേണ്ടിയും താരത്തെ എപ്പോഴും സജീവമായി നിർത്താൻ വേണ്ടിയും സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നുണ്ട്.

സ്വന്തം അക്കൗണ്ടിൽ നിന്നും ലഭിക്കുന്ന വിശേഷങ്ങളെക്കാൾ കൂടുതൽ ദിലീപിന്റെ വിശേഷങ്ങൾ ഫാൻ പേജിലൂടെയാണ് പ്രേക്ഷകർ അറിയുന്നത്. ഇതിനിടെ ബാന്ദ്ര, ബോയ്സ് ഓഫ് സത്യനാഥൻ തുടങ്ങിയ സിനിമകളുടെ ലൊക്കേഷൻ ചിത്രങ്ങളും ദിലീപും കുടുംബവും പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോസ് എല്ലാം ഫാൻ പേജുകൾ വഴിയാണ് പ്രേക്ഷകർ അറിഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പേജുകൾ വഴി ദിലീപിന്റെ ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോസും എല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കും സഹായികൾക്കും ഒപ്പമാണ് ശബരിമല, ഗുരുവായൂർ, ചെട്ടികുളങ്ങര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ ദിലീപ് ദർശനം നടത്തിയത്.

ഈയിടെയായി ദിലീപിന് ഭക്തി കൂടിയിട്ടുണ്ട് എന്നാണ് ഈ ചിത്രങ്ങളും വീഡിയോകളും കണ്ട് പ്രേക്ഷകർ വിലയിരുത്തുന്നത്. താൻ നൂറു ശതമാനവും ഒരു ദൈവവിശ്വാസി ആണെന്നും സമയദോഷമാണെന്നാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് താൻ വിശ്വസിക്കുന്നതെന്നും മുമ്പ് ഒരു അഭിമുഖത്തിനിടെ ദിലീപ് തുറന്നു പറഞ്ഞിരുന്നു. എന്തിനാണ് തന്നോട് പലർക്കും ഇത്ര ശത്രുത എന്ന് അറിയില്ല എന്നും തനിക്ക് ഭാര്യയുണ്ട് രണ്ട് പെൺമക്കൾ ഉണ്ട് സഹോദരങ്ങളുണ്ട് അമ്മയുമുണ്ട് അവരുടെ ഭാവി കിടക്കുന്നത് തന്റെ കൈകളിലാണെന്നും തന്റെ ദശകാലത്തെ കുറിച്ച് ജ്യോത്സ്യൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ അർത്ഥവത്തായി എന്നുമൊക്കെ ദിലീപ് അന്ന് തുറന്നു പറഞ്ഞിരുന്നു.

കുടുംബത്തിന്റെ ഭാവി തന്റെ കൈകളിൽ ആയതുകൊണ്ടാണ് താനീ യുദ്ധം തുടരുന്നത് എന്നും ഈ സമയവും കടന്നു പോകും എന്നും ഇതൊക്കെ തന്റെ സമയദോഷം ആണെന്ന് വിശ്വസിക്കുന്നു എന്നും ദിലീപ് പറഞ്ഞു. ഒരുപാട് പേരുടെ പ്രാർത്ഥന തന്റെ ഒപ്പം ഉണ്ടെന്നും തനിക്കുവേണ്ടി വഴിപാട് ചെയ്ത് പ്രാർത്ഥിക്കുന്ന താൻ പോലും അറിയാത്ത എത്രയോ പേരുണ്ടെന്നും താൻ സഹായിച്ചവർ പോലും ഇപ്പോൾ തനിക്കെതിരെ തിരിയുന്ന ഒരു കാലമാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഇതൊക്കെ ഭക്തിയുടെ പേരിൽ ദിലീപ് നടത്തുന്ന പുതിയ നാടകമാണ് എന്നാണ് മറ്റുചിലർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply