ജനപ്രിയ നായകൻ ദിലീപിന്റെ ഫോണിന്റെയും വാച്ചിന്റെയും വിലകെട്ടൽ ഞെട്ടും ! താരത്തിന് ഇതെന്തു പറ്റിയെന്ന് ആരാധകർ

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് ദിലീപ്. അയൽ വീട്ടിലെ ഒരു പയ്യൻ എന്ന നിലയിൽ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെട്ട ഒരു താരം തന്നെയായിരുന്നു ദിലീപ്. സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ചില പ്രശ്നങ്ങൾ കാരണം അടുത്ത സമയത്ത് ദിലീപ് പ്രേക്ഷകരുടെ മനസ്സിൽ നിന്നും ഒരല്പം അകന്നു തുടങ്ങിയെന്നത് സത്യമാണ്. എന്നാൽ ഇപ്പോൾ വീണ്ടും ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ്. കഴിഞ്ഞദിവസം ഒരു പൊതു പരിപാടിക്ക് എത്തിയ ദിലീപിന്റെ വീഡിയോ വൈറലായി മാറി. ഈ വീഡിയോയിൽ ദിലീപിന്റെ കയ്യിൽ ഇരുന്ന മൊബൈൽ ഫോൺ എല്ലാവരും ശ്രദ്ധിച്ചു.

ഒന്നുമില്ലാത്ത ഒരു സാധാരണ മൊബൈൽ ഫോൺ ആയിരുന്നു അത്. 12000 രൂപ മാത്രമാണ് ഈ മൊബൈലിന്റെ വില എന്നും മനസ്സിലാക്കാൻ സാധിച്ചു. അതേസമയം തന്നെ പ്രേക്ഷകർ ശ്രേദ്ധിച്ച മറ്റൊരു കാര്യമെന്നത് ദിലീപിന്റെ കൈയിലിരുന്ന വാച്ചിന്റെ വിലയാണ്. ദിലീപിന്റെ കൈയിൽ കെട്ടിയ വാച്ചിന് ഒരു ലക്ഷത്തിലധികം രൂപ വില വന്നിരുന്നു. ഗാഡ്ജെറ്റുകളോട് വലിയ ഭ്രമമില്ലാത്ത വ്യക്തിയാണ് ദിലീപ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറഞ്ഞു കൊണ്ടിരിക്കുന്നത്. സാധാരണ എല്ലാവരും ഐഫോണുകളും മറ്റും ആണ് ഓരോ ദിവസവും ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ ദിലീപ് ഒരു സാധാരണ 12,000 രൂപയുടേ മൊബൈൽ ഉപയോഗിക്കുന്നു.

ഇപ്പോൾ പ്രേക്ഷകർ ഓരോരുത്തരും രസകരമായ പല കമന്റ്കളും പറയുന്നുണ്ട്. വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ജീവിതത്തിലെ പുതിയ ഒരു ഘട്ടം തന്നെയാണ് ദിലീപിന് ഈ ചിത്രം. ഈ ചിത്രത്തോടൊപ്പം തന്നെ ബാന്ദ്ര അടക്കമുള്ള ചിത്രങ്ങളും ദിലീപിന്റെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങളാണ്. വലിയ പ്രതീക്ഷയോടെ തന്നെയാണ് ദിലീപിന്റെ രണ്ട് ചിത്രങ്ങൾക്ക് വേണ്ടിയും പ്രേക്ഷകർ കാത്തിരിക്കുന്നത്.

വീണ്ടും ആ പഴയ ദിലീപ്കാലം തിരികെ വരുമെന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. ചിത്രങ്ങൾ തിയേറ്ററുകളിൽ നേടിയ കൈയ്യടി ചെറുതായിരുന്നില്ല. ഓരോ ദിലീപ് ചിത്രങ്ങളിലും മികച്ച രീതിയിൽ ഉള്ള കോമഡികളും കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിക്കുന്ന തരത്തിലുള്ള ചില രംഗങ്ങളും ഒക്കെ തന്നെ കൂട്ടിയിട്ട് ഉണ്ടായിരുന്നു. ദിലീപ് സിനിമയിൽ നിന്നും ഇടവേളയെടുത്ത കാലം ദിലീപിന്റെ ആരാധകരെയും മലയാള സിനിമ ലോകത്തെയും സംബന്ധിച്ചിടത്തോളം വളരെയധികം നഷ്ടങ്ങളുടെ ഒരു കാലമായിരുന്നു എന്ന് തന്നെ നിസ്സംശയം പറയാൻ സാധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply