വിവാഹത്തിനുശേഷം മഞ്ജു അഭിനയിക്കുന്നില്ല എന്നത് മഞ്ജുവിന്റെ സ്വന്തം തീരുമാനമായിരുന്നെന്നും അത് എന്റെ തീരുമാനം അല്ലായിരുന്നെന്നും ദിലീപ്

ഒരുകാലത്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യറും. ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം മലയാളികളെ ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹ ബന്ധം വേർപിരിയുകയായിരുന്നു. അതിനുശേഷം ദിലീപ് കാവ്യാമാധവനെ വിവാഹം കഴിക്കുകയും ചെയ്തു. ഇത് സിനിമാലോകത്ത് തന്നെ വലിയ ചർച്ചയായിരുന്നു. വിശ്വസിക്കാൻ തന്നെ ആരാധകർക്ക് പ്രയാസമായിരുന്നു. ദിലീപിനും മഞ്ജുവിനും മീനാക്ഷി എന്ന മകൾ ഉണ്ട്. മീനാക്ഷി എന്നാൽ ഇന്ന് അച്ഛനോടൊപ്പം ആണ് താമസിക്കുന്നത്.

ഈയടുത്ത് ദിലീപുമായി ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. അവതാരകൻ മഞ്ജുവിനെക്കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞ മറുപടിയാണ് അവതാരകനെ പോലും ഞെട്ടിച്ചിരിക്കുന്നത്. എല്ലാവരും കരുതിയിരിക്കുന്നത് താൻ വിവാഹശേഷം മഞ്ജുവിനെ വീട്ടിൽ അടച്ചിട്ടിരിക്കുകയാണ് എന്നും അഭിനയിക്കാൻ സമ്മതിക്കാതിരിക്കുകയായിരുന്നു എന്നുമാണ്.

ഞാൻ കല്യാണത്തിന് ശേഷം അവളോട് അഭിനയിക്കാൻ പോകുവാൻ നിർബന്ധിച്ചിരുന്നു. നീയും കൂടി അഭിനയിച്ചോളൂ നമുക്കപ്പോൾ ഫിനാൻഷ്യലി സൗണ്ട് ആകാൻ പറ്റുമെന്നും ദിലീപ് പറഞ്ഞിരുന്നു. പൈസക്ക് വേണ്ടിയാണോ തന്നെ വിവാഹം കഴിച്ചതെന്ന് മഞ്ജു തിരിച്ചു ചോദിക്കുകയായിരുന്നു. ഞാൻ നിങ്ങളുടെ കാര്യങ്ങൾ നോക്കി ഇവിടെയിരുന്നോളം അതാണ് എനിക്കിഷ്ടം എന്നും മഞ്ജു മറുപടി പറയുകയായിരുന്നു എന്നും ദിലീപ് പറഞ്ഞു.

ഒടുവിൽ കാവ്യാമാധവനുമായുള്ള പ്രശ്നത്തിൽ ഇരുവരും വേർപിരിയുകയായിരുന്നു. അതിനു ശേഷം ദിലീപ് കാവ്യാമാധവൻ വിവാഹം ചെയ്യുകയും അതിൽ അവർക്ക് ഒരു മകളും ഉണ്ട്. മഹാലക്ഷ്മി എന്നാണ് ദിലീപിന്റെയും കാവ്യയുടെയും മകളുടെ പേര്. വിവാഹമോചന ശേഷം മഞ്ജു വാര്യർ വീണ്ടും സിനിമയിൽ സജീവമാവുകയും തൻ്റെ ലേഡീ സൂപ്പർസ്റ്റാർ പദവി വീണ്ടും സജീവമാക്കുകയും ചെയ്തു. മഞ്ജു വാര്യർ മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

എന്നാൽ വിവാഹമോചനത്തിനുശേഷം ദിലീപിന് കഷ്ടകാലം ആയിരുന്നു. അതിനുശേഷം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന് ജയിൽവാസം വരെ അനുഭവിക്കേണ്ടിവന്നു. ഇന്നും ആ കേസ് കോടതിയിൽ തുടരുകയാണ്. പിന്നീട് ദിലീപ് അഭിനയിച്ച ചിത്രങ്ങളൊന്നും മലയാളി പ്രേക്ഷകർ സ്വീകരിച്ചിരുന്നില്ല. എന്നാൽ വീണ്ടും പുതിയ ചിത്രങ്ങളുമായി താരം സജീവമായിരിക്കുകയാണ്.

വെള്ളിത്തിരയിൽ ഇവരുടേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ദിലീപ് വീണ്ടും പഴയ പ്രതാപ കാലത്തിലേക്ക് തിരിച്ചുവരുമോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. എന്തായാലും വരും ചിത്രങ്ങളിൽ ദിലീപ് ശക്തമായി തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply