ദിലീപും ക്യൂട്ട്🙈കാവ്യയും – സോഷ്യൽ മീഡിയയിൽ വൈറൽ ആയ ചിത്രത്തിൽ മാമാട്ടിക്കുട്ടിയെ തിരഞ്ഞ് ആരാധകർ

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട കുടുംബമാണ് ദിലീപിന്റെയും കാവ്യയുടെയും. വലിയ ഇഷ്ടത്തോടെയാണ് മലയാളി പ്രേക്ഷകർ ഇവരുടെ കുടുംബത്തിന്റെ വിശേഷങ്ങൾ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും ഇവരുടെ വിശേഷങ്ങൾ അറിയാനാണ്. ദിലീപമായുള്ള വിവാഹത്തിന് ശേഷം കാവ്യ സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ച് അകലം ഒക്കെ എടുത്ത് നിൽക്കുകയായിരുന്നു. അടുത്തകാലത്താണ് താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായത്. ഈ സാഹചര്യത്തിലും എല്ലാവർക്കും അറിയേണ്ടത് കുഞ്ഞുമഹാലക്ഷ്മിയുടെയും കാവ്യയുടെയും ഒക്കെ വിശേഷങ്ങളായിരുന്നു. അതുകൊണ്ടു തന്നെ ഇവരുടെ ചിത്രങ്ങൾ എവിടെ വന്നാലും അത് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

കഴിഞ്ഞദിവസം കാവ്യയ്ക്കും ദിലീപിനും ഒപ്പം ഒരു ക്യൂട്ട് കുട്ടിയുടെ ചിത്രം കൂടി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് കാവ്യയുടെയും ദിലീപിന്റെയും മകൾ മഹാലക്ഷ്മിയാണ് എന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ ഇത് മഹാലക്ഷ്മി അല്ല. ടോപ് സിംഗർ പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ മേഘ്നയായിരുന്നു. മേഘനക്കൊപ്പം ഉള്ള ചിത്രം ആയിരുന്നു ഇവർ പോസ്റ്റ് ചെയ്തത്. ഈ ചിത്രം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ചിത്രം മേഘനയുടെ ഇൻസ്റ്റഗ്രാം പേജിലും കാണാൻ സാധിക്കും. മേഘന പാടിയ ഗാനങ്ങൾക്ക് എല്ലാം വലിയ അനുമോദനങ്ങൾ ലഭിച്ചിട്ടുള്ള ഒരു കുട്ടി ഗായികയാണ്. മേഘനക്കൊപ്പം ഉള്ള ചിത്രങ്ങളാണ് ഇപ്പോൾ ദിലീപിന്റെയും കാവ്യയുടെയും ഇൻസ്റ്റാഗ്രാം പേജിൽ കാണുന്നത്.

ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ടോപ് സിംഗർ എന്ന പരിപാടിയിൽ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു മേഘന കുട്ടി. മേഘനക്കുട്ടി ദിലീപിന്റെയും കാവ്യയുടെയും ഒപ്പം കണ്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു എന്നാണ് ആരാധകർ കുറിക്കുന്നത്. വളരെയധികം ക്യൂട്ട് ആയിട്ടുണ്ട് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്. എല്ലാം കൊണ്ടും നിമിഷം നേരം കൊണ്ട് ഈ ഒരു ചിത്രം വൈറലായി മാറി എന്ന് പറയുന്നതാണ് സത്യം. ദിലീപും കാവ്യയും കുടുംബസമേതം ചെന്നൈയിലാണ് ഇപ്പോൾ താമസം ആയിരിക്കുന്നത്. മകൾ മഹാലക്ഷ്മി അവിടെ യു കെ ജി വിദ്യാർത്ഥിയാണ്. പലപ്പോഴും പൊതു ചടങ്ങുകളിൽ എത്തുമ്പോൾ ദിലീപും കാവ്യയും ഒറ്റയ്ക്കായിരിക്കും വരുന്നത്. മകളെ പൊതു ചടങ്ങുകളിൽ നിന്നൊക്കെ ഒഴിവാക്കാറുണ്ട്. അത് ചിലപ്പോൾ കുട്ടിയുടെ പ്രൈവസി ഓർത്തുകൊണ്ടും അതോടൊപ്പം തന്നെ പഠനത്തിരക്കുകൾ കാരണവും ഒക്കെ ആയിരിക്കാം. എന്താണെങ്കിലും ഇവരുടെ ചിത്രങ്ങൾക്ക് വലിയ ആരാധകനിരയാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാകാറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങളെല്ലാം വൈറലായി മാറുകയും ചെയ്യാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply