ദിലീപേട്ടന് തന്റെ കാമുകിയെ പരിചയപ്പെടുത്തി കാളിദാസ് ജയറാം ! ചേട്ടന്റെ മകൾക്ക് വേണ്ടി ജയറാം ചെയ്തു കൊടുത്തത് കണ്ടോ

dileep and kalidas jayaram with her lover

മലയാളത്തിലെ താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകനാണ് കാളിദാസ് ജയറാം. താരപുത്രൻ തന്റെ പിറന്നാൾ ദിവസത്തിൽ പ്രണയിനി തരിണിയെ പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്ത പോസ്റ്റുകൾ സോഷ്യൽ മിഡിയയിൽ ചർച്ചയായിരുന്നു. മോഡലായ തരിണി കലിങ്കരായരാണ് കാളിദാസന്റെ പ്രണയിനി. 2021 മിസ്സ് ഡിവ റണ്ണറപ്പ് കൂടിയാണ് തരിണി. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഇരുവരും ഇപ്പോൾ.

ഇപ്പോഴിതാ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളെല്ലാം ഒത്തുചേർന്ന ഒരു വിവാഹ വേദിയിൽ നിന്നുമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കാളിദാസ് തന്റെ പ്രണയിനി തരിണിയുടെ കൈപിടിച്ചുകൊണ്ട് പ്രണയിനിയെ മറ്റു താരങ്ങൾക്ക് എല്ലാം പരിചയപ്പെടുത്തി കൊടുക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് ഇന്ന് ശ്രദ്ധ നേടുന്നത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപും ഈ വേദിയിൽ ഉണ്ടായിരുന്നു. 22 വയസുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് കാളിദാസ് തന്റെ കാമുകിയെ പരിചയപ്പെടുത്തി കൊണ്ടുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. കാളിദാസന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് കാമുകി ആയ തരിണി ഇപ്പോൾ.

“രജ്നി”, “പക്കത്തിലെ കൊഞ്ചം കാതൽ” എന്നിവയാണ് താരത്തിന്റെ പുതിയ സിനിമകൾ. തരിണി കാളിദാസിന്റെയും കുടുംബത്തിന്റെയും ഒപ്പമുള്ള ചിത്രങ്ങൾ ഇതിനു മുമ്പ് തന്നെ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ താരം പങ്ക് വെച്ചിരുന്നു. അച്ഛനെയും അമ്മയുടെയും വഴിയെ സിനിമാലോകത്തേക്ക് ചുവട് വെച്ച് ശ്രദ്ധ നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് ഇപ്പോൾ കാളിദാസ് ജയറാം. അച്ഛൻ ജയറാമിനൊപ്പം ബാല താരമായിട്ടായിരുന്നു കാളിദാസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

കാളിദാസന്റെ പിറന്നാളിന് ആശംസകളുമായി ഒട്ടനവധി ആരാധകരും കമന്റുമായി എത്തിയിരുന്നു. ബാലതാരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോൾ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്. “പാവൈ കഥകൾ”, “വിക്രം”, “നച്ചതിരം നകർക്കിറത്” എന്നീ ചിത്രങ്ങളിലൂടെ കാളിദാസ് എന്ന നടൻ ചലച്ചിത്രലോകത്ത് തന്റെ ചുവടുകൾ ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ്. 29 വയസ്സുള്ള കാളിദാസ് ഇതിനോടകം നിരവധി ആരാധകരെയും ഉണ്ടാക്കിയെടുത്തു കഴിഞ്ഞു.

തന്റെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. “കൊച്ചു കൊച്ചു സന്തോഷങ്ങൾ” എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ അച്ഛൻ ജയറാമിനോടൊപ്പമായിരുന്നു കാളിദാസ് സ്ക്രീനിൽ എത്തിയത്. പിന്നീട് “എന്റെ വീട് അപ്പുവിന്റെയും” എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും കാളിദാസ് സ്വന്തമാക്കി. തന്റെ സിനിമകളെക്കാൾ ഇപ്പോൾ കാളിദാസിന്റെ പ്രണയം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. “നച്ചതിരം നകർക്കിറത്” എന്ന തമിഴ് സിനിമയാണ് കാളിദാസ് അവസാനമായി അഭിനയിച്ച ചിത്രം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply