ഞാൻ എപ്പോൾ പുതിയ ഫോൺ വാങ്ങി ആയാലും അത് ഏതെങ്കിലും പോലീസുകാരും കൊണ്ടുപോകും.

മലയാള സിനിമയിൽ നിരവധി ആരാധകർ ഇന്നും നിലവിലുള്ള ഒരു താരമാണ് ദിലീപ്. മലയാള സിനിമയുടെ ജനപ്രിയനായകൻ എന്ന് വിശേഷിപ്പിച്ചിരുന്ന ദിലീപ് ഇപ്പോൾ കുറച്ചു കാലമായി സിനിമയിൽ നിന്നും ഒരു വലിയ ഇടവേള തന്നെയാണ് എടുത്തിരിക്കുന്നത്. വീണ്ടും ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ദിലീപ്. വോയിസ് ഓഫ് സത്യനാഥൻ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ ആ പഴയ ദിലീപ് ആവാൻ വേണ്ടി ശ്രമിക്കുകയാണ് ദിലീപ് എന്നാണ് അറിയാൻ സാധിക്കുന്നത്. വർഷങ്ങൾക്കു ശേഷം ദിലീപ് ഒരു പൊതുവേദിയിൽ എത്തിയിരിക്കുകയാണ്. ഇതാണ് ഇപ്പോൾ ചർച്ച നേടിക്കൊണ്ടിരിക്കുന്നത്.

പൊതുവേദിയിൽ വളരെ സന്തോഷവാനായി സംസാരിക്കുന്ന ദിലീപിനെയാണ് കാണാൻ സാധിച്ചിരുന്നത്. ഇതിനു മുൻപ് പലവട്ടം താരം അമ്പലങ്ങളിലും മറ്റും എത്തിയപ്പോഴും വിഷാദം നിഴലിച്ച മുഖമായിരുന്നു എന്നാൽ വളരെ സന്തോഷവാനാണ് അദ്ദേഹം എത്തിയത്. ഐഫോൺ കമ്പനിയുടെ ഒരു പരിപാടിക്ക് വേണ്ടി ആയിരുന്നു ദിലീപ് എത്തിയത്. ഈ പരിപാടിയിൽ ദിലീപ് പറയുന്ന ചില കാര്യങ്ങളും ശ്രദ്ധനേടുന്നുണ്ട്. ഞാൻ കുറെ കാലങ്ങളായി ഏറ്റവും കൂടുതൽ മൊബൈൽ വാങ്ങുന്ന ഒരു വ്യക്തി ആണെന്നാണ് ദിലീപ് പറയുന്നത്. ഏറ്റവും കൂടുതലായി ഫോൺ വാങ്ങുന്ന ഒരാൾ ഞാൻ തന്നെയായിരിക്കും. കാരണം ഞാൻ എപ്പോൾ പുതിയ ഫോൺ വാങ്ങി ആയാലും അത് ഏതെങ്കിലും പോലീസുകാരും കൊണ്ടുപോകും അങ്ങനെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ദിലീപിന്റെ ഈ പരാമർശം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ദിലീപ് അന്വേഷണസംഘത്തെ വിമർശിച്ചത് ആണോ എന്നാണ് ഇപ്പോൾ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വട്ടം ഞാൻ ഒരു ഐഫോൺ വാങ്ങി അതും ഒരു പോലീസുകാരൻ കൊണ്ടുപോയി എന്നാണ് ദിലീപ് പറഞ്ഞിരുന്നത്. ഈ വട്ടം അവരെനിക്ക് ഐഫോണിന്റെ പ്രോ 14 തരാം എന്നൊക്കെ പറഞ്ഞിട്ടുണ്ട് എന്ന് രസകരമായ രീതിയിൽ ദിലീപ് സംസാരിക്കുന്നു. ഇതിനോടകം തന്നെ ദിലീപിന്റെ വാക്കുകൾ വലിയതോതിൽ തന്നെ ചർച്ച ആകുന്നുണ്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കേസിനെക്കുറിച്ച് പൊതുവേദിയിൽ പറയാൻ സാധിക്കുമോ എന്നും എന്ത് കാരണം കൊണ്ടാണ് ദിലീപ് ഇങ്ങനെ പറഞ്ഞത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്.

അന്വേഷണസംഘത്തെ വിമർശിക്കുകയായിരുന്നില്ലേ ദിലീപിന്റെ വാക്കുകൾ എന്നാണ് ഒരുപറ്റം ആളുകൾ പറയുന്നത്. എന്നാൽ തന്റെ സ്വതസിദ്ധമായ തമാശയിൽ അദ്ദേഹം ഒന്നു സംസാരിച്ചതാണ് എന്നും ഒരുവിധത്തിലും അന്വേഷണസംഘത്തെ വിമർശിക്കുന്ന രീതി ആയിരുന്നില്ല എന്നുമാണ് മറ്റു ചിലർ ഇതിന് മറുപടി എന്നതുപോലെ പറയുന്നത്. എന്നാൽ ദിലീപിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട് എന്നത് ഒരു സത്യം തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply