മലയാളത്തിലെ ആദ്യത്തെ വനിതാ സ്റ്റാന്റപ്പ് കോമേഡിയന്റെ അവസാന യാത്രയിൽ ഒന്ന് അന്തിമോപചാരം അർപ്പിക്കാൻ മുൻനിര നായികാനായകന്മാരും സംവിധായകരും നിർമ്മാതാക്കളും ആരും തന്നെ എത്താതിരുന്നത് എന്ത് കൊണ്ടാണ് ? തുറന്നടിച്ചു സംഗീത ലക്ഷ്മണ

sangeetha lakshmana about subis funeral

സിനിമ സീരിയൽ ആർട്ടിസ്റ്റ് സുബി സുരേഷിൻ്റെ മരണവാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ഇത്രയേറെ പെർഫോം ചെയ്ത ഒരു സ്റ്റേജ് ആക്ട്രസ് ഉണ്ടായിരുന്നില്ല. മലയാളത്തിൽ ജൂനിയർ കൽപ്പന എന്നാണ് സുബി സുരേഷ് അറിയപ്പെട്ടിരുന്നത്. അത്രയും ചടുലമായ അഭിനയവും കോമഡി രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വിദഗ്ദ്ധതയും സുബി സുരേഷിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കി.

ഒരുപാട് ആഗ്രഹങ്ങൾ ബാക്കി നിർത്തിക്കൊണ്ട് നാല്പത്തിയൊന്നാമത്തെ വയസ്സിൽ തന്നെ സുബിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നു. നീണ്ട നാളായി കരൾ രോഗവുമായി ബന്ധപ്പെട്ട് താരം ചികിത്സയിലുമായിരുന്നു. എന്നാൽ തൻ്റെ അസുഖത്തെക്കുറിച്ച് പുറംലോകം അറിയുന്നതിന് നടിക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പലരും ഇത്രത്തോളം സീരിയസ് ആണെന്ന കാര്യം അറിഞ്ഞിരുന്നില്ല.

സുബിയുടെ വിയോഗം ഇപ്പോഴും ഞെട്ടലുളവാക്കുന്നു. സുബിയുടെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. എന്നാൽ കൊച്ചിയിൽ പല സൂപ്പർസ്റ്റാറുകളും ഉണ്ടായിരുന്നിട്ടു പോലും സുബിയെ ഒരു നോക്ക് കാണാനോ അനുശോചനം അറിയിക്കാനോ അവരാരും വന്നില്ല. ഇതിനെതിരെ വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

താരം ഒരു സൂപ്പർസ്റ്റാർ അല്ലാത്തതുകൊണ്ടാണോ പ്രമുഖ നടന്മാരും സംവിധായകരും ഒന്നും മരണത്തിൽ അനുശോചനമറിയിക്കുവാൻ വരാതിരുന്നത് എന്നാണ് അഡ്വക്കേറ്റ് ചോദിക്കുന്നത്. എന്നാൽ സിനിമാ മേഖലയിലെ പ്രമുഖരായ ടിനി ടോം, മഞ്ജുപിള്ള, രമേശ് പിഷാരടി തുടങ്ങിയ താരങ്ങൾ അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റിൽ ഒരുകാലത്ത് ഏറ്റവും ജനപ്രിയമായ സിനിമാല എന്ന പരമ്പരയിൽ ഇവരൊക്കെ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ഇതിലൂടെ തന്നെയാണ് സീരിയൽ സിനിമാ രംഗത്തേക് സുബി കടന്നുവന്നത്. അഡ്വക്കറ്റ് സംഗീത ലക്ഷ്മണ പറയുന്നത് കേരളം കണ്ടതിൽ ഏറ്റവും മിടുക്കിയായ സ്റ്റേജ് പെർഫോർമർ ആണ് സുബി എന്നാണ്. സുബി ലോകം മുഴുവനും ഉള്ള മലയാളികളെ തൻ്റെതായ കഴിവുകൊണ്ട് ചിരിപ്പിച്ചിട്ടുണ്ട്. എപ്പോഴും ചിരിച്ചുകൊണ്ടാണ് സുബിയെ കാണാറ്. സിനിമ ലോകത്തെ പ്രമുഖർ ഒന്നും എത്താത്തത് കൊണ്ട് തന്നെ അഡ്വക്കേറ്റ് പറയുന്നത് ഇവരൊക്കെ എന്തു തരം മനുഷ്യരാണ് എന്നാണ്.

ഇവരെയൊക്കെ സമ്മതിക്കണം എന്നും പറഞ്ഞു. മിമിക്രി വേദികളിൽ സ്ത്രീകൾ ആരും കടന്നുചെല്ലാത്ത സമയത്ത് ആണ് സുബി മിമിക്രിയിലെ തൻ്റെ സാന്നിധ്യം അറിയിച്ചത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഒക്കെ ചെയ്യാനുള്ള നടപടിയൊക്കെ തുടങ്ങിയിരുന്നു. ടിനി ടോം, സുരേഷ് ഗോപി തുടങ്ങിയവരൊക്കെ ഇതിനുവേണ്ടി അഹോരാത്രം കഷ്ടപ്പെട്ടു. എന്നാൽ അത് ചെയ്യുന്നതിന് മുൻപ് തന്നെ ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലായി സുബി നമ്മെ വിട്ടു പോയി. മലയാളികൾക്ക് തീരാനഷ്ടം തന്നെയാണ് സുബിയുടെ വിയോഗം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply