ചേട്ടനെ ഞാൻ അങ്ങനെ കണ്ടിട്ടേ ഇല്ല – അത് കഴിഞ്ഞു രണ്ടുമാസം ഞാൻ ലോഡ്ജിൽ ആയിരുന്നു താമസിച്ചത് ! അന്ന് നടന്നത് തുറന്ന് പറഞ്ഞു ധ്യാൻ ശ്രീനിവാസൻ

അഭിമുഖങ്ങൾ കൊണ്ട് ശ്രദ്ധേയനായ യുവതാരമാണ് ധ്യാൻ ശ്രീനിവാസൻ. ഓൺ സ്‌ക്രീനിൽ മാത്രം അല്ല ഓഫ് സ്ക്രീനിലും മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവനാണ് ധ്യാൻ ശ്രീനിവാസൻ. കാര്യങ്ങൾ വെട്ടി തുറന്നു പറയുവാൻ യാതൊരു മടിയുമില്ലാത്ത താരത്തിന്റെ നർമ്മം നിറഞ്ഞ സംഭാഷണങ്ങൾക്ക് പ്രത്യേകം ഫാൻ ബെയിസ് ആണ്. താര പുത്രൻ ആണെങ്കിലും യാതൊരു താര ജാഡകളും ഇല്ലാത്ത പെരുമാറ്റമാണ് ധ്യാനിനെ മലയാളികൾക്ക് ഇടയിൽ പ്രിയങ്കരൻ ആക്കുന്നത്.

നർമത്തിൽ പൊതിഞ്ഞ് കഥ പറയുന്ന ധ്യാനിന്റെ ശൈലിയും ആരാധകർക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. അച്ഛനെയും അമ്മയെയും ചേട്ടനെയും സുഹൃത്തുക്കളെയും കുറിച്ചുള്ള നിരവധി കഥകൾ ധ്യാൻ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്റ്റാർ മാജിക് എന്ന പരിപാടിയിലെത്തി വിനീതിനെ കുറിച്ച് ധ്യാൻ പറഞ്ഞ കഥകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ചേട്ടന്റെ ഒപ്പം ഫ്ലാറ്റിൽ കഴിയേണ്ടി വന്ന കാലവും രണ്ടു മാസക്കാലം പിന്നീട് ലോഡ്ജിൽ താമസിച്ചതിനെ കുറിച്ചും തുറന്നു പറയുകയാണ് ധ്യാൻ.

ചേട്ടന്റെ മറ്റൊരു മുഖം ആദ്യമായി കാണുന്നത് അന്നാണ് എന്നും അതൊരു ക്രിസ്മസ് കാലത്താണെന്നും ധ്യാൻ പറയുന്നു. വീട്ടിൽ നിന്നും അച്ഛൻ അടിച്ചു പുറത്താക്കിയ സമയത്താണ് ഏട്ടന്റെ ഫ്ലാറ്റിൽ ധ്യാൻ അഭയം കണ്ടെത്തിയത്. അന്ന് ധ്യാനിനെ ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് സംരക്ഷിച്ചതും കരുതൽ നൽകിയതും എല്ലാം വിനീത് ആയിരുന്നു. എല്ലാ മാസവും പൈസ നൽകുകയും താമസിക്കാൻ നൽകുകയും ചെയ്തു.

അങ്ങനെ വീട്ടിൽ നിന്നും പുറത്താക്കി കോൾ സെന്ററിൽ ജോലി ചെയ്തു മുന്നോട്ടു പോകുമ്പോഴാണ്, എന്റെ കൂടെ വന്ന് നിൽക്ക് എന്ന് വിനീത് ധ്യാനിനോട് പറയുന്നത്. അന്ന് വിനീത് ചെന്നൈയിലാണ് താമസം. ആ ഇടയ്ക്ക് വിനീത് ഒരു പരിപാടിക്കായി ഖത്തറിലേക്ക് പോകുന്ന സമയത്ത് കൊച്ചിയിൽ നിന്നും ആയിരുന്നു ഫ്ലൈറ്റ്. കൊച്ചിയിൽ പോയി രണ്ടു ദിവസം കഴിഞ്ഞാണ് വിനീതിന് ഖത്തറിലേക്ക് ഉള്ള ഫ്‌ളൈറ്റ്. “കരളേ കരളിന്റെ കരളൊ”ക്കെ പാടി തുടങ്ങിയ സമയമാണ് അത്.

അങ്ങനെ പോകുന്ന സമയത്ത് ഒരു 5000 രൂപ പണം നൽകിയിട്ട് ചിലവിന് വെച്ചോളൂ എന്ന് വിനീത് പറഞ്ഞു. രണ്ടാഴ്ച മൂന്നാഴ്ച കഴിഞ്ഞിട്ടാണ് വരുള്ളൂ എന്നും പറഞ്ഞു. ആറു മണിയായപ്പോൾ വിനീതിനെ എയർപോർട്ടിൽ കൊണ്ടുപോയി ആക്കി എട്ടുമണിക്ക് തിരിച്ചു വരുന്ന വഴി കൂട്ടുകാരെ കാറിൽ കയറ്റി ബീവറേജിൽ കൊണ്ടു പോയി കിട്ടിയ 5000 രൂപ അപ്പോൾ തന്നെ തീർത്തു. അങ്ങനെ എല്ലാവരും കൂടി വീട്ടിൽ അടിച്ചു പൊളിക്കുമ്പോൾ ഒരു കോളിംഗ് ബെൽ.

ആദി പാടി വന്ന ധ്യാൻ ശ്രീനിവാസൻ വാതിൽ തുറന്നപ്പോൾ കാണുന്നത് വിനീതനെ. അവരെ കണ്ടു വീട്ടിലേക്ക് കയറാൻ നിന്ന വിനീതിനോട് ധ്യാൻ നാളെ വരാൻ പറഞ്ഞു. പുള്ളിയുടെ ഫ്ലാറ്റ് പുള്ളിയുടെ കാശ് എന്നാലും ഞാൻ വാതിൽ അടച്ചു. പുള്ളി അത് തള്ളി തുറന്നു. പിന്നെ നടന്നതൊന്നും ഓർമ്മയില്ലെന്ന് വളരെ രസകരമായി ധ്യാൻ പറയുന്നു. ഇത്രയും ലോലഹൃദയനായ ആൾ എങ്ങനെ ചീത്ത വിളിക്കും എന്ന് അറിഞ്ഞു. അതിൽ സന്തോഷമുണ്ടെന്നും, ഏട്ടന് ഇങ്ങനെ ഒരു വശം കൂടി ഉണ്ടല്ലോ എന്ന് ആ സംഭവത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു എന്നും ധ്യാൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply