കംഫർട്ട് ലെവലിൽ ആക്കിയില്ലേൽ നയൻതാരയുടെ മൂഡ് മാറും – സെറ്റിൽ താൻ നയൻ താരയെ വിഷമിപ്പിച്ചിരുന്നതായി ധ്യാൻ ശ്രീനിവാസൻ !

വിശേഷണങ്ങൾ യാതൊന്നും ആവശ്യമില്ലാത്ത താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. ചെയ്ത സിനിമകളേക്കാൾ ഏറെ അഭിമുഖങ്ങൾ കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരം. സ്വാഭാവികമായ തമാശകൾ കൊണ്ടും തുറന്നു പറച്ചിലുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ധ്യാൻ ശ്രീനിവാസൻ. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ ശ്രീനിവാസന്റെ ഇളയ മകൻ, യുവതാരനിരയിൽ ഓൾ റൗണ്ടർ ആയ വിനീതിന്റെ സഹോദരൻ.

അച്ഛനെയും സഹോദരൻ വിനീത് ശ്രീനിവാസനെയും പോലെ തന്നെ അഭിനയം, സംവിധാനം, തിരക്കഥ, നിർമ്മാണം എന്ന് ഇങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ധ്യാൻ ശ്രീനിവാസൻ. വിനീത് സംവിധാനം ചെയ്ത ” തിര” എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാൻ മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് “കുഞ്ഞിരാമായണം”, “അടി കപ്യാരെ കൂട്ടമണി”, “ഉടൽ”, “ഗൂഢാലോചന” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം.

ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത “ലവ് ആക്ഷൻ ഡ്രാമ” എന്ന ചിത്രത്തിൽ നായികയായി എത്തിയത് സാക്ഷാൽ ലേഡീ സൂപ്പർസ്റ്റാർ നയൻ താര ആയിരുന്നു. ഇപ്പോൾ നയൻ താരയെ കുറിച്ച് ധ്യാൻ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നയൻ താരയുടെ മൂഡ് സ്വിങ്സിനെ കുറിച്ച് തുറന്നു പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. ലേഡീ സൂപ്പർസ്റ്റാറിനെ കംഫർട്ട് ലെവലിൽ എത്തിക്കുന്ന ജോലി അത്ര എളുപ്പമായിരുന്നില്ല എന്നും ധ്യാൻ തുറന്നു പറയുന്നു.

സൂപ്പർസ്റ്റാറായ നയൻ താരയെ പാമ്പർ ചെയ്തു നിർത്തുക എന്നതായിരുന്നു സെറ്റിലെ ഏറ്റവും വലിയ ഉത്തരവാദിത്വം എന്ന് ധ്യാൻ പറയുന്നു. ഒരു നടിയായതുകൊണ്ട് തന്നെ നയൻസിന് ഒരുപാട് കോളുകളും പല ചിന്തകളും ഉത്തരവാദിത്വങ്ങളും എല്ലാം ഉണ്ടാകുമായിരുന്നു. അതിനിടയിൽ ആയിരുന്നു അവർ കഥ കേൾക്കുന്നത്. കംഫർട്ട് ലെവലിൽ എത്തിയാൽ ഇത്രയും സുഖമായി അഭിനയിക്കുന്ന മറ്റൊരു നടി ഉണ്ടാകില്ല എന്ന് ധ്യാൻ പറയുന്നു. എന്നാൽ ഒന്ന് രണ്ട് കാര്യങ്ങളിൽ നയൻ താരയെ വിഷമിപ്പിച്ചിട്ടുണ്ട് എന്നും ധ്യാൻ തുറന്നു സമ്മതിക്കുന്നു.

എങ്കിലും ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞാൽ അതൊന്നും വകവയ്ക്കാതെ നയൻ അഭിനയിക്കും. സിനിമയിലുള്ള ഇത്രയും വർഷത്തെ എക്സ്പീരിയൻസ് തന്നെയാണ് അതിന് കാരണം എന്നും അവർ ഒരു നല്ല അഭിനയത്രി ആണെന്നും ധ്യാൻ പറയുന്നു. നിവിൻ പോളിയെയും നയൻതാരയെയും കേന്ദ്ര പാത്രങ്ങൾ ആക്കി ധ്യാൻ ഒരുക്കിയ ചിത്രമായിരുന്നു “ലവ് ആക്ഷൻ ഡ്രാമ”. സ്വന്തം ചിത്രം മോശമാണെന്ന് ധ്യാൻ ശ്രീനിവാസൻ സ്വയം വിമർശിച്ചിട്ടുണ്ടെങ്കിൽ പോലും ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിരുന്നു,

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply