അച്ഛൻ എഴുതിയതാണ് ചന്ദ്രലേഖ ! എനിക്ക് നന്നായി അറിയാം- പക്ഷെ അച്ഛന്റെ സ്ക്രിപ്റ്റാണ് പ്രിയൻ അങ്കിളിന്റെ പേരിലുള്ളത്.

മലയാളസിനിമയിൽ നടനെന്ന നിലയിൽ മാത്രം അല്ലാതെ നിരവധി നിലകളിൽ തിളങ്ങിയിട്ടുള്ള ഒരു താരമാണ് ശ്രീനിവാസൻ. തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ഒക്കെ മികച്ച സംഭാവനകളാണ് മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. അച്ഛൻ കഥ ഒരുക്കുന്ന ശൈലിയെക്കുറിച്ചാണ് ഇപ്പോൾ മകൻ ധ്യാൻ പറയുന്നത്.ധ്യാൻ അച്ഛനെ കുറിച്ച് പറയുന്നത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. അച്ഛന്റെ ശൈലിയെ പോലെ എഴുതാൻ സാധിക്കില്ലെന്നാണ് തുറന്നു പറയുന്നത്.

അച്ഛൻ ആ മിഥുനം എഴുതിയ സമയത്ത് ലൊക്കേഷനിൽ വച്ചാണ് ഫുൾ ഇതൊക്കെ എഴുതിയിരുന്നത്. യൂണിറ്റ് വണ്ടിയുടെ ബാക്കിൽ അതിന്റെ പുക അടിച്ച് അച്ഛൻ സ്ക്രീപ്റ്റ് എഴുതിയിരുന്നത്. ആ പുക അടിച്ചാൽ അച്ഛൻ എഴുത്ത് വരു. ഇതെല്ലാം മറ്റ് സുഹൃത്തുക്കൾ എന്നോട് പറഞ്ഞിട്ടുള്ളത് ആണ്. എഴുതുന്ന സമയത്ത് സിഗരറ്റ് വലിക്കും. ഡയലോഗ് എല്ലാം തന്നെ അത്രയും മികച്ചത്. അത്രയും ആർട്ടിസ്റ്റുകൾ ഒന്നിച്ചുള്ള സ്ക്രീനിൽ തേങ്ങ ഉടക്ക് സ്വാമി എന്നുള്ള സംഭാഷണങ്ങളെല്ലാം വന്നത് അച്ഛന്റെ മാത്രം കഴിവ് തന്നെയാണ്. ഇതെല്ലാം എങ്ങനെ എഴുതാൻ സാധിക്കുന്നു എന്നുള്ളതാണ്. കുറേ സിനിമകളിലെല്ലാം സ്പോർട്ടിൽ ആണ് അച്ഛൻ ഡയലോഗ് എഴുതിയിരുന്നത്. അത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എനിക്ക് എന്നല്ല ചേട്ടനും അതിനുള്ള പൊട്ടൻഷ്യൽ ഒന്നും ഇല്ല.

ഞങ്ങൾക്ക് എന്നല്ല ഇക്കാലത്ത് സിനിമ എഴുത്തുകാർക്ക് പോലും അത് ഉണ്ടോ എന്ന് സംശയം ആണെന്നും ധ്യാൻ പറയുന്നുണ്ട്. ചന്ദ്രലേഖ എന്ന സിനിമ എഴുതിയത് അച്ഛനാണ് എന്ന് എനിക്കറിയാം. പ്രിയൻ അങ്കിളിന്റെ പേരിലാണ് അത് എന്നും എനിക്ക് അറിയാം. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട ഒരു നടനാണ് ശ്രീനിവാസൻ. തനിക്ക് പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും പറയാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തി കൂടിയാണ് ശ്രീനിവാസന് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. മുഖം നോക്കാതെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട് അദ്ദേഹം.

പലപ്പോഴും ഇത് ജീവിതത്തിൽ ശ്രീനിവാസന് നല്ല സൗഹൃദങ്ങൾ നഷ്ടമാകാൻ ഉള്ള കാരണവും ആയിട്ടുണ്ട്. മലയാള സിനിമയ്ക്ക് ഒന്നിനൊന്നു മികച്ച കഥാപാത്ര സിനിമകളെ ആണ് ശ്രീനിവാസൻ സമ്മാനിച്ചിട്ടുള്ളത്. ഓരോ ചിത്രങ്ങളിലും മനോഹരമായ എന്തെങ്കിലുമൊക്കെ കുസൃതികൾ അദ്ദേഹത്തിന്റെതായി ഉണ്ടാകും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply