ഇപ്പോൾ ഭാര്യക്കൊപ്പം ആണ് കളി ! ഇപ്പോൾ അവൾ അടിക്കും ഞാൻ നോക്കിയിരിക്കും -തുറന്നു പറഞ്ഞു ധ്യാൻ ശ്രീനിവാസൻ !

കുറച്ചുകാലങ്ങളായി അഭിമുഖങ്ങളിലെല്ലാം നിറസാന്നിധ്യമായി നിൽക്കുന്ന വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസന്റെ സിനിമകളേക്കാൾ കൂടുതൽ ആരാധകരാണ് ധ്യാനിന്റെ അഭിമുഖങ്ങൾക്ക് എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തിത്വമായി ധ്യാൻ മാറിക്കഴിഞ്ഞു. അച്ഛൻ ശ്രീനിവാസനെ പോലെ ഒരു കാര്യവും മറക്കാതെ തുറന്നു പറയാനുള്ള ഒരു കഴിവ് തന്നെയാണ് ധ്യാനിനെ എപ്പോഴും ശ്രദ്ധേയനാക്കി നിർത്തുന്നത്. ഇപ്പോഴിതാ വീകം എന്ന പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഈ ചിത്രത്തിൽ ധ്യാനൊപ്പം ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡേയ്ൻ, ഡയാന ഹമീദ്, മുത്തുമണി എന്നിവരും അഭിനയിക്കുന്നുണ്ട്.

ഷീലു എബ്രഹാം തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു ഡോക്ടർ ആയാണ് ധ്യാൻ എത്തുന്നത്. ആദ്യമായാണ് ഒരു സിനിമയിൽ ഡോക്ടർ വേഷത്തിൽ ധ്യാൻ എത്തുന്നത് എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും ഒക്കെ വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഞാൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

തന്റെ ഭാര്യയെ കുറിച്ചൊക്കെയാണ് ധ്യാൻ പറയുന്നത്. വിവാഹത്തിന് മുൻപ് തന്റെ വീട് ഒരു ക്ലബ്ബ് ആയിരുന്നുവെന്നും വിവാഹശേഷമാണ് ക്ലബ് ഇല്ലാതെ ആയതേന്നുമാണ് പറയുന്നത്. തന്റെ ദുശ്ശീലങ്ങളൊക്കെ വിവാഹശേഷം നിർത്തിയെന്ന് ഞാൻ വ്യക്തമായി പറയുന്നു. ഇതുവരെ സംഭവിക്കാത്ത കഥകൾ ഒന്നും ഒരു അഭിമുഖത്തിനും താൻ പറഞ്ഞിട്ടില്ല. കഥകളിൽ ചെറിയ മാറ്റങ്ങൾ വരുത്താറുണ്ട്. കുറച്ച് പൊടിപ്പും തോങ്ങലുമൊക്കെ കൂട്ടിയാണ് പറയാറുള്ളത്. കഥ പറയുമ്പോൾ അത്രയും മനോഹരമായി പറയണമല്ലോ . കല്യാണം കഴിഞ്ഞശേഷം നിരവധി ശീലങ്ങളാണ് നിർത്തേണ്ടി വന്നിരുന്നത്. എന്റെ വീട് ഞാൻ ശരിക്കും ഒരു ക്ലബ്ബ് പോലെയാണ് കൊണ്ടുനടന്നത്.

ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നൊക്കെ പറയും പോലെ. പിന്നീടാണ് അതൊരു വീട് ആയി മാറിയത്. കാരണം എന്റെ ബാത്റൂമിൽ വച്ചായിരുന്നു എന്റെ മദ്യപാനവും ചീട്ടുകളിയും ഒക്കെ. കൂട്ടുകാരും വരുമായിരുന്നു വിവാഹത്തോടെ ക്ലബ്ബ് പൂട്ടിപ്പോയി ചീട്ടുകളി ആയിരുന്നു മെയിൻ. ഇപ്പോൾ ഭാര്യക്കൊപ്പം ആണ് കളി.. മദ്യപാനം വരെ നിർത്തി. കല്യാണത്തിന് ശേഷം ഭാര്യ മദ്യപിക്കും ഞാൻ നോക്കിയിരിക്കും. കുറേശീലങ്ങൾ നിർത്തി എന്നും താരം പറയുന്നു. ബാത്റൂം പഴയപോലെ ബാത്റൂമായി നിലനിർത്തി. അത് സ്വർഗ്ഗമായിരുന്നു. എന്റെ കല്യാണം കണ്ണൂരിൽ വച്ചായിരുന്നു. കല്യാണത്തിന് ശേഷം ആറേഴ് വർഷമായി മദ്യപാനം ഒന്നുമില്ല. കല്യാണത്തിന്റെ തലേദിവസം ഞാൻ റൂമിൽ ഇരുന്ന് ചീട്ട് കളിയായിരുന്നു. അവസാനം ചീട്ടു കളിച്ചു തോറ്റ സമയത്താണ് എന്നാ ഇനി പോയേക്കാം കല്യാണത്തിന് എന്ന് കരുതുന്നത്. കല്യാണദിവസം മഴയായിരുന്നു. കല്യാണത്തിന് മുഴുവൻ തടസ്സങ്ങൾ ആയിരുന്നു എന്നും താരം രസകരമായി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply