താൻ വിവാഹം വരെ ഇതുപോലുള്ള എല്ലാ സാധനങ്ങളും ഉപയോഗിച്ചിരുന്നു ! മകൾ ജനിച്ചതോടെ സംഭവിച്ചത് തുറന്ന് പറഞ്ഞു ധ്യാൻ

നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ പല കാര്യങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചലിലൂടെ വാർത്തകളിൽ ഇടം നേടാറുണ്ട്. തൻ്റെ മനസ്സിലുള്ള കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞുകൊണ്ട് സംസാരിക്കുന്ന പ്രകൃതമാണ് ധ്യാനിന്. സ്വന്തം ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും അതുപോലെ തന്നെ പൊതുകാര്യങ്ങളിലും തൻ്റെ അഭിപ്രായങ്ങളൊക്കെ തന്നെ ധ്യാൻ തുറന്നു പറയാറുണ്ട്. അതുകൊണ്ടുതന്നെ നിരവധി യൂട്യൂബ് ചാനലുകളിൽ അഭിമുഖങ്ങൾക്ക് ഒക്കെ തന്നെ ധ്യാനിനെ വിളിക്കാറുമുണ്ട്.

ഒരു യൂട്യൂബ് ചാനലിനുനൽകിയ അഭിമുഖത്തിനിടെ ധ്യാൻ മയക്കുമരുന്ന് ഉപയോഗിച്ചെന്നകാര്യം വെളിപ്പെടുത്തുകയുണ്ടായി. മയക്കുമരുന്നുകളുടെ ഉപയോഗം നമ്മളുടെ ശരീരത്തെയും അതുപോലെ തന്നെ മാനസിക അവസ്ഥയെയും ബാധിക്കും എന്നും ധ്യാൻ പറഞ്ഞു. ലൊക്കേഷനിൽ ലേറ്റ് ആയിട്ടാണ് ശ്രീനാഥ് വരുന്നത് എന്നും അതിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു എന്നും അപ്പോൾ ശ്രീനാഥ് ഭാസി അദ്ദേഹത്തിൻ്റെതായ രീതിയിലുള്ള പല മറുപടികളും പറഞ്ഞിരുന്നു എന്നാണ് ധ്യാൻ പറയുന്നത്.

നമുക്ക് ഒരാളുടെ ലൈഫ് സ്റ്റൈൽ ഒന്നും ആകെ മൊത്തം മാറ്റുവാൻ സാധിക്കുകയില്ല. പലർക്കും പല രീതിയിലുള്ള ജീവിത രീതികളാണ്. എന്നാൽ ധ്യാൻ പറയുന്നത് സിനിമ മേഖലയിൽ നമ്മൾ എപ്പോഴും കൃത്യനിഷ്ഠയുള്ളവർ ആയിരിക്കണം എന്നാണ്. ചുരുക്കം ചില ആളുകൾ ചെയ്യുന്ന തെറ്റുകൾ ബാധിക്കുന്നത്‌ മറ്റുള്ളവരെ കൂടിയാണെന്നും പറഞ്ഞു. ഒരു നടിയോ നടനോ സംവിധായകൻ്റെ മേഖലയിലേക്ക് കടന്നു കയറിക്കൊണ്ട് സംസാരിക്കുന്നത് വളരെയധികം മോശമാണെന്നും താനൊരു സംവിധായകനായതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളെ അംഗീകരിക്കുവാൻ സാധിക്കില്ലെന്നും ധ്യാൻ പറഞ്ഞു.

ലഹരിയുടെ ഉപയോഗം നമ്മുടെ ശരീരത്തെയാണ് ബാധിക്കുന്നത്. ആ ഒരു കാര്യം മനസ്സിലാക്കി കഴിഞ്ഞാൽ തന്നെ നമ്മൾ ലഹരി ഉപയോഗം നിർത്തുമെന്നും. താരം പറഞ്ഞത് ഒരു സമയം വരെ താനും ഇത്തരം വസ്തുക്കൾ ഉപയോഗിച്ചിരുന്നെന്നും. പഠനകാലത്തുള്ള ലഹരിയുടെ ഉപയോഗം പല ബന്ധങ്ങളെയും വ്യക്തിജീവിതത്തെയും കൂടാതെ പഠനത്തെ തന്നെ ബാധിച്ചിരുന്നെന്നും മകൾ ജനിച്ചതോടെ എല്ലാം നിർത്തി എന്നും പറഞ്ഞു.

ലഹരി ഉപയോഗത്തെ ക്ലാസിഫൈഡ് ചെയ്ത് ലിക്വിഡ്, സോളിസിഡ്, ഗ്യാസ് എന്നീ മൂന്നു തരത്തിൽ പറയുമെന്നും അതിൽ ഒന്ന് വെള്ളമായി പോകുന്നതും മറ്റേത് വലിച്ചു പോകുന്നതും അടുത്തത് സിന്തറ്റിക് ആയിട്ടുള്ളതുമാണ്. സിന്തറ്റിക് രൂപത്തിൽ ഉള്ളതൊക്കെ കോളേജ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നെന്നും ശരീരത്തിന് മോശമാണെന്ന് മനസ്സിലാക്കിയപ്പോൾ നിർത്തിയതാണെന്നും പറഞ്ഞു. ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു പരിധിവിട്ടു കഴിഞ്ഞാൽ അതിന് അടിമപ്പെട്ടു പോവുകയും ചെയ്യും.

ഏഴുവർഷമായി ധ്യാൻ മദ്യപിക്കാറില്ലെന്നും പറഞ്ഞു. ഇന്നത്തെ പുതുതലമുറയ്ക്ക് കഞ്ചാവ് ഒന്നും ആവശ്യമില്ല എന്നും അതിനേക്കാൾ മുന്തിയ ഐറ്റംസ് ആണ് വേണ്ടതെന്നും. സിനിമ മേഖലയിൽ തന്നെ വലിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നും തനിക്ക് അവരെ അറിയാമെന്നും അതിൽ സീനിയേഴ്സും ജൂനിയേഴ്സും ഒക്കെയുണ്ടെന്നും പറഞ്ഞു. എന്നാൽ പലരും ഇപ്പോൾ ഇത്തരം വസ്തുക്കളുടെ ഉപയോഗം നിർത്തി. ഇത്തരം വസ്തുക്കളുടെ ഉപയോഗം സിനിമ ലൊക്കേഷനെ ബാധിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു പരിധിവരെ ഉണ്ട് എന്നാണ് ധ്യാൻ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply