താൻ ആ ദിവസം ഒരുപാട് കരഞ്ഞു ! അന്ന് തന്നെ ഞാൻ ക്രിക്കറ്റിൽ നിന്നും വിരമിക്കുകയും ചെയ്തു – ആ സത്യം വെളിപ്പെടുത്തി ധോണി

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും സക്‌സസ്ഫുൾ ആയ ക്യാപ്റ്റൻ എന്നറിയപ്പെടുന്നത് മഹേന്ദ്ര സിംഗ് ധോണിയെയാണ്. ക്യാപ്റ്റൻ കൂൾ എന്നും അദ്ദേഹം അറിയപ്പെടാറുണ്ട്. കൂടാതെ ഏത് പ്രതിസന്ധിയിലും തളരാതെ ടീമിനെ മുന്നോട്ടു നയിക്കാനും അവസാന ഓവറിലെ അവസാന പന്ത് വരെ വിജയം നേടാൻ വേണ്ടിയുള്ള കഠിനപ്രയത്നവും തന്ത്രങ്ങളും വളരെ പ്രസക്തമാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താൻ വിരമിക്കാൻ തീരുമാനിച്ച മോശമായ നിമിഷത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ധോണി പറഞ്ഞത് താൻ 2020 ഓഗസ്റ്റ് 15 ആയിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ വേണ്ടിയിട്ടുള്ള ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്. എന്നാൽ 2019 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള കളിയിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഇന്ത്യയുടെ തോൽവിക്ക് ശേഷം ആയിരുന്നു താൻ ബാംഗ്ലൂര് വെച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ വിരമിക്കാൻ തീരുമാനിച്ചു എന്നുള്ള കാര്യം വെളിപ്പെടുത്തിയത് എന്നാണ് ധോണി പറഞ്ഞത്.

2019ലെ ലോകകപ്പിൽ ഇന്ത്യ കളിയിൽ നിന്നും പുറത്തായതിന് ശേഷം ഏകദേശം 13 മാസത്തോളം ധോണി വളരെ നിശബ്ദനും അതുപോലെ തന്നെ ക്രിക്കറ്റ് രംഗത്ത് നിന്നും വിട്ടുനിൽക്കുകയും ചെയ്തത് കൊണ്ട് ആരാധകർ അദ്ദേഹത്തിൻ്റെ ഭാവിയെക്കുറിച്ചും കൂടാതെ ധോണിയില്ലാത്ത ക്രിക്കറ്റ് ലോകത്തെക്കുറിച്ചും പലതും പറഞ്ഞുണ്ടാക്കി. ധോണി പറഞ്ഞത് ഒരു കളിയിൽ തോൽക്കുന്ന സമയത്ത് വികാരങ്ങൾ നിയന്ത്രിക്കുവാൻ വളരെയധികം ബുദ്ധിമുട്ടാണ് എന്നാണ്.

ജയിക്കാനുള്ള മുഴുവൻ പദ്ധതികളും തയ്യാറാക്കിയിരുന്നു. കൂടാതെ അദ്ദേഹം പറഞ്ഞത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ക്രിക്കറ്റിനായി കളിച്ച അവസാന ദിവസവും ആയിരുന്നു അത് എന്ന്. ഒരു വർഷത്തിനുശേഷം ഈ പ്രശ്നത്തോട് കൂടി കളിയിൽനിന്ന് വിരമിക്കുകയും ചെയ്തു. ഇതൊക്കെയായിരുന്നു തന്നെ ക്രിക്കറ്റിൽ നിന്നും വിരമിക്കുവാൻ വേണ്ടിയുള്ള തീരുമാനത്തിലെത്തിച്ചത് എന്നാണ് ധോണി പറഞ്ഞത്.

കൂടാതെ ധോണിയുടെ വാക്കുകൾ കഴിഞ്ഞ 12 മുതൽ 15 വർഷത്തോളം താൻ ചെയ്ത ഒരേ ഒരു കാര്യം ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിച്ചു എന്നതാണ്. അതിനു ശേഷം തനിക്ക് തൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കുവാനുള്ള അവസരവും ഉണ്ടായിട്ടില്ല. ഇത്തരത്തിൽ അവസരം ലഭിക്കുന്നത് വളരെ കുറച്ചു ആളുകൾക്ക് മാത്രമാണ് എന്നും പറഞ്ഞു. അത്തരത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുന്നവരിൽ കായികതാരങ്ങൾ ഉണ്ട്.

ഏത് കായിക വിനോദത്തിലാണ് നിങ്ങൾ ഏർപ്പെട്ടിരിക്കുന്നത് ആ വിനോദത്തിൽ നിങ്ങൾ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നു എന്നും പറഞ്ഞു. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും വെറുതെ ഇരിക്കുകയായിരുന്നില്ല. ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടിയായിരുന്നു പിന്നീടുള്ള ധോണിയുടെ കളി. ചെന്നൈ സൂപ്പർ കിംഗ്സിനെ 2023 ൽ അഞ്ചാം കിരീടത്തിലേക്ക് നയിച്ചതും ധോണി തന്നെയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply