ദിലീപിന്റെ കേസിൽ എന്റെ നിലപാട് ഉറച്ചത് തന്നെ ! ഒരു മാറ്റവും ഇല്ല – അത് മാറണമെങ്കിൽ അങ്ങനൊരു കാര്യം സംഭവിക്കണം എന്ന് ധർമജൻ

dharmajan dileep

നടിയെ ആക്രമിച്ചു എന്നുള്ള കേസിലെ എട്ടാം പ്രതിയാണ് നടൻ ദിലീപ്. എന്നിരുന്നാലും സിനിമാരംഗത്ത് നിന്ന് തന്നെ നിരവധി ആളുകൾ ഇപ്പോഴും ദിലീപിന് പിന്തുണയുമായി എത്തുന്നുണ്ട്. താൻ അറിയുന്ന ദിലീപ് ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല എന്നാണ് മിക്കവരുടെയും വാദം. മറ്റുചിലർ ആവട്ടെ കോടതി അന്തിമ വിധി പ്രഖ്യാപിക്കും വരെ ദിലീപ് കുറ്റക്കാരനല്ലെന്ന് തന്നെ വിശ്വസിക്കും എന്നും പറയുന്നു. അക്കൂട്ടത്തിൽ ദിലീപിന് പിന്തുണയുമായി എത്തുന്ന ഒരു താരമാണ് ധർമ്മജൻ ബോൾഗാട്ടി.

ഇരുവരും തമ്മിൽ വലിയ ആത്മബന്ധം ആണ് ഉള്ളത്. ഇതിനുമുൻപും പല ആവൃത്തി ധർമ്മജൻ ദിലീപിന്റെ കാര്യത്തിലുള്ള നിലപാട് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ നിലപാടിൽ ഒരു മാറ്റവുമില്ല എന്ന് വീണ്ടും സമർഥിക്കുകയാണ് താരം.ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് ധർമ്മജൻ തന്റെ നിലപാട് ആവർത്തിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കിയതിനു ശേഷം ദിലീപ് ജാമ്യത്തിൽ ഇറങ്ങി വരുമ്പോൾ ജയിലിന് പുറത്തുനിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ദിലീപിനെ സ്വാഗതം ചെയ്ത ധർമ്മജൻ ബോൾഗാട്ടിയുടെ മുഖം മലയാളികൾ ആരും മറന്നുകാണില്ല.

ദിലീപ് ജയിലിൽ കഴിയുമ്പോൾ വിഷമം സഹിക്കാൻ വയ്യാതെ താനും തന്റെ വീട്ടിലെ തറയിൽ ആയിരുന്നു കിടക്കാറ് എന്ന് ധർമ്മജൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിന് എതിരെ വരുന്ന ആരോപണങ്ങൾ പോലീസ് തെളിയിക്കട്ടെ എന്നും അതുകൊണ്ടുതന്നെ വരുന്ന വിവാദ വാർത്തകൾ താൻ ഒരിക്കലും വിശ്വസിക്കില്ലെന്നും താരം പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും വാർത്തകളെ വിശ്വസിക്കാൻ താൻ തയ്യാറല്ലെന്നും താരം തുറന്നു പറഞ്ഞു. ഇവിടെയുള്ള പോലീസും കോടതിയും മറ്റു നിയമ സംവിധാനങ്ങളും ഈ കേസ് തെളിയിക്കട്ടെ എന്ന് താരം പറയുന്നു.

നീതി പീഠത്തെയാണ് താൻ ഇപ്പോൾ വിശ്വസിക്കുന്നതെന്നും ധർമ്മജൻ പറഞ്ഞു. തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ദിലീപ് ആണെന്നും ആ കടപ്പാട് എപ്പോഴും ഉണ്ടെന്നും അദ്ദേഹത്തോട് ഒരിക്കലും നന്ദികേട് കാണിക്കില്ലെന്നും ധർമ്മജൻ കൂട്ടിച്ചേർത്തു. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്നും തനിക്ക് സ്നേഹമില്ലായ്മ ഒന്നുമില്ല എന്നും താൻ എന്നും ദിലീപിനോട് നന്ദിയുള്ളവൻ തന്നെ ആയിരിക്കുമെന്നും ധർമ്മജൻ പറഞ്ഞു. എന്നാൽ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടേണ്ടത് അത്യാവശ്യം തന്നെയാണെന്നും ഇതിനു മുൻപ് നടി ആക്രമിക്കപ്പെട്ട കേസ് കാത്തുനിൽക്കുന്ന സമയത്ത് ധർമ്മജൻ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയാണ് തന്റെ നിലപാടുകൾ ആവർത്തിച്ചുകൊണ്ട് താരം എത്തിയത്. തനിക്ക് വളരെയധികം കടപ്പാടുള്ള വ്യക്തിയാണ് ദിലീപ് എന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ തന്റെ നിലപാടുകളിൽ ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്നും താരം പറഞ്ഞു. തന്റെ നിലപാടിൽ എന്തെങ്കിലും മാറ്റം വരണമെങ്കിൽ ചില കാര്യങ്ങളൊക്കെ തെളിയേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇന്ത്യ ഗേറ്റ്സിന് നൽകിയ അഭിമുഖത്തിനിടയാണ് ധർമ്മജൻ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന ആൾ എന്ന നിലയ്ക്ക് തനിക്ക് അദ്ദേഹത്തോട് ഒരു പ്രത്യേക സ്നേഹം ഉണ്ടെന്നും ആ സ്നേഹം അദ്ദേഹത്തിന് തിരിച്ച് തന്നോട് ഉണ്ടെന്നും ധർമ്മജൻ വീണ്ടും വീണ്ടും പറയുന്നു.

എന്നാൽ ദിലീപിന്റെ എല്ലാ സിനിമകളിലും തന്നെ അഭിനയിക്കാൻ വിളിക്കാത്തതിൽ തനിക്ക് ഇതുവരെ പരിഭവം ഒന്നും തോന്നിയിട്ടില്ലെന്നും, ചേട്ടാ എന്താണ് ആ സിനിമയിൽ വിളിക്കാത്തത് എന്നൊന്നും പുള്ളിയോട് താൻ ഇതുവരെ ചോദിച്ചിട്ടില്ലെന്നും ധർമ്മജൻ കൂട്ടിച്ചേർത്തു. ദിലീപ് നിർമ്മിച്ച ഒരു സിനിമയിലൂടെയാണ് താൻ കടന്നുവന്നത് എന്നും താൻ അങ്ങോട്ട് വിളിച്ച് ചാൻസ് ചോദിക്കാറൊന്നും ഇല്ലെന്നും താൻ അങ്ങോട്ട് വിളിക്കുന്നതിൽ കൂടുതൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി തന്നെ ഇങ്ങോട്ട് വിളിക്കാറുണ്ടെന്നും ധർമ്മജൻ പറഞ്ഞു. സിനിമ മേഖലയുമായി ബന്ധമില്ലാത്ത ഒരു സംഭവത്തിൽ തനിക്ക് അദ്ദേഹത്തോട് കടപ്പാടും സ്നേഹവും ഉണ്ടെന്നും താരം പറഞ്ഞു.

story highlight – Dharmajan talks about Dileep’s case

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply