ഫൈവ് സ്റ്റാർ ഹോട്ടലിൽ രമേശ് പിഷാരടി ലഭിക്കാൻ നോക്കിയത് 3000 – പക്ഷെ കയ്യിന്നു പോയി കിട്ടിയത് 8000 ! അനുഭവം തുറന്നു പറഞ്ഞു ധർമജൻ

മലയാളികളുടെ ഇഷ്ട കൂട്ടുകെട്ടിൽ ഒന്നാണ് രമേശ് പിഷാരടി – ധർമ്മജൻ ബോൾഗാട്ടി കൂട്ടുകെട്ട്. സ്റ്റേജ് ഷോകളിൽ തുടങ്ങിയ ഈ കൂട്ടുകെട്ട് പിന്നീട് മിനിസ്ക്രീനിലും ടെലിവിഷനിലും നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ എന്നും മിന്നും കൂട്ടുകെട്ട് തന്നെയായിരുന്നു ഇവരുടെതും. ഇപ്പോൾ ലോകമെങ്ങും വ്യാപിച്ചിരിക്കുകയാണ് ഈ കൂട്ടുകെട്ട്. അതുകൊണ്ടുതന്നെ ഒട്ടേറെ ആരാധകരും ഇവർക്കുണ്ട്. കാണികളെ പൊട്ടിച്ചിരിപ്പിക്കാനുള്ള ഇവരുടെ കഴിവ്, അതാണ് ഇത്രയും ഇവരിൽ ആകർഷണം ഉണ്ടാകാൻ കാരണം.

കാണികൾക്ക് വേണ്ടി പെർഫോമൻസ് ചെയ്യുന്നതിന് പുറമേ നല്ല സുഹൃത്തുക്കൾ തന്നെയാണ് ഇരുവരും. സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും മിനിസ്ക്രീനിലും തിളങ്ങി നിന്നിരുന്ന ഇരുവരും ഇപ്പോൾ ബിഗ് സ്ക്രീനിലും സജീവമായി കൊണ്ടിരിക്കുകയാണ്. സിനിമാലോകത്ത് ഏറെ തിരക്കുള്ള താരങ്ങളാണ് ഇപ്പോൾ ഇരുവരും. ഇരുവരും ഒന്നിച്ച് ഒരു സിനിമയിൽ എത്തുന്നില്ലെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കുകയാണ് താരങ്ങൾ. മുൻപൊരിക്കൽ ഉണ്ടായ രസകരമായ അനുഭവങ്ങൾ പ്രേക്ഷകരോട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി.

ഇന്ത്യഗ്ലിഡ്‌സിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു ധർമ്മജൻ പിഷാരടിയുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചത്. മുൻപ് ഇരുവരും താജ് ഹോട്ടലിൽ പോയപ്പോൾ പിഷാരടി ലാഭിക്കാൻ നോക്കിയ 3000 രൂപയെ കുറിച്ചായിരുന്നു ധർമ്മജൻ പറഞ്ഞത്. ഒരു ഓണക്കാലത്താണ് അത്തരമൊരു അബദ്ധം പിഷാരടിക് പറ്റിയത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ധർമ്മജൻ തുടങ്ങിയത്. അന്ന് താജ് ഹോട്ടലിൽ വച്ച് നടന്ന ഓണ പരിപാടിക്ക് മാവേലിയാവാൻ ഒരു കുടവയറുള്ള ആളെ വേണമായിരുന്നു. ആളുകളെ സ്വീകരിക്കാൻ വേണ്ടിയായിരുന്നു മാവേലിയെ ആവശ്യം. അക്കാര്യത്തിനായി തന്നെ വിളിച്ചപ്പോൾ താൻ തന്നെ ഒരു സുഹൃത്തിനെ ശരിയാക്കി കൊടുത്തു എന്ന് ധർമ്മജൻ പറയുന്നു.

അരമണിക്കൂർ അവിടെ പോയി നിന്ന് മാവേലിയായി വരുന്നവരെയൊക്കെ സ്വീകരിച്ചാൽ 2000 രൂപ കിട്ടുമത്രേ. എന്നാൽ 5000 രൂപയാണ് മാവേലിയുടെ പേരും പറഞ്ഞ പിഷാരടി അന്ന് വാങ്ങിയിരിക്കുന്നത്. 2000 രൂപ മാവേലിയാകുന്ന ആൾക്ക് കൊടുത്തിട്ട് 3000 രൂപ പോക്കറ്റിലാക്കാം എന്നായിരുന്നു പിഷാരടിയുടെ തീരുമാനം. അങ്ങനെ പരിപാടിയെല്ലാം കഴിഞ്ഞശേഷം ചെറിയ രീതിയിൽ ഒരു മധ്യ സൽക്കാരം ഉണ്ടായിരുന്നുവെന്നും പല ബ്രാൻഡുകൾ ഒന്നിച്ച് കണ്ടപ്പോൾ തന്റെ കൂട്ടുകാരനായ പിഷാരടി എല്ലാം മാറി മാറി കഴിച്ചു എന്നും ധർമ്മജൻ ഹാസ്യ രൂപേണെ പറഞ്ഞു. ശേഷം മാവേലിയുടെ ബോധം ഏകദേശം പോയി എന്നും രാത്രി ഒരുപാട് വൈകിയപ്പോൾ ഹോട്ടൽ മാനേജർ പിഷാരടിയെ വിളിച്ച് , സാർ മാവേലി പോയില്ല ഓഫ് ആണ് എന്ന് പറനഞ്ഞുവെന്നും താരം പറഞ്ഞു.

അപ്പോൾ പിഷാരടി പറഞ്ഞുവത്രേ, സാരമില്ല അയാൾ ഇന്നിവിടെ കിടന്നിട്ട് നാളെ രാവിലെ പൊയ്ക്കോളും എന്ന്. പിറ്റേദിവസം രാവിലെ തന്നെ പിഷാരടിക്ക് താജിൽ നിന്നും കോൾ വന്നു എന്നും, സാർ ആ പൈസ സെറ്റിൽ ചെയ്യണമെന്ന് ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടു എന്നും ധർമ്മജൻ പറഞ്ഞു. ആദ്യമൊന്നും പിഷാരടിക്ക് ഏത് പൈസയെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് മനസ്സിലായില്ലെന്നും പിന്നീടാണ് അറിയുന്നത് കഴിഞ്ഞ രാത്രി ഓഫ് ആയ മാവേലിയെ കൊണ്ടുപോയി കിടത്തിയത് വിഐപി റൂമിലാണെന്നും ആ മുറിയുടെ വാടകയും രാവിലെ അയാൾ കഴിച്ച ബിയറിന്റെ പൈസയുമാണ് ഈ 8000 രൂപ എന്നും. 3000 രൂപ പോക്കറ്റിൽ ആക്കാൻ നോക്കിയ പിഷാരടിക്ക് 8000 രൂപ അവിടെ കൊടുക്കേണ്ടി വന്നു എന്നാണ് ധർമ്മജൻ ഹാസ്യ രൂപയാണ് പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply