വർഷങ്ങൾ ആയി മുടങ്ങിയിരുന്ന അനിയന്റെ വിവാഹം കൃപാസനത്തിൽ പോയി പ്രാർത്ഥിച്ചതിന് ശേഷം നടന്നു… കൃപാസനത്തിൽ നിന്ന് ഉണ്ടായ അനുഭവം പങ്കു വെച്ച് നടി ധന്യ മേരി വർഗീസ്.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങിയിട്ടുള്ള താരമാണ് ധന്യ മേരി വർഗീസ്. സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം “റെഡ് ചില്ലീസ്”, “വൈരം”, “കേരള കഫെ”, “നായകൻ”, “തലപ്പാവ്” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പര “സീത കല്യാണ”ത്തിലെ ടൈറ്റിൽ കഥാപാത്രമായ സീത, ധന്യയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു.

ഈ ഒരൊറ്റ പരമ്പരയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത ധന്യ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. അങ്ങനെ ഇരിക്കെ ആണ് ധന്യ ബിഗ് ബോസ് മലയാളം സീസൺ 4ൽ എത്തുന്നത്. ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ അവസാന അഞ്ചു മത്സരാർത്ഥികളിൽ ഇടം പിടിച്ചു താരം. ബിഗ് ബോസ് വീട്ടിലെത്തിയപ്പോഴാണ് ധന്യയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ആളുകൾ കൂടുതൽ അറിഞ്ഞു തുടങ്ങിയത്.

ഒരു മികച്ച കലാകാരി മാത്രമല്ല ബിഗ് ബോസ് വീട്ടിൽ ടാസ്കുകളിൽ മികച്ച പ്രകടനം കാഴ്‌ച വെക്കാൻ തന്നെ ധന്യയ്ക്ക് സാധിച്ചു. ഇപ്പോൾ ഇതാ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തെക്കുറിച്ച് ധന്യ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കൃപാസനത്തിൽ പോയി പ്രാർത്ഥിച്ചതിനു ശേഷം തനിക്ക് ഉണ്ടായ നേട്ടങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുന്ന ധന്യയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ധന്യയ്ക്ക് ഏറെ പ്രിയപ്പെട്ടവനാണ് സഹോദരൻ ഡിക്സൺ പോൾ വർഗീസ്. സൗത്തേൺ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്തു വരികയാണ് ഡിക്‌സൺ. സെൻട്രൽ ഗവൺമെന്റ് ഉദ്യോഗസ്ഥൻ ആയിട്ടും, സാമ്പത്തികമായും കുടുംബപരമായും നല്ല നിലയിൽ ആയിട്ടു പോലും സഹോദരന്റെ കല്യാണം നടക്കാത്തത് ധന്യയ്ക്ക് ഏറെ വേദനയുണ്ടാക്കിയിരുന്നു. വിവാഹം നടക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ അറിഞ്ഞത് ധന്യയ്ക്ക് ഉണ്ടായ പ്രശ്നത്തിന്റെ പേരിലാണ് സഹോദരന്റെ കല്യാണം മുടങ്ങുന്നത് എന്നായിരുന്നു.

ഇത് ധന്യയെ മാനസികമായി ചെറുതായൊന്നുമല്ല തളർത്തിയത്. അനിയന്റെ വിവാഹം നടന്നു കാണണം എന്ന് ധന്യ പ്രാർത്ഥിക്കാത്ത ഇടങ്ങളില്ല. അങ്ങനെ ആണ് താരം അവസാനം കൃപാസനത്തിൽ എത്തുന്നത്. കൃത്യമായി സമയം പറഞ്ഞു ഉടമ്പടി വെച്ച് പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്നത് നടക്കും എന്ന് പറഞ്ഞു കേട്ടാണ് അവിടെ എത്തുന്നത്. അവിടെയെത്തി പ്രാർത്ഥിച്ചാൽ അനിയന്റെ വിവാഹം നടക്കും എന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു ധന്യയ്ക്ക്. 2019 സെപ്റ്റംബറിന് മുമ്പ് സഹോദരന്റെ കല്യാണം നടക്കണമെന്ന് ആയിരുന്നു താരം പ്രാർത്ഥിച്ചത്.

എന്നാൽ അതിനിടയ്ക്ക് ജീവിതത്തിലും ലോകത്തിലും തന്നെ ഒരുപാട് വെല്ലുവിളികളും കോവിഡും ഉണ്ടായി. അങ്ങനെ സീത കല്യാണത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു ധന്യ ഇവിടെ വന്ന് പ്രാർത്ഥിക്കാൻ തുടങ്ങിയത്. ഷൂട്ടിംഗ് തിരക്കുകൾ ഉണ്ടെങ്കിലും രാവിലെയും വൈകിട്ടും മുടങ്ങാതെ പ്രാർത്ഥിക്കുമായിരുന്നു. ഇതിനിടയിൽ കോവിഡ് പ്രതിസന്ധികൾ കാരണം ഷൂട്ടിംഗ് മുടങ്ങി. ആ സമയത്ത് ആയിരുന്നു ധന്യയുടെ അമ്മയ്ക്ക് ക്യാൻസർ ബാധിക്കുന്നത്.

അതോടെ മാനസികമായി വീണ്ടും തകർന്നുവെങ്കിലും പ്രാർത്ഥന മുടക്കിയില്ല. അമ്മയുടെ ആരോഗ്യത്തിനു വേണ്ടിയും ധന്യ പ്രാർഥിച്ചു. ലോകം മുഴുവൻ ലോക്ഡൗണിലും അമ്മയ്ക്ക് ക്യാൻസറും അങ്ങനെ പ്രതിസന്ധികളുടെ നടുവിൽ നിൽക്കുമ്പോൾ അനിയന്റെ വിവാഹം നടക്കുക എന്നത് വീണ്ടും ഒരു വെല്ലുവിളി നിറഞ്ഞ ഒന്നായി മാറി. എന്നാൽ വർഷങ്ങളായി നടക്കാതിരുന്ന അനിയന്റെ വിവാഹം 2019 സെപ്റ്റംബർ മാസത്തിന് മുമ്പ് തന്നെ നടക്കും എന്ന് സൂചന നൽകിക്കൊണ്ട് ഒരു ആലോചന വരികയായിരുന്നു.

കുട്ടിയെ പോയി കണ്ടപ്പോൾ സെപ്റ്റംബറിൽ തന്നെ വിവാഹം ഉറപ്പിച്ചു. നവംബറിൽ കല്യാണം നടന്നു. ജീവിതത്തിൽ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടെങ്കിലും അതൊന്നുമായിരുന്നില്ല ധന്യ കൃപാസനത്തിൽ പോയി പ്രാർത്ഥിച്ചത്. താൻ കാരണം മുടങ്ങിയ സഹോദരന്റെ വിവാഹം നടക്കണം എന്ന് മാത്രമായിരുന്നു ധന്യ പ്രാർത്ഥിച്ചത്. താൻ കാരണം സഹോദരന്റെ ജീവിതം ഇല്ലാതാവുന്നത് ആലോചിക്കാൻ പോലും കഴിയാത്ത അത്ര വേദനയാണ്.

അത് ധന്യ ആഗ്രഹിച്ചതുപോലെ പറഞ്ഞ സമയത്ത് തന്നെ സാധിച്ചു കിട്ടി. കൃപാസനയിൽ പോയി പ്രാർത്ഥിച്ചു ഫലം കിട്ടിയത് ഒരു അത്ഭുതമായിട്ടാണ് കണക്കാക്കുന്നത് എന്ന് ധന്യ വീഡിയോയിൽ പറയുന്നു. കൃപാസനത്തെക്കുറിച്ച് ധന്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നിരവധി പേരാണ് താരത്തിനെ പിന്തുണച്ചു രംഗത്തെത്തിയത്. എന്നാൽ കൃപാസനത്തിൽ നിന്നും കാശ് വാങ്ങി ആണ് ധന്യ ഇപ്രകാരം പറയുന്നത് എന്ന രൂക്ഷ വിമർശനങ്ങളും താരത്തിനെതിരെ ഉയരുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply