ഇത് മലയാളത്തെ വേണ്ടത്ത സംയുക്‌തയുടെ വിജയം എന്ന് ആരാധകർ – സംയുക്ത ധനുഷ് ചിത്രം വാത്തി 100 കോടി ക്ലബ്ബിൽ!

ധനുഷിൻ്റെ ഏറ്റവും പുതിയ ചിത്രം ആയ വാത്തി തിയേറ്ററുകൾ നിറഞ്ഞൊഴുകുകയാണ്. ഈ ചിത്രത്തിൻ്റെ സംവിധായകൻ വെങ്കി അറ്റ്ലൂരിയാണ്. തമിഴ് തെലുങ്ക് എന്നീ രണ്ട്‌ ഭാഷകളിൽ ആണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്കിൽ സർ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ നായിക സംയുക്തയാണ്. ഇപ്പോൾ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ സന്തോഷത്തിലാണ്. ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ വിവരം ട്വിറ്ററിലൂടെ നടൻ ധനുഷ് പുറത്തറിയിച്ചു.

ഈ ചിത്രം ഇന്ത്യയിലെ വിദ്യാഭ്യാസ രീതിയിലെ അനീതിക്കും അഴിമതിക്കും എതിരെ പോരാടുന്ന ഒരു അധ്യാപകൻ്റെ കഥയാണ്. ധനുഷ് ആണ് ഈ ചിത്രത്തിൽ അധ്യാപകനായി എത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരണത്തിലൂടെ ഉണ്ടാകുന്ന ചില പ്രശ്നങ്ങളെയാണ് ഈ സിനിമയിലൂടെ പറയുന്നത്. ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ സിത്താര എൻ്റർടൈൻമെൻ്റ്സ് ആണ്. 100 കോടി ക്ലബ്ബിൽ എത്തിച്ചത് കൊണ്ട് തന്നെ ഇവർ ജനങ്ങൾക്ക് എല്ലാം തന്നെ നന്ദി പറയുകയാണ്.

90 കളിലെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം വഴി തകരുന്ന വിദ്യാഭ്യാസത്തെ മികച്ചതാക്കുവാൻ വേണ്ടി ജോലി ചെയ്യുന്ന ജൂനിയർ പ്രൊഫസർ ആയാണ് ധനുഷ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത് ധനുഷ്, സംയുക്ത, സമുദ്രക്കനി, സായ് കുമാർ, തനിക്കെല്ല ഭരണി, തോട്ടപ്പള്ളി മധു, ആടുകളം നരേൻ, കെൻ കരുണാസ്, ഇളവരശ് തുടങ്ങിയവരാണ്. ഈ ചിത്രത്തിൻ്റെ സംഗീതം ജി വി പ്രകാശും ഛായാഗ്രഹണം ജെ യുവരാജുമാണ്.

എഡിറ്റർ നവീൻ നൂലിയാണ്. ചിത്രത്തിൻ്റെ ഓടിടി റിലീസ് നെറ്റ്ഫ്ലിക്സിലൂടെ ആയിരിക്കും എന്നാണ് അറിയപ്പെടുന്നത്. ഈ സിനിമ കണ്ടതിനുശേഷം സോഷ്യൽ മീഡിയയിൽ ധനുഷിൻ്റെ അഭിനയ പ്രകടനത്തിന് മികച്ച കമൻ്റുകൾ ആണ് വരുന്നത്. വാത്തിയിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര് ബാലമുരുകൻ എന്നാണ്. ചിത്രം തിയേറ്ററിൽ എത്തിയ അന്ന് തന്നെ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്.

ആദ്യത്തെ ആറ് ദിവസം കൊണ്ട് തന്നെ ചിത്രത്തിൻ്റെ കളക്ഷൻ 66 കോടി രൂപയ്ക്ക് മുകളിൽ ഉണ്ടായിരുന്നു. ഈ ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും 23 കോടി തെലുങ്കാനയിൽ നിന്നും 22 കോടിയും കേരളം കർണാടകം കൂടാതെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഏഴു കോടിക്ക് മുകളിലും വിദേശത്തുനിന്നും 14 കോടിയും കളക്ഷൻ നേടിയിരുന്നു. വാത്തി എന്ന സിനിമ ധനുഷിൻ്റെ കരിയറിലെ മികച്ച ഒരു കഥാപാത്രമായി മാറിയിരിക്കുന്നു. ഫെബ്രുവരി 17 ആയിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply