ടീച്ചറുടെ തുട കണ്ടു – കുട്ടിക്കാലത്തെ ആ പ്രശ്നത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഡെയ്ൻ ഡേവിസ് ! ഇത് കേട്ട് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത് കേട്ടോ

യുവതാര നിരയിലെ ശ്രദ്ധേയനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “വീകം” എന്ന ചിത്രം ഡിസംബർ 9ന് തിയേറ്ററുകളിൽ എത്തുകയാണ്. ധ്യാനിന്റെ അഭിമുഖങ്ങൾക്കെല്ലാം ഒരു പ്രത്യേക ഫാൻ ബേസ് ആണ് ഉള്ളത്. അതു കൊണ്ടു തന്നെ ധ്യാനിന്റെ പുതിയ സിനിമകളുടെ പ്രൊമോഷൻ പരിപാടികൾക്കും അഭിമുഖങ്ങൾക്കും ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഡെയ്ൻ ഡേവിസ്.

പ്രേക്ഷകർ സ്നേഹത്തോടെ ഡിഡി എന്ന് വിളിക്കുന്ന ഡെയ്ൻ “ഉടൻ പണം” എന്ന പ്രോഗ്രാമിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. നർമ്മം നിറഞ്ഞ അവതാരണം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ ഡെയ്‌നിന് എളുപ്പം സാധിച്ചു. ഇപ്പോൾ ഇതാ മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ് ഡെയ്ൻ. ഡെയ്ൻ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിലെ പ്രമോഷൻ പരിപാടിക്കിടെ ഡെയ്ൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ചെറുപ്പം മുതലേ അഭിനയിക്കാൻ ഒരുപാട് താല്പര്യമുണ്ടായിരുന്നു എങ്കിലും സംസാരിക്കാൻ ഉള്ള ഒരു പ്രശ്നം കാരണം പലപ്പോഴും മുന്നോട്ടു വരുന്നതിൽ നിന്നും ഡെയ്‌നിനെ അത് പിന്തിരിപ്പിച്ചു എന്ന് താരം തുറന്നു പറയുന്നു. ചെറിയ പ്രായത്തിൽ ചേട്ടൻ ഒരുപാട് സമ്മാനങ്ങൾ വാങ്ങി കൂട്ടുമായിരുന്നു. എന്നാൽ ഡെയ്‌നിന് നാക്കിന് ചെറിയൊരു കെട്ടുണ്ടായിരുന്നു. അത് സംസാരത്തിലൂടെയും ഉറക്കെ വായിച്ചാലും പരിഹരിക്കപ്പെടുമെന്നാണ് ഡോക്ടർ പറഞ്ഞത്.

അങ്ങനെയാണ് പേപ്പറും ബുക്കും എല്ലാം ഡെയ്ൻ ഉറക്കെ വായിക്കുവാൻ തുടങ്ങുന്നത്. ഒരു സമയം കഴിഞ്ഞപ്പോൾ അതങ്ങ് മാറി. ഇപ്പോഴും അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുമ്പോൾ ആ പ്രശ്നം വരാറുണ്ടെന്ന് താരം തുറന്നു പറയുന്നു. ക എന്ന അക്ഷരം ഒക്കെ പറയുവാൻ ഒരുപാട് പ്രശ്നമായിരുന്നു. അതുകൊണ്ടു തന്നെ ചില വാക്കുകൾ മനപ്പൂർവം പറയില്ലായിരുന്നു. ടീച്ചറിന്റെ കുട കണ്ടു എന്നതിനെ ടീച്ചറിന്റെ തുട കണ്ടു എന്ന് ആയിരുന്നു അമ്മയോട് പറഞ്ഞിരുന്നത് എന്ന് താരം വെളിപ്പെടുത്തി.

ഡെയ്‌നിന്റെ ഈ കുട്ടി കാലത്തെ പ്രശ്നത്തെ കുറിച്ച് ധ്യാനിന് ഒരു അറിവില്ലായിരുന്നു. അന്ന് പരിപാടിയിൽ വെച്ച് പറഞ്ഞപ്പോഴാണ് ധ്യാൻ ഇക്കാര്യം ആദ്യമായി കേൾക്കുന്നത്. ഡിസംബർ 9ന് തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം തീർത്തും ഒരു പോലീസ് കഥയാണ് പറയുന്നത്. എബ്രഹാം മൂവീസിന്റെ ഷീലു എബ്രഹാമും, എബ്രഹാം മാത്യുവും നിർമിക്കുന്ന ചിത്രത്തിൽ ധ്യാൻ, ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയ്ൻ ഡേവിഡ്, ഡയാന ഹമീദ്, മുത്തുമണി എന്നീ താരങ്ങൾ ആണ് അണിനിരക്കുന്നത്.

വിനീത് സംവിധാനം ചെയ്ത ” തിര” എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാൻ മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് “കുഞ്ഞിരാമായണം”, “അടി കപ്യാരെ കൂട്ടമണി”, “ഉടൽ”, “ഗൂഢാലോചന” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. നിവിൻ പോളി ലേഡി സൂപ്പർസ്റ്റാർ നയൻ താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത “ലവ് ആക്ഷൻ ഡ്രാമ” വലിയ വിജയം ആയിരുന്നു നേടിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply