ഇനി മകനെ കുറിച്ച് ചോദിക്കരുത് – എവിടുന്ന് എടുത്ത് കാണിച്ചു കൊടുക്കും എന്ന് താരം

സിനിമയിലൂടെയും സീരിയലിലൂടെയും ഒക്കെ പ്രേക്ഷകർക്ക് പരിചിതമായ വ്യക്തിയാണ് ദേവി ചന്ദന. ഏഷ്യാനെറ്റ് പരമ്പരകളുടെ നിറസാന്നിധ്യമാണ് ദേവീചന്ദന എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഈ യൂട്യൂബ് ചാനലിലൂടെയാണ് ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ അറിയുന്നത്. നിരവധി ആരാധകരെയാണ് യൂട്യൂബ് ചാനലിലൂടെ താരം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് യൂട്യൂബ് ചാനലിത്തി ദേവി ചന്ദന. കഴിഞ്ഞ ദിവസം തന്റെ ആരാധകരുമായി സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നത്. പലപ്പോഴും യൂട്യൂബ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട് മകനെ കാണിക്കു എന്ന്.

ഇല്ലാത്ത മകനെ എങ്ങനെയാണ് കാണിക്കേണ്ടത് എന്ന് തനിക്ക് അറിയില്ല എന്നാണ് ദേവി പറയുന്നത്. കാരണം തനിക്കും ഭർത്താവിനും മകനില്ല. തങ്ങൾക്ക് ഇതുവരെ കുഞ്ഞുങ്ങൾ ആയിട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ നേരത്തെ മകന്റെ ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു എന്നാൽ അത് സുഹൃത്തിന്റെ മകനായിരുന്നു. എന്റെ വീഡിയോകൾക്ക് താഴെ ഒരു 10 കമന്റ് എങ്കിലും മകനെ കുറിച്ചുള്ളതായി കാണാറുണ്ട്. ആ കമന്റുകൾക്കൊന്നും തന്നെ മറുപടി നൽകാറില്ല. അതിന് കാരണം ഇതാണ് എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. അതോടൊപ്പം തന്നെ ഭർത്താവിനെ കുറിച്ചും പറയുന്നുണ്ട്. ഭർത്താവ് വരാതെ ക്ഷീണിച്ചു പോയല്ലോ എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തപ്പോൾ കൊച്ചുകുട്ടി ഒന്നുമല്ലല്ലോന്നും വാരി കൊടുക്കാൻ സാധിക്കില്ലല്ലോ എന്ന് ഒക്കെ ആണ് ദേവി ചന്ദന പറഞ്ഞത്.

അതോടൊപ്പം ഭർത്താവ് ഡയറ്റിൽ ആണ് എന്നും താരം വ്യക്തമാക്കിയിരുന്നു. നിരവധി ആരാധകരാണ് താരത്തിനുള്ളത്. കസ്തൂരിമാൻ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ സഹോദരി വേഷത്തിൽ എത്തിയ ദേവീചന്ദനയുടെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. നിരവധി ആരാധകരെ ആയിരുന്നു ഈ കഥാപാത്രത്തിലൂടെ താരം സ്വന്തമാക്കിയത്. നരിമാൻ എന്ന ചിത്രത്തിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ തന്നെയായിരുന്നു താരം അവിസ്മരണീയമാക്കിയിരുന്നത്. സിനിമയിലും സീരിയലിലും എല്ലാം ഒരേപോലെ തന്നെ കഴിവ് തെളിയിക്കുവാൻ സാധിച്ചിട്ടുണ്ട്. അതു തന്നെയാണ് താരത്തെ ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ നിറസാന്നിധ്യമാക്കുന്നതും.

താരത്തിന്റെ വിശേഷങ്ങൾക്കാരാധകർ ഏറെയാണ്. യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. വ്ലോഗിങ്ങും മേക്കപ്പും പിന്നെ തങ്ങളുടെ വിശേഷങ്ങളും ഒക്കെ തന്നെ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply