മൃദുലയുടെ കല്യാണം കൂടാൻ ഉള്ള ഭാഗ്യം മകൾക്ക് ഉണ്ടായെന്നു ദേവി ചന്ദന ! അച്ഛൻ യുവ എവിടെയെന്ന് തിരഞ്ഞു ആരാധകർ

mridhula child

മിമിക്രി വേദികളിൽ തുടങ്ങി സീരിയലിലും സിനിമയിലും സജീവ സാന്നിധ്യമായി നിൽക്കുന്ന താരമാണ് ദേവി ചന്ദന. നിലവിൽ കൂടുതലായും സീരിയലുകളിലും മറ്റ് മിനിസ്ക്രീൻ പരിപാടികളിലുമാണ് ദേവി ചന്ദനയെ കാണപ്പെടുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം ആരാധകർക്കു മുമ്പിൽ മുടങ്ങാതെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതുതായി സീരിയൽ ലൊക്കേഷനിൽ നിന്നും ഉള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.

സീരിയലിലെ ഒരു കല്യാണ ദിവസത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളാണ് നടി പങ്കുവെച്ചത്. ഒപ്പം നടി മൃദുല വിജയുടെ കുറച്ചുള്ള വിശേഷങ്ങളും ദേവി ചന്ദന പറയുന്നുണ്ട്. റാണി രാജ എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമുള്ള വീഡിയോ ആണ് ദേവി ചന്ദന പങ്കിട്ടത്. ഇവിടെ ഇന്നൊരു വിശേഷം ഉണ്ട് എന്നും അത് സസ്പെൻസ് ആണെന്നും താരം പറയുന്നു. പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനിലെ മറ്റ് സീരിയൽ താരങ്ങളെയൊക്കെ നടി പരിചയപ്പെടുത്തുകയായിരുന്നു. ചിത്രീകരണത്തിന്റെ ഇടവേളകളിൽ സീരിയൽ ലൊക്കേഷനിൽ നടക്കുന്ന രസകരമായ കാഴ്ചകളൊക്കെ ദേവി തന്റെ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചു കൊടുത്തു.

ഷൂട്ട് ചെയ്യുന്ന എപ്പിസോഡിൽ നായകനും നായികയും തമ്മിലുള്ള വിവാഹം നടക്കുന്നതാണ് എന്നും മറ്റു താരങ്ങളായ അർച്ചനയെയും മാൻവിയെയും ഒക്കെ വീഡിയോയിലൂടെ ദേവി കാണിച്ചു കൊടുക്കുകയും ചെയ്തു. നടി അർച്ചനയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിനെക്കുറിച്ചും ദേവി വീഡിയോയിൽ സംസാരിച്ചിരുന്നു. യഥാർത്ഥ ജീവിതത്തിൽ അർച്ചന വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് എന്നും തങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ആളാണ് അർച്ചനയെ കല്യാണം കഴിക്കാൻ പോകുന്നതെന്നും ദേവി പറയുന്നുണ്ട്. ഇന്നിവിടെ ചിത്രീകരിക്കുന്നത് സീരിയലിലെ തന്റെ മകന്റെ കല്യാണമാണ് എന്നും താരം പറയുന്നു.

രണ്ടുപേരുടെയും രണ്ടാം കല്യാണമാണ് എന്നും ഇരുവർക്കും കുട്ടികളുണ്ട് എന്നും ഇങ്ങനെയുള്ള ഭാഗ്യം സീരിയലിൽ മാത്രമേ കിട്ടുകയുള്ളൂ എന്നും ജീവിതത്തിൽ ആയിരുന്നെങ്കിൽ തലക്കെട്ട് ഒരു അടി കിട്ടിയേനെ എന്നുമൊക്കെ ദേവി ഹാസ്യ രൂപേണെ പറയുന്നുണ്ടായിരുന്നു. ഇന്നത്തെ ഈ കല്യാണം കൂടാൻ ഏറ്റവും കൂടുതൽ യോഗ്യതയുള്ള മറ്റൊരാൾ കൂടി ഇവിടെ ഉണ്ട് എന്നും ദേവി പറയുന്നു. പിന്നീട് മൃദുല വിജയുടെ മകളായ ധ്വനിയെ ദേവി പരിചയപ്പെടുത്തുകയാണ്. ക്ഷണിച്ചില്ലെങ്കിലും നമ്മൾ വരും എന്നാണ് മൃദുല തന്റെ മകളെക്കുറിച്ച് പറഞ്ഞത്. അമ്മയുടെ കല്യാണത്തിന് ഞാനെവിടെ എന്ന മകളുടെ ചോദ്യം ഇനി ഉണ്ടാവില്ല എന്നും നടി സൂചിപ്പിച്ചു.

പൊതുവേ കുഞ്ഞുങ്ങളെ സെറ്റിലേക്ക് കൊണ്ടുവരുമ്പോൾ എല്ലാവർക്കും കരഞ്ഞ് ബഹളം ഉണ്ടാക്കുമോ എന്ന ടെൻഷൻ ഉണ്ടാകാറുണ്ട് എന്നും എന്നാൽ ധ്വനിയുടെ കാര്യം അങ്ങനെയല്ല എന്നും അവൾ വരാൻ വേണ്ടി ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയായിരുന്നു എന്നും ദേവി പറയുന്നു. ഉറക്കം വരുമ്പോഴും വിശക്കുന്നുണ്ടെങ്കിലും മാത്രമേ കുഞ്ഞ് കരയാറുള്ളൂ എന്നും എല്ലാവരുടെയും കൂടെ പോകുമെന്നുംദേവി കൂട്ടിച്ചേർത്തു.ചെറിയൊരു ഇടവേളയ്ക്കു ശേഷമുള്ള മധുരയുടെ രണ്ടാം വരവാണ് ഇത് എന്നും മുൻപൊക്കെ നമ്മളെ മാത്രം നോക്കിയാൽ മതിയായിരുന്നു എന്നും ഇപ്പോൾ അത് നടക്കില്ല എന്നും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് മൃദുലയുടെ അമ്മയാണ് എന്നും അവരാണ് ഒരു വിഷമവും അറിയിക്കാതെ കുഞ്ഞിനെ നോക്കുന്നത് എന്നുമൊക്കെ താരങ്ങൾ പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply