മൂകാംബികാമ്മയ്ക്ക് മുൻപിൽ കഥപറഞ്ഞു അഭിലാഷ് പിള്ള ! ഇനി അവൾ കഥാപാത്രത്തിലേക്ക് ആവാഹിക്കുന്ന നിമിഷങ്ങൾ

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് ദേവനന്ദ. കല്ലു എന്ന കഥാപാത്രമായി വളരെ മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ച വെച്ചിരുന്നത്. 100 കോടി ക്ലബ്ബിലിടം നേടിയ ഈ ചിത്രം വലിയതോതിൽ ശ്രദ്ധ നേടിയിരുന്നു അതോടൊപ്പം തന്നെ കുഞ്ഞുമാളികപ്പുറവും സിനിമയുടെ കഥാകൃത്തായ അഭിലാഷ് പിള്ള മാളികപ്പുറം ടീമിന്റെ ഒരു ചിത്രം കൂടി വരുന്നുണ്ട് എന്ന് അടുത്ത സമയത്ത് പറയുകയും ചെയ്തിരുന്നു.

പുതിയ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായ വാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴത്തെ ചിത്രത്തിന്റെ കഥ കുട്ടിതാരമായ ദേവനന്ദയോട് പറഞ്ഞെന്നും കഥാപാത്രത്തിനായി ദൈവം തന്ന തയ്യാറെടുപ്പുകൾ ആരംഭിച്ചു എന്ന് ആരാധകരെ അറിയിക്കുകയാണ് അഭിലാഷ് പിള്ള

പുതിയ ചിത്രത്തിന്റെ കഥ മൂകാംബിക ദേവീക്ഷേത്രത്തിൽ വച്ചാണ് ദേവനന്ദയോട് പറഞ്ഞത് പുതിയ സിനിമയുടെ കഥ ദേവൂവിന് മൂകാംബികയിൽ വച്ച് പറഞ്ഞുകൊടുത്തു. ഇനിയുള്ള ദിവസങ്ങൾ കഥാപാത്രത്തിലേക്കുള്ള യാത്രയിൽ ആയിരിക്കും ഇങ്ങനെയാണ് സാമൂഹിക മാധ്യമത്തിൽ താരം കുറിച്ചത് ചിത്രത്തെക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ ആരാധകർ ചോദിക്കുന്നുണ്ട്. മാളികപ്പുറം എന്ന ചിത്രത്തിനു ശേഷം ദേവനന്ദയ്ക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു.. ദേവനന്ദയ്ക്ക് ഒപ്പം ചിത്രത്തിൽ ഉണ്ണിമുകുന്ദൻ കൂടി എത്തുന്നുണ്ടോ എന്ന് പ്രേക്ഷകർ കമന്റ്റുകളിലൂടെയും മറ്റും ചോദിക്കുകയും ചെയ്യുന്നുണ്ട്

പുതിയ ചിത്രത്തിനു വേണ്ടി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്നാണ് പ്രേക്ഷകർ അഭിലാഷ് പിള്ളയെ അറിയിക്കുന്നത്. ചിത്രം എത്രയും വേഗം പ്രേക്ഷകരുടെ മുമ്പിൽ എത്തിക്കാൻ സാധിക്കട്ടെ എന്നും ആരാധകർ ആശംസിക്കുന്നുണ്ട് ഇതിനോടകം തന്നെ ഈ ഒരു പോസ്റ്റ് വൈറലായി മാറുകയും ചെയ്തു നിരവധി ആളുകളാണ് ഇതിന് പലതരത്തിലുള്ള കമന്റുകൾ നൽകുന്നത്.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം തന്നെയാണ് ദേവനന്ദ ദേവനന്ദയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ഉദ്ഘാടനങ്ങളും പരിപാടികളും ഒക്കെയായി നിന്ന് തിരിയാൻ സമയമില്ലാതെ നിൽക്കുകയാണ് ദേവനന്ദ. സോഷ്യൽ മീഡിയയിലെ ഒരു കുട്ടി താരമായി ദേവനന്ദ മാറി എന്നു പറയുന്നതാണ് സത്യം. പ്രേക്ഷകർ വലിയ ഓമനത്തത്തോടെയും വാത്സല്യത്തോടെയും ഏറ്റെടുക്കുന്ന കുട്ടി താരമാണ് ദേവനന്ദ

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply