പരീക്ഷയ്ക്ക് കോപ്പി അടിക്കുന്നവരോട് ഒരു കരുണയും ആവശ്യമില്ലെന്നു കോടതി ! അവർക്ക് കിട്ടാൻ പോകുന്നത് ഇനി മുതൽ ഇതാണ്

പരീക്ഷയിലെ കോപ്പിയടി സമൂഹത്തെ തന്നെ നശിപ്പിക്കുന്ന പ്ളേഗ് ആണെന്ന് ഡൽഹി ഹൈക്കോടതി. വിദ്യാഭ്യാസ സംവിധാനത്തെ താറുമാറാക്കുന്ന ഇത്തരം പ്രവണതയെ ഉരുക്കുമഷി കൊണ്ട് നേരിടുക തന്നെ വേണമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് പ്രധാനമായ ഘടകമാണ് വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യത എന്ന് കോടതി അഭിപ്രായപ്പെട്ടു.

വ്യാജമായ മാർഗത്തിലൂടെ വിദ്യാഭ്യാസം നേടുന്നവർക്ക് ഒരിക്കലും രാഷ്ട്ര നിർമ്മാണം സാധ്യമാവില്ലെന്നും കോടതി പറഞ്ഞു. കോപ്പിയടിച്ച പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ഒരു എഞ്ചിനീയറിങ് വിദ്യാർഥി നൽകിയിരുന്ന ഹാർജിയെ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം വന്നത്. നടപടിയിൽ ഇടപെടാൻ വിസമ്മതിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ ആയിരുന്നു ഹർജി.

കോപ്പിയടി എന്ന പരിപാടി ഒരു പ്ളേഗ് പോലെയാണ് എന്നും അത് തുടർന്നുപിടിച്ച് സമൂഹത്തെ തന്നെ നശിപ്പിച്ചു കളയും എന്നും വിദ്യാഭ്യാസ സംവിധാനത്തെ അത് താറുമാറാകും എന്നും അതിനോട് കരുണ കാണിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ആയിരിക്കും ഉണ്ടാവുക എന്നും കോടതി പറഞ്ഞു. കഷ്ടപ്പെട്ട് പഠിച്ചുവരുന്ന കുട്ടികളെ പിന്നിലാക്കാൻ വേണ്ടി വ്യാജമായ രീതിയിൽ അനുവർത്തിക്കുന്നവരെ ഉരുക്കുമഷി കൊണ്ട് തന്നെ നേരിടണം എന്നും കോടതി അഭിപ്രായപ്പെട്ടു. ജീവിതത്തിൽ വീണ്ടും ഒരിക്കൽ അത് ചെയ്യാത്ത വിധത്തിൽ തന്നെ ഒരു പാഠം പഠിപ്പിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

ചില പ്രൈവറ്റ് സ്ഥാപനങ്ങളിൽ കൃത്യമായ രീതിയിൽ സിസിടിവി ക്യാമറകൾ സഹിതം ഉപയോഗിച്ച് പരീക്ഷകൾ വളരെ സുതാര്യമായ രീതിയിൽ രാജ്യത്ത് നടത്തുന്നുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. പിന്നെ അക്കാദമിക്ക് നിലവാരം നോക്കാതെ മാർക്ക് കാണിച്ചു അഡ്മിഷൻ എടുപ്പിക്കാനുള്ള തന്ത്രമായി ചിലർ കോപി അടി പ്രോത്സാഹിപ്പിക്കുന്നതും ശ്രദ്ധയിൽ പെടാറുണ്ട് . നിലവാരം ഉയർത്തണം എങ്കിൽ അത് ചെയ്യേണ്ടത് കോപ്പി എന്ന സെറ്റ്അപ്പ് നടക്കാൻ പാടില്ല എന്ന് തന്നെ ആണ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply