അറബികളെ കണ്ടപ്പോൾ പേടിച്ചോ ദീപികേ എന്ന് വിമർശനം ! ഇവിടെ കാണിക്കേണ്ടതെല്ലാം കാണിച്ച പോലെ അവിടേം കാണിക്കായിരുന്നില്ലേ എന്നും ചോദ്യം

ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന താരമാണ് ദീപിക പദുക്കോൺ. പത്താൻ എന്ന സിനിമയുടെ പേരിൽ നടി ദീപിക പദുക്കോൺ ഇപ്പോൾ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനത്തിൽ ദീപിക ധരിച്ചിരുന്ന കാവി നിറത്തിലുള്ള ബിക്കിനിയാണ് ഇതിനെല്ലാം കാരണം. അതുകൊണ്ടുതന്നെ ചിത്രം ബഹിഷ്കരികയാണ് വേണ്ടത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുമത വിശ്വാസത്തെ കളിയാക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു സിനിമ നിർമ്മിച്ചത് എന്നാണ് പല സംഘടനകളും ഇപ്പോൾ പറയുന്നത്.

ഇതിനിടയിലാണ് ഇന്നലെ നടന്ന ഖത്തർ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ദീപിക പദുക്കോൺ എത്തിയത്. ലോകകപ്പ് ഫുട്ബോൾ ട്രോഫി അനാവരണം ചെയ്യാനായിട്ടായിരുന്നു ദീപിക എത്തിയത്. ദീപിക പദുക്കോണും ഇക്കർ കാസിലാസും ചേർന്നാണ് ഫുട്ബോൾ ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. ഇക്കർ കാസിൽ മുൻ സ്പെയിൻ ഗോൾകീപ്പറും ക്യാപ്റ്റനും ആയിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സിനിമാതാരത്തിന് ഫുട്ബോൾ ലോകകപ്പ് ട്രോഫി അനാഭരണം ചെയ്യുവാനായി അവസരം ലഭിക്കുന്നത്.

ഇതിനുമുമ്പെല്ലാം കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ കിരീടം നേടിയ ടീമിന്റെ ക്യാപ്റ്റനും ആദിദേയ രാജ്യത്തിന്റെ പ്രമുഖ മോഡലുകളും ആയിരുന്നു സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിക്കാറുണ്ടായിരുന്നത്. ഇതിന് മാറ്റം വരുത്തി കൊണ്ടാണ് കഴിഞ്ഞ ദിവസം ഖത്തറിൽ ദീപിക പദുക്കോൺ എത്തിയത്. ഒരു ഇന്ത്യക്കാരി എന്ന നിലയിൽ അത് അഭിമാനത്തിന്റെ നിമിഷവും കൂടിയായിരുന്നു. ലോകകപ്പ് കിരീടം സൂക്ഷിക്കുന്ന ട്രാവൽ കേസിന്റെ നിർമ്മാതാക്കളായ ലൂയിസ് വിറ്റണിന്റെ ബ്രാൻഡ് അംബാസിഡറായാണ് ദീപിക പദുക്കോൺ ഖത്തറിൽ എത്തിയത്.

ബോളിവുഡ് താരത്തിന് പുറമേ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഖത്തറിൽ ഫൈനൽ മത്സരത്തിൽ എത്തിയിരുന്നു. നടൻ മമ്മൂട്ടിയും മോഹൻലാലും കളി കാണുന്ന ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ വേദിയിൽ നിന്നുള്ള ദീപിക പതുക്കോണിന്റെ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ അതേസമയം ദീപികയെ വിമർശിച്ചുകൊണ്ട് ഒരുകൂട്ടം ആളുകൾ രംഗത്തെത്തിയിരിക്കുകയാണ്.

ദീപികയുടെ വസ്ത്രധാരണത്തെ പറ്റിയായിരുന്നു വിമർശകരുടെ ചോദ്യങ്ങളെല്ലാം. ഖത്തറിൽ എത്തിയപ്പോൾ എന്തിനാണ് എല്ലാം അടച്ചു മൂടി വച്ചിരിക്കുന്നത് എന്നും ഡഫൽ ബാറ്റ് പോലെയുണ്ടല്ലോ എന്നും വിമർശകർ പറഞ്ഞു. കട്ടി കുറഞ്ഞ വസ്ത്രങ്ങൾ കിട്ടിയില്ലേ, സൗദി അറേബ്യയിൽ കട്ടികുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്ലേസുകളും ഇല്ലേ, എന്താ എല്ലാം മറച്ചു വെച്ചിരിക്കുന്നത്, ഓപ്പൺ ആക്കി കാണിക്കാമായിരുന്നില്ലേ, എന്നൊക്കെയാണ് വിമർശകർ ചോദിച്ചത്. എന്നാൽ ഇതുവരെയും ദീപിക പദുക്കോൺ വിമർശകർക്കെതിരെ പ്രതികരിച്ചിട്ടില്ല. ദീപികയോടൊപ്പം ഭർത്താവ് റൺവീർ സിംഗും ഖത്തറിൽ ഫൈനൽ മത്സരം കാണാൻ എത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply